ഇനി അമ്മക്ക് മാത്രമല്ല അച്ഛനും മുലയൂട്ടാം

എല്ലാ അമ്മമാർക്കും മാത്രം അവകാശപ്പെടാൻ പറ്റുന്ന ഒന്നാണ് കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള കഴിവ്. എന്നാൽ ഇനി അങ്ങനല്ല. കഥ മാറി. ഇനി അച്ഛനും മുലയൂട്ടാം തന്റെ മക്കളെ. അതും അമ്മയുടെ സഹായം ഇല്ലാതെ തന്നെ. വിശ്വസിക്കാൻ…

എല്ലാ അമ്മമാർക്കും മാത്രം അവകാശപ്പെടാൻ പറ്റുന്ന ഒന്നാണ് കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള കഴിവ്. എന്നാൽ ഇനി അങ്ങനല്ല. കഥ മാറി. ഇനി അച്ഛനും മുലയൂട്ടാം തന്റെ മക്കളെ. അതും അമ്മയുടെ സഹായം ഇല്ലാതെ തന്നെ. വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ? എങ്കിൽ കേട്ടോളു. സംഭവം സത്യമാണ്. ആധുനിക ശാസ്ത്രം വികസിപ്പിച്ചെടുത്ത ഒരു ടെക്നോളജിയുടെ ഫലമായാണ് ഇത് സാധ്യമാകുന്നത്. അല്ലാതെ ശാരീരികമായ ഒരു ബന്ധവും ഇതിനില്ല. 

ജപ്പാൻ വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതിക വിദ്യയാണ് ഇത് സാധ്യമാക്കുന്നത്. ഫാദേഴ്‌സ് നഴ്‌സിംഗ് അസിസ്റ്റന്റ് എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക യന്ത്രത്തിന്റെ സഹായത്തോടെയാണ് പുരുഷന്മാര്‍ക്ക് മുലയൂട്ടല്‍ സാധ്യമാകുന്നത്. യന്ത്രത്തില്‍ പാല്‍ നിറച്ച് കുട്ടിക്ക് മുലയൂട്ടുകയാണ് ചെയ്യുന്നത്. പുരുഷന്റെ ദേഹത്ത് ഘടിപ്പിച്ച് കുഞ്ഞിനെ മുലയൂട്ടാന്‍ യന്ത്രം സഹായിക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള സ്‌കിന്‍ ടു സ്‌കിന്‍ സ്പര്‍ശനം ഇതിലൂടെ അച്ഛനും കുഞ്ഞുമായി ഉറപ്പ് വരുത്തുവാനാകുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്.

മാറിടത്തിന്റെ ഒരു ഭാഗത്ത് പാൽ സംഭരിച്ചു വെക്കുകയും മറുഭാഗത്തുകൂടി മുലയൂട്ടാനും ഈ യന്ത്രം സഹായിക്കുന്നു. എപ്പോഴെക്കെ കുഞ്ഞിന് പാൽ കൊടുത്തുവെന്നും യന്ത്രം റെക്കോർഡ് ചെയ്തു വെക്കുന്നു. സ്മാർട്ട് ഫോൺ ഉപയോഗിച്ച് യന്ത്രത്തെ നിയന്ത്രിക്കാവുന്നതുമാണ്. ഇത് വിപണിയിൽ എത്രമാത്രം വിജയം കൈവരിക്കുമെന്നു പറയാൻ കഴിയില്ല.