ഇനി നിങ്ങൾ തന്നെ തീരുമാനിക്ക് മൽസ്യം കഴിക്കണോ അതോ വിഷം കഴിക്കണോ എന്ന്!

മുൻപ് മാരകമായ വിഷ പദാർത്ഥങ്ങൾ ചേർത്ത് മത്സ്യ വില്പന നടത്തുന്നതിനെതിരെ ആരോഗ്യവകുപ്പ് അധികൃതർ തിരുവനന്തപുരം ജില്ലയിലെ മത്സ്യ ചന്തകളിൽ വ്യാപകമായി പരിശോധന നടത്തിയതിന്റെ ഫലമായി കുറച്ചുകാലം ഈ രീതി നിർത്തിവെച്ചെങ്കിലും, ഇപ്പോൾ പൂർവാധികം ശക്തിയോടുകൂടി രാസ ലായനികൾ…

മുൻപ് മാരകമായ വിഷ പദാർത്ഥങ്ങൾ ചേർത്ത് മത്സ്യ വില്പന നടത്തുന്നതിനെതിരെ ആരോഗ്യവകുപ്പ് അധികൃതർ തിരുവനന്തപുരം ജില്ലയിലെ മത്സ്യ ചന്തകളിൽ വ്യാപകമായി പരിശോധന നടത്തിയതിന്റെ ഫലമായി കുറച്ചുകാലം ഈ രീതി നിർത്തിവെച്ചെങ്കിലും, ഇപ്പോൾ പൂർവാധികം ശക്തിയോടുകൂടി രാസ ലായനികൾ ചേർത്ത മണൽ ചേർത്ത് മത്സ്യവിൽപ്പന യഥേഷ്ടം തുടരുകയാണ്. മത്സ്യത്തിൽ മണൽ ചേർത്ത് വിൽക്കുന്നത് നിയമപരമായി ശിക്ഷാർഹമായ പ്രവർത്തിയാണ്. ഒരു കാരണവശാലും അതിൻറെ ആവശ്യവുമില്ല. കടൽ തീരങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഇത്തരം മണലുകളിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും മലമൂത്ര വിസർജനത്തിൻറെ അവശിഷ്ടങ്ങൾ വരെ ഉണ്ടാകാം ഉറപ്പാണ്.

മത്സ്യങ്ങളുടെ മൃദുലമായ ചർമത്തിൽ മണൽ കൊണ്ടുള്ള പോറൽ ഏറ്റു മുറിവുകൾ ഉണ്ടാവുകയും ഈ മുറിവുകൾ വഴി രാസപദാർത്ഥങ്ങൾ ഉള്ളിലേക്ക് കടക്കുകയും ചെയ്യുന്നു. (അമോണിയ ഫോർമാലിൻ തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങൾ) മാരകമായ കുടൽ രോഗങ്ങൾക്കും കാൻസറിനും100% വഴി വയ്ക്കുന്നതാണ് ഇത്തരം വിഷ പദാർത്ഥങ്ങൾ ചേർത്ത മത്സ്യങ്ങൾ കഴിക്കുന്നത് വഴി ഉണ്ടാകുക. അധികൃതരുടെ അനാസ്ഥമൂലം ആരോഗ്യമുള്ള ഒരു തലമുറയെ ആണ് നമുക്ക് നഷ്ടപ്പെടുന്നത് .

തിരുവനന്തപുരം പോത്തൻകോട് മത്സ്യമാർക്കറ്റിലെ മത്സ്യ വില്പനയുടെ ചിത്രമാണിത്.

( ദയവുചെയ്ത് മാക്സിമം ഷെയർ ചെയ്യുക)

കടപ്പാട്: Kidilam Firoz