ഇനി വാഹനാപകടങ്ങൾ കണ്ടാൽ പകച്ചു നിൽക്കരുത്…

ഇനി വാഹനാപകടങ്ങൾ കണ്ടാൽ പകച്ചു നിൽക്കരുത്. അപകട സ്ഥലത്തുനിന്ന് ഉടനടി  9188100100 എന്ന നമ്പറിൽ വിളിക്കുക .ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പോലീസും ചേർന്ന് ട്രൗമാ റെസ്ക്യൂ ഇനിറ്റ്യാടിവ് പദ്ധതിയുടെ നമ്പർ ആണത് .ആയിരത്തിലധികം ആംബുലൻസുകൾ ഇതിന്റെ…

ഇനി വാഹനാപകടങ്ങൾ കണ്ടാൽ പകച്ചു നിൽക്കരുത്. അപകട സ്ഥലത്തുനിന്ന് ഉടനടി  9188100100 എന്ന നമ്പറിൽ വിളിക്കുക .ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പോലീസും ചേർന്ന് ട്രൗമാ റെസ്ക്യൂ ഇനിറ്റ്യാടിവ് പദ്ധതിയുടെ നമ്പർ ആണത് .ആയിരത്തിലധികം ആംബുലൻസുകൾ ഇതിന്റെ ഭാഗമാണ്.

 

നിങ്ങളുടെ വിളി എത്തുന്നത് തിരുവനന്തപുരം പോലീസ് കണ്ട്രോൾ റൂമിലാണ്. ഫോൺ വിളിക്കുമ്പോൾ നിങ്ങൾ കൃത്യമായ സ്ഥലം പറയുക … ഉടനടി ആംബുലൻസ് എത്തും .ഇരിങ്ങാലക്കുടയിൽ തന്നെ മറീന ഹോസ്പിറ്റൽ,പുല്ലൂർ സേക്രഡ്‌ ഹാർട്ട് ഹോസ്പിറ്റൽ,ലാൽ ഹോസ്പിറ്റൽ തുടങ്ങി പതിനഞ്ചോളം ആംബുലൻസുകൾ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.

ആംബുലൻസ് രേഖകളുടെ മൊബൈലിൽ അപകടസ്ഥലത്തേക്കുള്ള വഴിയും ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിലേക്കുള്ള വഴിയും തെളിയും . ആംബുലൻസിന്റെ സഞ്ചാരം തത്സമയം കണ്ട്രോൾ റൂമിൽ ട്രാക്ക് ചെയ്യും.പരുക്കിന്റെ തോത് അനുസരിച്ച് മാറ്റ് ഹോസ്പിറ്റലുകളിലേക്കും കൊണ്ടുപോകും .പിന്നെ മറ്റൊരു പ്രേത്യേകത ഓരോ ഹോസ്പിറ്റലിലേയും അത്യാഹിത വിഭാഗത്തിലെ ചികിത്സാ സൗകര്യം മാപ്പിൽ അറിയാം .പല ഹോസ്പിറ്റലുകളിൽ കയറി ഇറങ്ങുന്നത് ഒഴിവാക്കാം .എല്ലാ ഹോസ്പിറ്റലുകളിലേക്കും ആംബുലൻസ് യാത്ര തുടങ്ങുമ്പോൾ തന്നെ വിളിച്ച് അറിയിക്കുകയും… അവർ ഹോസ്പിറ്റലിൽ അതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്യുന്നു … പരമാവധി ഷെയർ ചെയ്യൂ…എല്ലാവരിലും എത്തട്ടെ ഇത്തരം വിവരങ്ങൾ .

വിളിക്കേണ്ട നമ്പർ : 9188100100