ഇന്ത്യയിലെ ഈ ഗ്രാമത്തില്‍ ആദ്യ ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന് രാണ്ടാമത് വിവാഹം ചെയ്യാം, കാരണമാണ് രസകരം

രാജസ്ഥാനിലെ ഇന്‍ഡോ-പാക് ബോര്‍ഡര്‍ ബാര്‍മര്‍ ജില്ലയിലെ ദെരാസര്‍ ഗ്രാമത്തിലെ രീതിയാണ് ആദ്യ ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന് രാണ്ടാമത് വിവാഹം ചെയ്യുന്നത്. ഇന്നും ഇത് ഈ ഗ്രാമത്തില്‍ തുടരുന്നു. ഈ ഗ്രാമത്തിലെ വിചിത്രമായ ഒരു ആചാരത്തിന്റെ ഭാഗമാണ് ഇത്. ഇവര്‍ രണ്ടാം…

രാജസ്ഥാനിലെ ഇന്‍ഡോ-പാക് ബോര്‍ഡര്‍ ബാര്‍മര്‍ ജില്ലയിലെ ദെരാസര്‍ ഗ്രാമത്തിലെ രീതിയാണ് ആദ്യ ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന് രാണ്ടാമത് വിവാഹം ചെയ്യുന്നത്. ഇന്നും ഇത് ഈ ഗ്രാമത്തില്‍ തുടരുന്നു. ഈ ഗ്രാമത്തിലെ വിചിത്രമായ ഒരു ആചാരത്തിന്റെ ഭാഗമാണ് ഇത്.

ഇവര്‍ രണ്ടാം വിവാഹം കഴിക്കുന്നത് വിവാഹത്തോടുള്ള താല്‍പര്യം കൊണ്ടല്ല. 600ലധികം ജനസാന്ദ്രതയുള്ള ഈ ഗ്രാമത്തിലെ പുരുഷന്മാര്‍ക്കെല്ലാം രണ്ട് ഭാര്യമാര്‍ വീതമുണ്ട്. ജാതി മത ഭേദമന്യേ ഇവിടുള്ള എല്ലാ കുടുംബങ്ങളിലും ഈ രീതി ആചരിച്ച് പോരുന്നു.

ഇന്നും ഈ രീതി ആചരിച്ച് പോരുന്നതിന്റെ പ്രധാനകാരണം കുടിവെള്ളമാണ്.  ഈ ഗ്രാമത്തിലെ സ്ത്രീകള്‍ കുടിവെള്ളം വീടുകളിലെത്തിക്കുന്നത് അഞ്ച് കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്താണ്. പുരുഷന്മാര്‍ രണ്ടാം വിവാഹത്തിന് തയാറാകുന്നത്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അത്രയും ദൂരം നടക്കാനാകില്ല എന്ന കാരണത്താലാണ്.

വര്‍ഷങ്ങളായി ഈ നാട്ടില്‍ തുടര്‍ന്ന് വരുന്ന ഒരു സമ്ബ്രദായമാണിത്. ആദ്യ ഭാര്യ ഗര്‍ഭിണിയായാല്‍ രണ്ടാം ഭാര്യ വീട് നോക്കണം.70ലധികം മുസ്ലീം കുടുംബങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്.