ഇന്ത്യാമഹാരാജ്യത്തെ ചായക്കടക്കാരെല്ലാം ഇന്ന് ഭയത്തോടെയാണ് ജീവിക്കുന്നത്. പ്രസംഗവേദിയിൽ മോദിക്കെതിരെ തുറന്നടിച്ച് മമതാ ബാനർജി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തവണ പരിഹാസവുമായി എത്തിയിരിക്കുന്നത് മമത ബാനര്‍ജിയാണ്. കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതോടെ ബംഗാളിലെ ഇലക്ഷൻ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഇടയിലാവുമെന്ന ഭയത്തിലാണ് ഇന്ത്യയിലെ ചായ വില്പനക്കാരെല്ലാം ജീവിക്കുന്നതെന്നുമാണ് മമത പറഞ്ഞത്. സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഒരിക്കലും ഇടംകിട്ടാത്ത…

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തവണ പരിഹാസവുമായി എത്തിയിരിക്കുന്നത് മമത ബാനര്‍ജിയാണ്. കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതോടെ ബംഗാളിലെ ഇലക്ഷൻ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഇടയിലാവുമെന്ന ഭയത്തിലാണ് ഇന്ത്യയിലെ ചായ വില്പനക്കാരെല്ലാം ജീവിക്കുന്നതെന്നുമാണ് മമത പറഞ്ഞത്.

സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഒരിക്കലും ഇടംകിട്ടാത്ത ബംഗാളില്‍ ഇത്തവണ വലിയ രാഷ്ട്രീയ നീക്കത്തിലാണ് ബിജെപിയുള്ളത്. അത് മുന്നില്‍ കണ്ട് ഒരോ വേദികളിലെയും പ്രസംഗം ബിജെപിക്കും മോദിക്കും എതിരെയുള്ള ആക്രമണമായി മമത മാറ്റുകയാണ്. ഇപ്പോള്‍ ചായ വില്പനക്കാരന്‍ പോലും രാജ്യത്തിന്റെ ഭരണാധികാരിയെ പേടിക്കുകയാണെന്നും മമത ആരോപിച്ചു.

വോട്ടുശതമാനത്തില്‍ ബിജെപി രണ്ടാം സ്ഥാനത്തേക്ക് വരാനുള്ള സാധ്യത തള്ളാനാകില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ ആ സൂചന പ്രകടമാണ്. ന്യൂനപക്ഷ വോട്ടുകള്‍ തൃണമൂലിനൊപ്പം തന്നെ ഉറച്ചുനില്‍ക്കാം. എന്നാല്‍ തൃണമൂല്‍ വിരുദ്ധ ഹിന്ദുവോട്ടുകള്‍ ബിജെപിക്ക് നേട്ടമാകും. ഇടതുപക്ഷവും കോണ്‍ഗ്രസും ബംഗാളില്‍ ഇതുവരെ കൃത്യമായ ഒരു നില ഉറപ്പിച്ചിട്ടില്ല.