ഇന്ന് മുതൽ ജിയോ ഒരു വർഷം കൂടി ഫ്രീ…

പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി ഇന്നവസാനിക്കുമ്പോഴും ഉപഭോക്താക്കളില്‍ ഭൂരിഭാഗവും പുതിയ പ്ലാനില്‍ അംഗമായിട്ടില്ല. ഈ സാഹചര്യത്തില്‍ കമ്പനി ലക്ഷ്യിമിട്ട 100 മില്ല്യണ്‍ എന്ന അക്കത്തിലേക്ക് ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ത്താനാണ് പ്ലാനുകള്‍ നീട്ടുന്നതെന്നാണ് സൂചന. ജിയോയുടെ…

പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി ഇന്നവസാനിക്കുമ്പോഴും ഉപഭോക്താക്കളില്‍ ഭൂരിഭാഗവും പുതിയ പ്ലാനില്‍ അംഗമായിട്ടില്ല. ഈ സാഹചര്യത്തില്‍ കമ്പനി ലക്ഷ്യിമിട്ട 100 മില്ല്യണ്‍ എന്ന അക്കത്തിലേക്ക് ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ത്താനാണ് പ്ലാനുകള്‍ നീട്ടുന്നതെന്നാണ് സൂചന.

ജിയോയുടെ കടന്നുവരവിനു ശേഷം ടെലിക്കോം രംഗത്ത് നിരവധി മാറ്റങ്ങള്‍ വന്നിരുന്നു. എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍, ബിഎസ്എന്‍എല്‍ തുടങ്ങിയ മുന്‍ നിര സേവനദാതാക്കളില്‍ നിന്ന് ഉപഭോക്താക്കള്‍ വ്യാപകമായി ജിയോയിലേക്ക് മാറിയിരുന്നു. എന്നാല്‍ ജിയോയുടെ ആറുമാസം നീണ്ടു നിന്ന ഓഫര്‍ അവസാനിക്കാനിരിക്കെ മികച്ച പ്ലാനുകളുമായി സേവനദാതാക്കള്‍ രംഗത്തെത്തിയതും ജിയോയ്ക്ക് വെല്ലുവിളിയായി.

നിലവില്‍ കമ്പനി ഉപഭോക്താക്കളുടെ സ്വാഭാവം നീരീക്ഷിക്കുകയാണ് ജീയോ. എത്രപേര്‍ ഇതുവരെ താരിഫ് പ്ലാനുകളിലേക്ക് മാറി, എത്ര പേര്‍ സിം ഉപേക്ഷിക്കും, എത്രപേര്‍ പോര്‍ട്ടബിലിറ്റി ഉപയോഗിക്കും തുടങ്ങിയവയാണ് കമ്പനി പരിശോധിക്കുന്നത്.

കടപ്പാട് : computer & mobile tips