ഇപ്പോൾ ലേബർ റൂമിലുംസെൽഫി തരംഗം വൈറലായി ലേബര്‍ റൂമില്‍ നിന്നും നിത്യ മേനോന്റെ സെല്‍ഫി ..

നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് നിത്യ മേനോൻ .മലയാളത്തിന്റെ മാത്രമല്ല തമിഴകത്തിന്റെയും പ്രിയ നായികയായി മാറിയിരിക്കുകയാണ് ഇപ്പോൾ നടി . മെർസൽ എന്ന ഒറ്റ സിനിമയാണ് നിത്യയുടെ ജീവിതം തന്നെ…

നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് നിത്യ മേനോൻ .മലയാളത്തിന്റെ മാത്രമല്ല തമിഴകത്തിന്റെയും പ്രിയ നായികയായി മാറിയിരിക്കുകയാണ് ഇപ്പോൾ നടി . മെർസൽ എന്ന ഒറ്റ സിനിമയാണ് നിത്യയുടെ ജീവിതം തന്നെ തിരുത്തിക്കുറിച്ചതു .

മലയാളത്തിൽ ഈ നടിക്കു വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല എന്നാൽ ഇളയദളപതി വിജയ്‌യുടെ  മെർസലിലൂടെ തമിഴികത്തിന്റെ പ്രിയങ്കരിയായി മാറാൻ നിത്യക്ക്‌ സാധിച്ചു .മലയാള സിനിമയിലൂടെ വെള്ളിത്തരയിലെത്തി തെന്നിന്ത്യന്‍ സിനിമ ലോകത്തെ ശ്രദ്ധേയ താരമായി മാറിയി നടിയാണ് നിത്യ മേനോന്‍.

വിജയ് നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം മെര്‍സലില്‍ അതി ശക്തമായ ഒരു കഥാപാത്രത്തെ നിത്യ മേനോന്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡയയില്‍ വൈറലായിരിക്കുകയാണ്. ലേബര്‍ റൂമില്‍ നിന്നും സെല്‍ഫി എടുക്കുന്ന നിത്യ മേനോന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്.

ലേബര്‍ റൂമില്‍ നിന്നും സെല്‍ഫി എടുക്കുന്ന നിത്യ മേനോന്റെ ചിത്രം അക്ഷാരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചിരിക്കുകയാണ്. അതിവേഗമാണ് ഈ ചിത്രം വൈറലാരിക്കുന്നത്. ചിത്രത്തില്‍ ഒരു ചോരക്കുഞ്ഞിനേയും ഒപ്പം കാണാം.

മെര്‍സല്‍ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ രംഗമാണത്. നിത്യ മേനോന്‍ സെല്‍ഫി പകര്‍ത്തുന്നതിന്റെ ചിത്രം അണിയറ പ്രവര്‍ത്തകരില്‍ ആരോ ഒരാളാണ് എടുത്തതും പുറത്ത് വിട്ടതും. ചിത്രത്തില്‍ ക്യാമറയും കാണാം.

വിജയ് നാകനായി എത്തിയ മെര്‍സല്‍ എന്ന ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളായിരുന്നു നിത്യ മേനോന്‍. മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ്‌യുടെ ദളപതി എന്ന കഥപാത്രത്തിന്റെ ഭാര്യ വേഷമായിരുന്നു നിത്യക്ക്.

കാജല്‍ അഗര്‍വാള്‍, സാമന്ത എന്നിവരായിരുന്ന മറ്റ് നായികമാര്‍. എന്നാല്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് നിത്യ മേനോന്റെ കഥപാത്രമായിരുന്നു. നിത്യ മേനോന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മെര്‍സലിലേത്.

മെര്‍സലില്‍ നിത്യ മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടി ആദ്യം സമീപിച്ചത് ജ്യോതികയെ ആയിരുന്നു. എന്നാല്‍ നായകന്മാരുടെ നിഴലാകുന്ന കഥാപാത്രം വേണ്ടെന്ന് ജ്യോതിക തീരുമാനിക്കുകയായിരുന്നു. ജ്യോതികയുടെ ആ തീരുമാനം ഗുണം ചെയ്തത് നിത്യയ്ക്കായിരുന്നു.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ് നിത്യ മേനോന്‍. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് നിത്യയുടെ മടങ്ങി വരുവ്. നായിക കേന്ദ്രീകൃതമായ ചിത്രമാണിതെന്നാണ് ലഭിക്കുന്ന വിവരം.