ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തു ഇരുന്നില്ലെങ്കിൽ ………കേറി ഇരിക്കും

അമ്മ …. അമ്മ….. അമ്മമയം….. ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തു ഇരുന്നില്ലെങ്കിൽ ………കേറി ഇരിക്കും എന്ന് പറയുന്നത് പോലെ അവനവൻ ചെയ്യേണ്ടകാര്യങ്ങൾ വെടിപ്പായും കൃത്യമായും ചെയ്തില്ലെങ്കിൽ അതിനു കനത്ത വില കൊടുക്കേണ്ടിവരും മലയാളക്കരക്കു പ്രിയപ്പെട്ട താരങ്ങളും നാടിന്റെ…

അമ്മ ….
അമ്മ…..
അമ്മമയം…..

ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തു ഇരുന്നില്ലെങ്കിൽ ………കേറി ഇരിക്കും എന്ന് പറയുന്നത് പോലെ അവനവൻ ചെയ്യേണ്ടകാര്യങ്ങൾ വെടിപ്പായും കൃത്യമായും ചെയ്തില്ലെങ്കിൽ അതിനു കനത്ത വില കൊടുക്കേണ്ടിവരും

മലയാളക്കരക്കു പ്രിയപ്പെട്ട താരങ്ങളും നാടിന്റെ ഗതിവിഗതികൾ നിയന്ത്രിക്കേണ്ട പത്രലോകവും തമ്മിലുള്ള സംവേദനം തീർച്ചയായും ഏവരും പ്രതീക്ഷയോടെ കാത്തിരുന്നതാണ് . എങ്ങിനെയോ എവിടെയോ എന്തോ കൈമോശം വന്നു പോയി. ചോദിക്കേണ്ടതല്ല ചോദിച്ചത് , പറയേണ്ടതാണ് പറഞ്ഞത് ….സംവേദനത്തെക്കാൾ കിടമത്സരമായി മാറി .പിനീ ഒരു മേളമായി .ഒരുപാട് അഡ്രിനാലിനും ഒഴുകി…ദൗര്ഭാഗ്യകരമെന്നേ പറയാനുള്ളു

എന്നാൽ ഈ അവസരം കലക്കവെള്ളത്തിൽ മീൻ പിടിക്കാനായി പലരും കിണഞ്ഞു പരിശ്രമിക്കുന്നത് കണ്ടപ്പോൾ ‘ ഇവിടെ ഇപ്പോൾ ആരും ചോദിക്കാനും പറയാനും ഇല്ലേ ?’ എന്ന് മനസ്സ് ചോദിച്ചു .’ മൗനം
വിദ്വാന് ഭൂഷണം’ എന്നൊക്കെ പറയുമെങ്കിലും എന്നും വൈകിട്ട് ചാനലുകളിൽ ”അമ്മക്കിട്ടു വിളിക്കുന്നതു’ കേട്ടപ്പോൾ കുറിച്ചതാണിത് …

ഇതാർക്കും എതിരായിട്ടല്ല ..
ആരെയും ഉദ്ദേശിച്ചുമല്ല ..
ഞാൻ എന്നോട് തന്നെ മന്ത്രിക്കുന്ന കാര്യങ്ങൾ…
അതുകൊണ്ടുതന്നെ ഇതിനൊരു മറുപടി എന്റെ അജണ്ടയിൽ ഇല്ല താനും താനും..

https://www.facebook.com/SBalachandraMenon/posts/1479605205416433