ഇരുപത്തി രണ്ടാമത്തെ വയസിൽ ക്യാന്സറിനെ തോൽപ്പിച്ചു. എന്നാൽ തോറ്റ് പിന്മാറാൻ വിധി തയ്യാറല്ലായിരുന്നു

അർബുദ രോഗത്തിൽ നിന്നും താൻ മുക്തനായതിന്റെ സന്തോഷം പങ്കുവെക്കാൻ തന്റെ പ്രിയ കൂട്ടുകാരുമൊത്ത് ഉല്ലാസയാത്രക്ക് പോയതായിരുന്നു ശാന്തനു(22).  എന്നാൽ ആ സന്തോഷങ്ങൾക്കു അൽപ്പായുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉല്ലാസയാത്രക്കിടയിൽ തമിഴ്‌നാട് പേച്ചിപ്പാറക്കടുത്ത കോതയാറിൽ കഴിഞ്ഞ ദിവസം ശാന്തനുവും സുഹൃത്തുക്കളായ  അരുൺ(24),…

അർബുദ രോഗത്തിൽ നിന്നും താൻ മുക്തനായതിന്റെ സന്തോഷം പങ്കുവെക്കാൻ തന്റെ പ്രിയ കൂട്ടുകാരുമൊത്ത് ഉല്ലാസയാത്രക്ക് പോയതായിരുന്നു ശാന്തനു(22).  എന്നാൽ ആ സന്തോഷങ്ങൾക്കു അൽപ്പായുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉല്ലാസയാത്രക്കിടയിൽ തമിഴ്‌നാട് പേച്ചിപ്പാറക്കടുത്ത കോതയാറിൽ കഴിഞ്ഞ ദിവസം ശാന്തനുവും സുഹൃത്തുക്കളായ  അരുൺ(24), വിഷ്ണു(20) എന്നിവരും മുങ്ങി മരിക്കുകയായിരുന്നു. ഇവരുടെ പെട്ടന്നുണ്ടായ വിയോഗം വെള്ളായണി കാർഷിക കോളജിലെ കൂട്ടുകാർക്കും അദ്ധ്യാപകർക്കും നാട്ടുകാർക്കും ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.

ശാന്തനുവിനെ കുറേകാലമായി അലട്ടിക്കൊണ്ടിരുന്നു അർബുദം ശാന്തനുവിൽ നിന്നും പിടി വിട്ടെന്നുള്ള വാർത്തയിൽ വളരെ സന്തോഷത്തിലായിരുന്നു ആ കോളേജ്. ബിഎസ് സി (അഗ്രി) അവസാന വർഷ വിദ്യാർഥിയായ ശന്തനു 2 വർഷം ഛത്തീസ്ഗഡിലായിരുന്നു പഠിച്ചത്. എന്നാൽ ശാന്തനുവിന്റെ രോഗ വിവരം അറിഞ്ഞപ്പോൾ അവിടെനിന്നും വെള്ളായണി കാർഷിക കോളജിലേക്ക് സ്ഥലം മാറ്റം വാങ്ങുകയും ചികിത്സക്കുള്ള സൗകര്യത്തിനായി ശ്രീകാര്യത്ത് വാടക വീട്ടിൽ താമസമാക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ആർസി സി യിൽ ആയിരുന്നു ശാന്തനുവിന്റെ ചികിത്സ. മുൻപ് ഒരു തവണ ശാന്തനു മരണത്തിന്റെ വക്കിൽ വരെ എത്തിയതായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം കരകയറിയ ശാന്തനുവിന് കുറച്ചു ദിവസങ്ങൾക്ക് മുന്പായിരുന്നു തന്റെ ശരീരത്തിലെ അവസാന അർബുദ കോശവും ഇല്ലാതായിരിക്കുന്നുവെന്നു ഡോക്ടർമാരിൽ നിന്നും അറിയാൻ കഴിഞ്ഞത്. എന്നാൽ ശാന്തനുവിനെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. 

ശാന്തനുവിന്റെ ചികിത്സ സമയങ്ങളിൽ അരുണും വിഷ്ണുവും ശാന്തനുവിന്റെ മാതാപിതാക്കൾക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നു. മൂവരും കോളേജിലും ഇണ പിരിയാത്ത കൂട്ടുകാരായിരുന്നു. പ്രായത്തിന്റേതായ മോശം സ്വഭാവങ്ങൾ ഒന്നും ഇല്ലാത്ത ഇവരുടെ ഈ സൗഹൃദം മറ്റുള്ളവരിലും വളരെ സന്തോഷമാണ് ഉണ്ടാക്കിയതെന്ന് ഇവരുടെ അദ്ധ്യാപകർ പറയുന്നു. അപകടത്തിൽ പെടുന്നതിന് മുൻപ് മൂന്നുപേരും ഒരുമിച്ചുള്ള സെൽഫി ഇവർ വാട്സാപ്പിൽ കോളേജിലെ ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. എന്നാൽ അവർ കരുതിയില്ല ഇത് തങ്ങളുടെ അവസാന ഫോട്ടോ ആണെന്ന്. ഇപ്പോഴും ആ സെൽഫി ഫോട്ടോ കാണുമ്പോൾ ഇവരുടെ കൂട്ടുകാർക്കും അദ്ധ്യാപകർക്കും സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ല. ഇണപിരിയാത്ത കൂട്ടുകാർ അങ്ങനെ മരണത്തിലേക്കും ഒരുമിച്ചു യാത്രയായി.