“ഇല്ല.., പ്രതികരിയ്ക്കില്ല.., ഇത് വായിയ്ക്കുന്ന നിങ്ങളുടെയും എന്റെയും ഒക്കെ പെറ്റമ്മയ്ക്കും ഉറ്റവർക്കും ഈ ഗതി വരുന്ന വരെ നാം പ്രതികരിയ്ക്കില്ല.

“ഇല്ല.., പ്രതികരിയ്ക്കില്ല.., ഇത് വായിയ്ക്കുന്ന നിങ്ങളുടെയും എന്റെയും ഒക്കെ പെറ്റമ്മയ്ക്കും ഉറ്റവർക്കും ഈ ഗതി വരുന്ന വരെ നാം പ്രതികരിയ്ക്കില്ല. തൃശ്ശൂർ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രികിടക്കയിൽ ജീവച്ചവമായി കിടക്കുന്ന ശ്രീദേവിയ്ക്ക് വേണ്ടി ശബ്ദമുയർത്താൻ നമുക്ക്…

“ഇല്ല.., പ്രതികരിയ്ക്കില്ല.., ഇത് വായിയ്ക്കുന്ന നിങ്ങളുടെയും എന്റെയും ഒക്കെ പെറ്റമ്മയ്ക്കും ഉറ്റവർക്കും ഈ ഗതി വരുന്ന വരെ നാം പ്രതികരിയ്ക്കില്ല. തൃശ്ശൂർ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രികിടക്കയിൽ ജീവച്ചവമായി കിടക്കുന്ന ശ്രീദേവിയ്ക്ക് വേണ്ടി ശബ്ദമുയർത്താൻ നമുക്ക് തന്റേടമില്ല.

ഇക്കഴിഞ്ഞ ജൂലായ്‌ 18 (2015) ന് നെടുപുഴ സെന്റ്‌. ജോണ്‍ ബാപ്ടിസ്റ്റ് പള്ളിയുടെ പരിസരത്ത് വെച്ച് സ്കൂട്ടറിൽ നിന്ന് വീണ 36 വയസ്സുള്ള ശ്രീദേവി എന്ന വീട്ടമ്മ എലൈറ്റിൽ എത്തുന്ന വരെ വീണതിന്റെ പോറലുകൾ അല്ലാതെ മറ്റൊരു തകരാറും ഉണ്ടായിരുന്നില്ല. ശ്രീദേവിയ്ക്കു മരുന്നിനു അല്ലെർജി ഉണ്ടെന്നു മുന്നേ സൂചിപ്പിച്ച വീട്ടുകാർ ടെസ്റ്റ്‌ ഡോസിൽ ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഇഞ്ചക്ഷൻ കൊടുക്കരുതെന്ന് ആവർത്തിച്ചാവശ്യപ്പെട്ടു.

എന്നിട്ടും ജൂലായ്‌ 19 2015നു മരുന്ന് കുത്തിവെയ്ക്കുകയും കുത്തിവെച്ച ഉടനെ വായിൽ നിന്ന് നുരയും പതയും വരികയും ചെയ്തു. ഇപ്പോൾ അതേ ആശുപത്രിയിൽ ICU വിൽ കിടക്കുന്നുണ്ട് ഇനിയൊരിയ്ക്കലും ജീവിതത്തിലേയ്ക്ക് മടങ്ങാനാകാതെ ശ്രീദേവി. മസ്തിഷ്ക്ക മരണം സംഭവിച്ച് കോമയിൽ കിടക്കുന്ന തങ്ങളുടെ അമ്മയെ ഇനിയൊരിയ്ക്കലും തിരികെ കൊണ്ടുവരാൻ ലോകത്തിലെ ഒരു ഡോക്ടർമാർക്കും കഴിയില്ല എന്ന സത്യം കേട്ട് ഇരട്ട സഹോദരികൾ അൻജലിയുടെയും (കേരളവർമ്മ കോളേജിലെ ബിരുദവിദ്യാർത്ഥിനി) അശ്വതിയുടെയും ഹൃദയം തകർത്തിരിയ്ക്കയാണ്.

ഇത് സംഭവിച്ചു 3 ആഴ്ചയോളം കഴിഞ്ഞിട്ടാണ് അവസ്ഥ ഇത്ര ഭീകരമാണെന്നു വീട്ടുകാരെ അറിയിച്ചത്. മുന്നേ അറിയിച്ചിരുന്നെങ്കിൽ ഒരു പക്ഷേ….

നിലവിൽ ജില്ലാ കളക്ടർക്ക് അടക്കം പരാതി പോയിട്ടുള്ള ഈ വിഷയത്തിൽ നെടുപുഴ പോലീസ് കേസ് എടുത്തിരിയ്ക്കുന്നത്‌ മരുന്ന് കുത്തിവെച്ച ‘ലിയ’ എന്ന നേഴ്സിനു എതിരെയാണ്. കോടികളുടെ പ്രഭയിൽ “ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിയ്ക്കപ്പെടരുത്” എന്ന മഹാ വാചകത്തിന്റെ ഒളി മങ്ങിപ്പോയി. ഡോ. ഭൂഷണ്‍ ആണ് ശ്രീദേവിയെ ചികിൽസിച്ചിരുന്നത്‌ (ഈ നിലയിൽ ആക്കിയ ചികിത്സ). ജൂലായ്‌ 18 2015നു അഡ്മിറ്റ്‌ ആയ ശ്രീദേവിയുടെ മെഡിക്കൽ റിപ്പോർട്ട് കേസ് ഒഴിവാക്കാനായി കെട്ടിച്ചമയ്ക്കപ്പെട്ടതാണ് . മാനസീകാസ്വാസ്ഥ്യം ഉണ്ടെന്നു വരെയുള്ള പച്ചക്കള്ളങ്ങളാണ് റിപ്പോർട്ടിൽ എഴുതിയിരിയ്ക്കുന്നത്.

IPC – 336 ആം വകുപ്പ് പ്രകാരം എടുത്തിട്ടുള്ള ഈ കേസ് 250/- രൂപ പിഴയടച്ചാൽ ഒതുങ്ങിപ്പോവുന്ന ഒന്നാണ്. ഒരു മനുഷ്യജീവന്.., ഒരു കുടുംബത്തിന്റെ കണ്ണീരിനു 250/- രൂപ വിലയിട്ടവർ ആരായാലും ഓർക്കുക.., പ്രതികരണ ശേഷി നഷ്ടപ്പെടാത്ത ചിലരെങ്കിലും ഉണ്ടിവിടെ. ആ ചിലരിൽ നിങ്ങൾ ഉൾപ്പെടുന്നെങ്കിൽ.., ശ്രീദേവിയ്ക്ക് സംഭവിച്ചത് നാളെ നമ്മുടെയൊക്കെ വീട്ടിലും സംഭവിച്ചേക്കാം എന്ന തിരിച്ചരിവുന്ടെങ്കിൽ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലെങ്കിൽ നിങ്ങൾ പ്രതികരിയ്ക്കണം.”

ഇങ്ങനെ ഒരു പോസ്റ്റ് 2015 ആഗസ്റ്റ് മാസത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു, കുറച്ച് ലൈക്കുകളും ഷെയറുകളും മാത്രമാണ് ഈ കുടുംബത്തിന് കിട്ടിയത്. നീതി ഇന്നും ഈ കുടുംബത്തിന് അന്യമാണ്. ഈ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ കൂടുതൽ ദയനീയമാണ് .

ശ്രീദേവിയും ഭർത്താവ് രാജേഷും കൂടി അപേക്ഷിച്ച ഹൗസിംങ്ങ് ലോൺ ശ്രീദേവി കിടപ്പിലായതോടു കൂടി ബാങ്ക് നിഷേധിച്ചു, അതോടെ വീട് നിർമ്മാണം നിലച്ചു. വെല്ലൂർ ഹോസ്പിറ്റലിൽ മെഡിക്കൽ റിപ്പോർട്ടുകളുമായി പോയപ്പോഴാണ് ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രീദേവിക്ക് സാധിക്കില്ല എന്ന സത്യം കുടുംബം മനസ്സിലാക്കിയത്.

മൂന്ന് മാസത്തിനുള്ളിൽ രോഗിക്ക് നല്ല പുരോഗതി ഉണ്ടാകും എന്നാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ച പുരോഗമന പ്രസ്ഥാനങ്ങളോട് എലൈറ്റ് ആശുപത്രി അധികൃതർ അന്ന് പറഞ്ഞത്. താൽകാലികമായി ശ്രദ്ധ തിരിച്ച് വിടുക എന്നത് മാത്രമായിരുന്ന ആശുപത്രി അധികൃതരുടെ അപ്പോഴത്തെ ലക്ഷ്യം.

പിഎസ്സ്സി ജോലിക്ക് കോൾലിസ്റ്റിൽ ഉൾപ്പെട്ട ശ്രീദേവി ഈ നിർദ്ധന കുടുംബത്തിന്റെ പ്രതീക്ഷ കൂടിയായിരുന്നു. എലൈറ്റ് ഹോസ്പിറ്റലിലെ റൂ നമ്പർ 405 ഉം ആണ് ഓട്ടോ ഡ്രൈവറായ രാജേഷിന്റെയും രണ്ട് പെൺമക്കളുടേയും നിലവിലെ വീട്. ഈ കുടുംബത്തിന്റെ നീതിക്ക് വേണ്ടി പ്രവർത്തിക്കാം. ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താൻ എല്ലാവരും പരമാവധി ശ്രമിക്കുക.