ഈ കാലുകളിൽ ഞാനൊന്നു ചുംബിച്ചോട്ടെ…?

ഐഎസ് ഐഎസ് ഭീകരുടെ പിടിയിൽ നിന്ന് തന്നെ രക്ഷപെടുത്തിയ ഇറാഖി സൈനികനോട് പത്തുവയസുകാരി ചോദിച്ചു. ‘ഞാൻ നിങ്ങളുടെ കാലിലൊന്നു ചുംബിച്ചോട്ടെ?’ കണ്ണീരോടെയുള്ള അവളുടെ നിഷ്കളങ്കമായ ചോദ്യംകേട്ട് ചേർത്തു നിർത്തി അവളുടെ നെറുകയിൽ ചുംബിക്കാനേ സൈനികർക്കായുള്ളൂ.…

ഐഎസ് ഐഎസ് ഭീകരുടെ പിടിയിൽ നിന്ന് തന്നെ രക്ഷപെടുത്തിയ ഇറാഖി സൈനികനോട് പത്തുവയസുകാരി ചോദിച്ചു. ‘ഞാൻ നിങ്ങളുടെ കാലിലൊന്നു ചുംബിച്ചോട്ടെ?’ കണ്ണീരോടെയുള്ള അവളുടെ നിഷ്കളങ്കമായ ചോദ്യംകേട്ട് ചേർത്തു നിർത്തി അവളുടെ നെറുകയിൽ ചുംബിക്കാനേ സൈനികർക്കായുള്ളൂ.

10 വയസുകാരി ആയിഷയുടെ നന്ദി പറയലിൻെറ ദൃശ്യങ്ങൾ കണ്ണുനിറയാതെ കണ്ടിരിക്കാനാവില്ല. അവളുടെ ഹൃദയത്തിൽ നിന്നും ഉയിരെടുത്ത വാക്കുകൾ കേൾക്കാതെ പോകാനുമാവില്ല.അത്രത്തോളം ദുരന്തങ്ങൾ ഈ പത്തുവയസിനുള്ളിൽ അവൾ അനുഭവിച്ചു കഴിഞ്ഞു.

2014 ൽ മൊസളിൻെറ നിയന്ത്രണം ഏറ്റെടുത്ത ഐഎസ് ഐഎസ് ഭീകരർ തൻെറ അച്ഛനെ ക്രൂരമായിക്കൊന്നു കളഞ്ഞുവെന്നും കണ്ണീരോടെ ആ പെൺകുഞ്ഞ് പറയുന്നു. ഉമ്മയുടെ കൈയിലെ പണവും ആഭരണങ്ങളുമെല്ലാം ഭീകരർ കവർന്നുവെന്നും കഴിഞ്ഞ മൂന്നു ദിവസങ്ങളായി തങ്ങൾക്ക് ഭക്ഷണവും വെള്ളവും ലഭിച്ചിട്ടില്ലെന്നും അവൾ വെളിപ്പെടുത്തി.

screenshot_2

‘ഞങ്ങളെ രക്ഷിക്കാൻ നിങ്ങൾ ഒരിക്കലും വരില്ലെന്നാണ് കരുതിയത്. നിങ്ങൾ വന്ന് ഞങ്ങളെ രക്ഷപെടുത്തി. നിങ്ങളോട് ഒരു പാടു നന്ദിയുണ്ട്”- എന്നു പറഞ്ഞാണ് നന്ദി നന്ദി നിങ്ങളുടെ കാലുകൾ ഞാനൊന്നു ചുംബിച്ചോട്ടെയെന്ന് അവൾ സൈനികരോട് ചോദിച്ചത്.

തൻെറ ഗ്രാമത്തിൽ നിന്നും ഒരുപാടു കുഞ്ഞുങ്ങളെ ഭീകരർ തട്ടിക്കൊണ്ടു പോയെന്നും അവർക്കൊക്കെ ഇപ്പോൾ എന്തു സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നും. അവരിൽ ചിലരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നും അവൾ സൈനികരോട് പറഞ്ഞു.