ഈ കാർട്ടൂണുകൾ ഒന്നും തന്നെ സ്കോട്ട് ആഡംസിന്റെയോ, വാൾട്ട് ഡിസ്‌നിയുടെയോ അല്ല. ഇവയെല്ലാം നമ്മുടെ പാലാക്കാരൻ അനൂപിന്റെ സൃഷ്ട്ടികൾ.

ഇത് അനൂപ് മോഹൻ.  പാലാ വളവൂർ സ്വദേശി. ഇപ്പോൾ ടെക്നോപാർക്കിൽ ടൂൺസ് അനിമേഷൻ  പ്രൈവറ്റ് ലിമിറ്റഡിൽ  ജോലി നോക്കി വരുന്നു. കാർട്ടൂൺ കലയിൽ വിസ്മയം തീർത്ത ഈ പ്രതിഭ മറ്റുള്ളവർക് അത്ര സുപരിചിതനല്ല.  കാർട്ടൂൺ…

ഇത് അനൂപ് മോഹൻ.  പാലാ വളവൂർ സ്വദേശി. ഇപ്പോൾ ടെക്നോപാർക്കിൽ ടൂൺസ് അനിമേഷൻ  പ്രൈവറ്റ് ലിമിറ്റഡിൽ  ജോലി നോക്കി വരുന്നു. കാർട്ടൂൺ കലയിൽ വിസ്മയം തീർത്ത ഈ പ്രതിഭ മറ്റുള്ളവർക് അത്ര സുപരിചിതനല്ല. 

കാർട്ടൂൺ ലോകത്തിൽ ആറ്‌ വർഷത്തെ പ്രവർത്തിപരിചയമുള്ള അനൂപ് കേവലം വെറുമൊരു  കാർട്ടൂണിസ്റ് അല്ല. തന്റെ അനുഭവങ്ങളെയും ജീവിതസാഹചര്യങ്ങളെയും മുൻനിർത്തി തയാറാക്കിയ കാർട്ടൂണുകൾ  അനൂപിനെ മാറ്റുകലാകാരിൽനിന്നും എന്നും വ്യത്യസ്‌തനാക്കിയിരുന്നു. സാമൂഹിക പ്രശ്നങ്ങളും ആനുകാലിക പ്രസക്തിയുമുള്ള വിഷയങ്ങളിലുമാണ്  അനുപ് കൂടുതലായി ശ്രദ്ധ കേന്ദ്രികരിച്ചത്.  ഒരുപാട് ആശയങ്ങളെ ഒരൊറ്റ ചിത്രത്തിലൂടെ മറ്റുള്ളവരുടെ  മുന്നിലെത്തിക്കുന്നതിൽ അനൂപിന് പ്രത്യേക കഴിവുണ്ടായിരുന്നു.  വെറും ജീവിതമാർഗം മാത്രമായി കാണാതെ കലയെ സ്വന്തം ജീവിതമായി കാണുന്ന ഈ ചെറുപ്പക്കാരൻ അനിമേഷൻ രംഗത് മാത്രമല്ല തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ളത്. കവിയും കഥ രചയിതാവും കൂടിയായ  ഇദ്ദേഹം ഇപ്പോൾ സിനിമക്കുവേണ്ടിയുള്ള തിരക്കഥയുടെ പണിശാലയിലാണ്. 

അനൂപ് എഴുതുന്ന ബ്ലോഗുകൾ എല്ലാം തന്നെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്. തൊടുന്നതിലെല്ലാം തന്നെ തന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കാൻ ഈ അതുല്യ പ്രതിഭക്കു പ്രത്യേക കഴിവാണുള്ളത്.  കാർട്ടൂൺ കലയിൽ  വിസ്മയം തീർത്ത ഈ കലാകാരൻ നമുക്കിടയിൽ മാത്രമായി ചുരുങ്ങേണ്ട ആൾ അല്ല. ഇദ്ദേഹത്തിന്റെ കലയെയും കഴിവിനെയും ലോകം അറിയേണ്ടതാണ്. തന്റെ കഠിനാധ്വാനം കൊണ്ടും വ്യക്തി ശുദ്ധി കൊണ്ടും ഇനിയും ധരാളം നേട്ടങ്ങൾ കൈവരിക്കാനും  പ്രശസ്തിയിൽ എത്തിച്ചേരാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഈ കലാകാരൻ.

അനൂപിന്റെ കുറച്ചു കലാസൃഷ്ടികൾ