ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട് മട്ടണ്‍ ബിരിയാണി…

പ്രധാന വഴിപാട് മട്ടൺ ബിരിയാണി വിളമ്പുന്ന ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? എങ്കിൽ അങ്ങനെ ഒരു ക്ഷേത്രമുണ്ട്. നമ്മുടെ തൊട്ടടുത്ത് തന്നെ തമിഴ് നാട്ടില്‍ മധുര ജില്ലയിലെ വടക്കാംപട്ടി മുനിയാണ്ടി ക്ഷേത്രത്തിലാണ് പ്രസാദമായി മട്ടണ്‍ ബിരിയാണി…

പ്രധാന വഴിപാട് മട്ടൺ ബിരിയാണി വിളമ്പുന്ന ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? എങ്കിൽ അങ്ങനെ ഒരു ക്ഷേത്രമുണ്ട്. നമ്മുടെ തൊട്ടടുത്ത് തന്നെ തമിഴ് നാട്ടില്‍ മധുര ജില്ലയിലെ വടക്കാംപട്ടി മുനിയാണ്ടി ക്ഷേത്രത്തിലാണ് പ്രസാദമായി മട്ടണ്‍ ബിരിയാണി വിളമ്പുന്നത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മുനിയാണ്ടി ബിരിയാണി പ്രേമിയാണെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് ഇത്തരമൊരു പ്രസാദവിതരണം നടത്തുന്നത്. രണ്ടായിരം കിലോയോളം വരെ മട്ടണ്‍ ബിരിയാണിയാണ് ഫെസ്റ്റിവലിന് വേണ്ടി തയ്യാറാക്കുന്നത്. 1000 കിലോ അരിയിട്ട് 250 ആടുകളെ കശാപ്പ് ചെയ്താണ് ബിരിയാണി പാചകം ചെയ്യുന്നത്.

ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് വ്യത്യസ്തമായ ഈ പ്രസാദവിതരണം. എല്ലാ വര്‍ഷവും ജനുവരിയിലെ മൂന്നാമത്തെ ആഴ്ചയിലെ വെള്ളി, ശനി ദിവസങ്ങളില്‍ ഇവിടെ മട്ടണ്‍ ബിരിയാണി വിളമ്പും.

നഗരത്തിലെ ഹോട്ടല്‍ ഉടമകളാണ് ഈ വ്യത്യസ്തമാര്‍ന്ന ഫെസ്റ്റിവലിനു നേതൃത്വം നല്‍കുന്നത്. 1937ലാണ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. വടക്കംപാട്ടി ഗ്രാമവാസികളിലൊരാള്‍ ഹോട്ടല്‍ ആരംഭിക്കുകയും അതു വിജയകരമാവുകയും ചെയ്തതോടെ മുനിയാണ്ടി ദൈവത്തിന് നന്ദി അര്‍പ്പിക്കാനായി തുടങ്ങിയതാണ് ആഘോഷമെന്നാണ് പറയപ്പെടുന്നത്.