പാർട്ടി ഏതുമാകട്ടെ. എന്നാൽ വോട്ട് ചെയ്യാൻ പോകും മുൻപ് നിങ്ങൾക്ക് അറിയാത്ത ഈ സത്യം കൂടി മനസിലാക്കിയിട്ട് പോകുക

ലോക സഭ എലക്ക്ഷൻ വരാൻ പോകുന്നു. ഇപ്പോൾ ഇവിടെ രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും നമ്മിലാണു യുദ്ധം. ആരാണ് അടുത്ത പ്രധാന മന്ത്രി എന്നുള്ളത്. അതിന്റെ തർക്കങ്ങളും തുടങ്ങി കഴിഞ്ഞു. പക്ഷെ നിങ്ങൾ ഒന്ന്…

ലോക സഭ എലക്ക്ഷൻ വരാൻ പോകുന്നു. ഇപ്പോൾ ഇവിടെ രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും നമ്മിലാണു യുദ്ധം. ആരാണ് അടുത്ത പ്രധാന മന്ത്രി എന്നുള്ളത്. അതിന്റെ തർക്കങ്ങളും തുടങ്ങി കഴിഞ്ഞു. പക്ഷെ നിങ്ങൾ ഒന്ന് ചിന്തിക്കണം. നമ്മൾ ജനങ്ങൾ വോട്ട് ചെയ്യുന്നത് നരേന്ദ്ര മോദിക്കോ രാഹുൽ ഗാന്ധിക്കോ അല്ല. നമ്മൾ എംപി മാർക്കാണ് വോട്ട് ചെയ്യുന്നത്. നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് ആകെ 543 എംപി മാരാണ് ഓരോ എലെക്ഷനിലും തിരഞ്ഞെടുക്കപ്പെടുന്നത്. ഇവരിൽ നിന്നും ഒരു നേതാവിനെ ആ 543 എംപിമാർ ചേർന്ന് തിരഞ്ഞെടുക്കുന്നു. അദ്ദേഹമാണ് നമ്മുടെ പ്രധാനമന്ത്രി ആകുക. അത് കൊണ്ട് പ്രധാന മന്ത്രി ആരാകും എന്നോർത്തു പരിഭ്രമിക്കാതെ ആരാകണം നമ്മുടെ എം പി എന്ന് ചിന്തിക്കുക. കാരണം എംപി എന്നാൽ വളരെ ഉയർന്ന തലത്തിൽ ഇരുന്നു നമ്മൾ ഓരോരുത്തരും അടങ്ങുന്ന ഇന്ത്യയെ ഭരിക്കണ്ട ആൾ ആണ്. പാർലമെന്റിലെ നമ്മുടെ ഓരോരുത്തരുടേയും പ്രധിനിധി.

എത്രപേർക്ക് അറിയാം ഒരു എംപി യുടെ മാസ ശമ്പളം എത്രയാണെന്ന്? 3 ലക്ഷം രൂപ. ആരാണ് ഇവർക്ക് ഈ ശമ്പളം നൽകുന്നത്? സംശയിക്കണ്ട അവക്കുള്ള ശമ്പളം നമ്മുടെ പോക്കറ്റിൽ നിന്ന് തന്നെയാണ് പോകുന്നത്. അങ്ങനൊക്കെ ചെയ്ത് നമ്മൾ തിരഞ്ഞെടുക്ക ആ വ്യക്തിയെ പറ്റി നമുക്ക് എന്തൊക്കെ അറിയാം? അവരുടെ വിദ്യാഭ്യാസമോ വരുമാനമോ? കുടുംബ പശ്ചാത്തലമോ അവർ വളർന്ന സാഹചര്യമോ അങ്ങനെ എന്തെങ്കിലും അറിയാമോ ? ഇല്ല! ഒന്നും അറിയില്ല. അവർ നമ്മളോട് പറയുന്ന വാഗ്ദാനങ്ങൾ വിശ്വസിച്ചു നമ്മൾ പാർട്ടി നോക്കി വോട്ട് ചെയ്യും. ഇതല്ലേ സത്യം? അതെ.

ചാനലുകളിൽ പറയും പോലെ നമ്മൾ നേരിട്ട് അല്ല നമ്മുടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. നമ്മുടെ ഓരോരുത്തരുടെയും പ്രതിനിധിയായി നമ്മൾ ഒരു എംപിയെ തിരഞ്ഞെടുക്കുകയും അവർ ചേർന്ന് പ്രധാന മന്ത്രിയെ തിരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്.  അടുത്ത് എലെക്ഷൻ വരുന്നു. അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രം നമ്മുടെ കയ്യിൽ വരുന്ന ആ പവർ വീണ്ടും എത്താറായി. ഇതിൽ പാർട്ടി ഏതുമാകട്ടെ, നമ്മൾ ചെയ്യണ്ടത് നമ്മളെ സേവിക്കും എന്ന് ഉറപ്പുള്ള ഊരും എംപി അതായത് നമ്മുടെ പ്രതിനിധിയെ തിരഞ്ഞെടുക്കുക എന്നതാണ്. എങ്ങനെയാണു നല്ലോരു എംപി യെ തിരഞ്ഞെടുക്കുക എന്നല്ലേ? വിഷമിക്കണ്ട. അതിനും പരിഹാരം ഉണ്ട്. ഇന്ത്യയിലെ അധികം ജനങ്ങൾക്ക് അറിയാത്ത ഒരു സേവനം നിങ്ങൾക്ക് പരിചയപ്പെടുത്താം. അതിനായി 5 സ്റ്റെപ്പുകൾ ആണ് ഉള്ളത്.

1.നിങ്ങളുടെ നിയോജക മണ്ഡലം കണ്ടെത്തുക.

നിങ്ങളുടെ വോട്ടർ ഐഡി യിൽ ഒരു EPIC നമ്പർ ഉണ്ട്. നിങ്ങൾ അത് ശ്രദ്ധിച്ചിട്ടുണ്ടോ? ആദ്യം  electoralsearch.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. അതിനു ശേഷം നിങ്ങളുടെ സംസ്ഥാനവും  EPIC കോഡും നൽകിയതിന് ശേഷം സെർച്ച് ചെയ്യുക. ഉടൻ തന്നെ നിങ്ങളുടെ മണ്ഡലവും അവിടെ ഇലക്ഷൻ നടക്കുന്ന തീയതിയും എലെക്ഷൻ ഓഫീസറുടെ പേരുൾപ്പെടെ നിങ്ങൾക്ക് അറിയാൻ കഴിയും. 

2. ഇപ്പഴത്തെ നിങ്ങളുടെ എംപിയുടെ പ്രവർത്തനം വിലയിരുത്താം

ആദ്യം നിങ്ങൾ ചെയ്യണ്ടത് https://theprinter.in/my543-lok-sabha-elections2019/ എന്ന സൈറ്റ് സന്ദർശിക്കുക. ശേഷം നിങ്ങളുടെ സംസ്ഥാനവും മണ്ഡലവും സെലക്ട് ചെയ്യുക. നിങ്ങളുടെ ഇപ്പഴത്തെ എംപി യുടെ പ്രവർത്തനങ്ങൾ എന്തൊക്കെ ആണെന്ന് നിങ്ങൾക്ക് അറിയാന് സാദിക്കും. 

3. സ്ഥാനാർഥികളുടെ വിശദാംശങ്ങൾ പരിശോധിക്കാം

http://www.myneta.info/ എന്ന സൈറ്റിൽ കയറുക. ശേഷം നിങ്ങളുടെ സംസ്ഥാനത്തിന്റെ പട്ടിക കാണുക. മത്സരിക്കുന്നവരുടെ മുഴുവൻ വിവരങ്ങളും ലഭ്യമാണ്. അവരുടെ പ്രായ, വിദ്യഭ്യാസം, ഏതെങ്കിലും കേസുകളിൽ പ്രതിയാണോ എന്ന് തുടങ്ങി നിരവധി വിവരങ്ങൾ കാണാൻ കഴിയും. 

4. ഇലക്ഷന് തീയതി

ഏറ്റവും പ്രദാനമുള്ള ദിവസമാണിത്. ഇന്ത്യയിൽ എലെക്ഷൻ തുടങ്ങുന്നത് 11t ഏപ്രിൽ  2019 മുതൽ 19 മെയ് 2019 വരെയാണ്. അതിൽ നിങ്ങളുടെ എലെക്ഷൻ തീയതി എന്നാണെന്നു കൃത്യമായി മനസിലാക്കുകയും ആ ദിവസം നിങ്ങളുടെ നാട്ടിൽ തന്നെ കാണുകയും വേണം. അവരവരുടെ വീടിനു അടുത്തുള്ള പോളിങ് ബൂത്തിലാകും നിങ്ങൾക്ക് വോട്ട് ചെയ്യാൻ അവസരം ഒരുങ്ങുക.

5. നിങ്ങളുടെ സ്ഥാനാർത്ഥിയുമായി ഒന്ന് സംസാരിക്കുക

വോട്ട് ചെയ്യാന് പോകുന്നതിനു മുൻപ് നിങ്ങൾ നിങ്ങളുടെ സ്ഥാനാർഥിയുമായ ഒന്ന് സംസാരിക്കുക. ഇലക്ഷന് മുൻപ് നിങ്ങളുടെ നാട്ടിൽ തന്നെ പ്രചരണ സമ്മേളനങ്ങൾ കാണുമല്ലോ. അവിടേക്ക് ഒന്ന് ചെന്നാലും മതി. കാരണം നമ്മുടെ നാടിനെ സംരക്ഷിക്കാനുള്ള പ്രാപ്തി അദ്ദേഹത്തിന് ഉണ്ടോ എന്ന് ആ പ്രചാരണത്തിലൂടെ നമുക്ക് ഒരു പരിധി വരെ മനസിലാക്കാൻ സാധിക്കും.

ഓർക്കുക. നമ്മുടെ ഓരോ വോട്ടും വലുതാണ്. അത് പോലെ തന്നെ നമ്മുടെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിൽ നമുക്കും പിഴവ് വരാതിരിക്കട്ടെ.