ഈ യുവതിക്ക് പിറന്ന ഇരട്ടക്കുഞ്ഞുങ്ങളുടെ പിതാക്കന്മാർ വെവ്വേറെയാണ്.. വൈദ്യശാസ്ത്രത്തിൽ ഇത് അപൂർവ്വ സംഭവം

കാനഡയിലെ ടോറോന്റോയിലുള്ള ‘മെഗാ സ്റ്റോൺ’ എന്ന യുവതിയാണ് രണ്ടു പിതാക്കന്മാരുള്ള ഇരട്ടക്കുഞ്ഞുങ്ങൾക്കു ജന്മം നൽകിയിരിക്കുന്നത്. വളരെ കൗതുകപൂർണ്ണമാണ് ആ സംഭവം. ഒരു സിനിമാക്കഥ പോലെ ഉദ്വേഗവും ,സസ്‌പെൻസും ,ക്ളൈമാക്സുമടങ്ങിയ ഒരുഗ്രൻ സംഭവം തന്നെ. അതിങ്ങനെ…

കാനഡയിലെ ടോറോന്റോയിലുള്ള ‘മെഗാ സ്റ്റോൺ’ എന്ന യുവതിയാണ് രണ്ടു പിതാക്കന്മാരുള്ള ഇരട്ടക്കുഞ്ഞുങ്ങൾക്കു ജന്മം നൽകിയിരിക്കുന്നത്. വളരെ കൗതുകപൂർണ്ണമാണ് ആ സംഭവം. ഒരു സിനിമാക്കഥ പോലെ ഉദ്വേഗവും ,സസ്‌പെൻസും ,ക്ളൈമാക്സുമടങ്ങിയ ഒരുഗ്രൻ സംഭവം തന്നെ. അതിങ്ങനെ …ലണ്ടനിലെ ഗേ ( പുരുഷസ്വവർഗ്ഗ പ്രേമികൾ) ദമ്പതികളായ സിമോൺ ബേൺ എഡ്വേർഡ്‌സ് ഉം ഗ്രീ൦ ബേൺ എഡ്വേർഡ്‌സും വളരെ നാളുകളായി ഒരു കുഞ്ഞിനുവേണ്ടിയുള്ള ശ്രമത്തിലായിരുന്നു. പ്രകൃതിശാസ്ത്രപരമായി അത് നടക്കില്ലെന്നറിയാമായിരുന്നിട്ടും അവർ പിന്മാറാൻ തയ്യറല്ലായിരുന്നു. ഇരുവരും ഈ ആവശ്യവുമായി അവസാനം വൈദ്യശാസ്ത്രവിദഗ്‌ധരെ സമീപിച്ചു..

ചികിത്സാവിദഗ്‌ധരുടെ നിർദ്ദേശപ്രകാരം IVF ( In Vitro Fertilisation ) അഥവാ കൃതൃമ ബീജസങ്കലനം വഴി തങ്ങൾക്കും സ്വന്തം കുഞ്ഞുങ്ങൾ ജനിക്കും എന്ന ആശയം ഇവർക്ക് ലഭിക്കുന്നത് ഒരു വഴിത്തിരിവായി. അതിനായി ഒരു സ്ത്രീയുടെ അണ്ഡവുമായി ഇരുവരുടെയും ബീജം വെവ്വേറെ സങ്കലനം ചെയ്ത് അവയെ ഒരു ടെസ്റ്റ് ട്യൂബിൽ വികസിപ്പിച്ചെടുക്കുകയായിരുന്നു ചെയ്തത്.കൃതൃമ ബീജ സങ്കലനവും ,ടെസ്റ്റ് ട്യൂബ് ശിശുവുമൊന്നും ഇന്ന് പുതുമയുള്ള കാര്യമല്ല. എന്നാൽ രണ്ടു പുരുഷന്മാരുടെ ബീജങ്ങൾ ഒരു സ്ത്രീയുടെ അണ്ഡവുമായി വെവ്വേറെ സംയോജിപ്പിക്കുന്നത് അപൂർവ്വമാണ്. മുൻപ്‌ സമാനമായ ഒരു സംഭവവും അവിടെ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.ബ്രിട്ടനിൽ ഇങ്ങനെ രണ്ടു പുരുഷന്മാരുടെ ബീജസങ്കലനം നടത്താൻ അനുമതിയില്ലാത്തതിനാൽ രണ്ടുപേരും കാനഡയിലെത്തുകയായിരുന്നു. അവിടെ നീണ്ട പരിശ്രമത്തിനൊടുവിലാണ് മെഗാ സ്റ്റോൺ എന്ന 32 കാരിയെ അവർ കണ്ടെത്തുന്നതും തങ്ങളുടെ കുഞ്ഞുങ്ങൾക്കായി വാടകയ്ക്ക് അവരുടെ ഗർഭപാത്രം ഏർപ്പാട് ചെയ്യുന്നതും .

രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ മെഗാ സ്റ്റോൺ ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുകയുമായിരുന്നു. ഒരിക്കൽക്കൂടി അമ്മയാകാൻ തായ്യാറല്ലായിരുന്ന മെഗാ സ്റ്റോൺ ഇവർക്ക് മുന്നിൽ അടിയറവുപറഞ്ഞു. ആവശ്യപ്പെട്ട തുക നൽകിയാണ് അമ്മയാകാൻ മെഗാസ്റ്റോൺ തയ്യറായത്.ഫെർട്ടിലിറ്റി ക്ലിനിക്കിൽ ബീജസങ്കലനം നടന്നശേഷം ഭ്രൂണം മെഗാ സ്റ്റോണിൻ്റെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയും രണ്ടാഴ്ചക്കുള്ളിൽ മെഗാ സ്റ്റോൺ ഗർഭം ധരിക്കുകയുമായിരുന്നു. രണ്ടുപേരും പിതാക്കന്മാരാകുമെന്നും ഏതു കുഞ്ഞു ആരുടേന്നു വ്യക്തമായി അറിയാൻ കഴിയുമെന്നും ക്ലിനിക്ക് അധികൃതർ അവരെ അറിയിച്ചു.ഒടുവിൽ മെഗാ സ്റ്റോൺ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഒരാണും ഒരു പെണ്ണും. ആൺകുട്ടിയ്ക്കു കോൾഡർ എന്നും പെൺകുട്ടിയ്ക്ക് അലക്‌സാൻഡ്ര എന്നുമാണ് പേർ. കോൾഡർ ഗ്രീമിന്റെ മകനും അലക്‌സാൻഡ്ര സിമോന്റെ മകളുമാണ്.

ഇരട്ടകൾക്കു ജന്മം നൽകാൻ ഇരുവർക്കും ചെലവായ തുക 25000 പൗണ്ട് ( ഏകദേശം 24 ലക്ഷം രൂപ ) ആണ്.ഇന്ന് കുഞ്ഞുങ്ങൾ പിറന്നിട്ട് ഒരു വര്ഷത്തിലേറെയായിരിക്കുന്നു.കുറച്ചുനാളുകൾക്കു മുൻപാണ് കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാൾ അവർ ആഘോഷിച്ചത്.ആഘോഷം പൊടിപൊടിച്ചു. ബ്രിട്ടനിലെങ്ങും ഇത് ചർച്ചയായിരുന്നു. പിറന്നാളിന് കാനഡയിൽ നിന്ന് മെഗാ സ്റ്റോണും പറന്നെത്തി.മെഗാ സ്റ്റോണുമായി ഇവരിപ്പോള്‍ നല്ല ബന്ധത്തിലാണ്. തങ്ങൾക്കു ജനിക്കാതെപോയ സഹോദരിയാണ് മെഗാ എന്നത്രെ ഇരുവരും പറയുന്നത്. മെഗായകട്ടെ ഇവരെ സ്വന്തം സഹോദരന്മാരെപ്പോലെയാണ് കണക്കാക്കുന്നതും. ആ ബന്ധം ഊഷ്മളമായി അങ്ങനെ തുടരുമെന്നാണ് അവർ ഒന്നായി പറയുന്നത്.തനിക്ക് ഇനി കുട്ടികൾ വേണ്ടെന്ന തീരുമാനമായിരുന്നെങ്കിലും ഇവർ രണ്ടാൾക്കും വേണ്ടി അവരുടെ കുഞ്ഞുങ്ങളുടെ അമ്മയാകാൻ കഴിഞ്ഞത് അതിമനോഹരമായ ഒരനുഭൂതിയായിരുന്നെന്നാണ് മെഗാ സ്റ്റോൺ പറയുന്നത് കുഞ്ഞുങ്ങൾക്കായി വീട്ടിൽ എല്ലാ ആഡംബരസൗകര്യങ്ങളും ഒരുക്കപ്പെട്ടിരിക്കുന്നു. പരിചാരികമാരും എഡ്വേർഡ് ദമ്പതികളും പരമാവധിസമയവും അവർക്കൊപ്പമാണ്.