ഈ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നത് 16 സിനിമകള്‍!! ഏത് കാണുമെന്ന് കണ്‍ഫ്യൂഷനുണ്ടോ?

വെള്ളിയാഴ്ച ഏതൊരു സിനിമാക്കാരനും പ്രിയപ്പെട്ടതാണ്. ഒറ്റ ദിവസം കൊണ്ട് ജീവിതം മാറ്റിമറിയ്ക്കുന്ന ചില വെള്ളിയാഴ്ചകളുണ്ടാവും. അത്രയേറെ പ്രതീക്ഷയോടെയാണ് സിനിമാക്കാര്‍ വെള്ളിയാഴ്ചയെ നോക്കി കാണുന്നത്. ഈ വാരാന്ത്യത്തില്‍ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെയായി…

വെള്ളിയാഴ്ച ഏതൊരു സിനിമാക്കാരനും പ്രിയപ്പെട്ടതാണ്. ഒറ്റ ദിവസം കൊണ്ട് ജീവിതം മാറ്റിമറിയ്ക്കുന്ന ചില വെള്ളിയാഴ്ചകളുണ്ടാവും. അത്രയേറെ പ്രതീക്ഷയോടെയാണ് സിനിമാക്കാര്‍ വെള്ളിയാഴ്ചയെ നോക്കി കാണുന്നത്.

ഈ വാരാന്ത്യത്തില്‍ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെയായി 16 സിനിമകളാണ് റിലീസ് ചെയ്യുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം… കൂട്ടത്തില്‍ ഒരേ ഒരു മലയാള സിനിമമാത്രമേയുള്ളൂ…

ദൈവമെ കൈ തോഴാം കെ കുമാറാകണം

സലിം കുമാര്‍ ആദ്യമായി ഒരു വാണിജ്യ സിനിമയുമായി എത്തുകയാണ് ദൈവമേ കൈ തോഴാം കെ കുമാറാകണം. ജയറാമും അനുശ്രീയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പക്ക ഒരു കുടുംബ ചിത്രമാണ്. ജനുവരി 12 ന് റിലീസ് ചെയ്യും.

താനാ സേര്‍ത കൂട്ടം

സൂര്യ ഫാന്‍സ് വലിയ പ്രതീക്ഷകളോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് താനാ സേര്‍ത കൂട്ടും. കോമഡി എന്റര്‍ടൈന്‍മെന്റ് കാറ്റഗറിയില്‍ പെടുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. അക്ഷയ് കുമാറിന്റെ ‘സ്‌പെഷ്യല്‍ 26’ എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് വിഘ്‌നേശ് ശിവന്‍ ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി ജനുവരി 12 ന് ചിത്രംറിലീസ് ചെയ്യും.

സ്‌കെച്ച്

സൂപ്പര്‍ സ്‌റ്റൈലോടെ വിക്രം എത്തുന്ന ചിത്രമാണ് സ്‌കെച്ച്. നോര്‍ത്ത് ചെന്നൈയിലെ അധോലോകത്തെ കുറിച്ച് പറയുന്ന ആക്ഷന്‍ ചിത്രത്തില്‍ തമന്നയാണ് നായിക. വിജയ് ചന്ദ്രര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭോജ്പൂരി ഹീറോ രവി കൃഷ്ണയും ആര്‍കെ സുരേഷും രാധാ രവിയും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കബാലിയ്ക്ക് ശേഷം കലൈ പുലി താണു മാര്‍ക്കറ്റ് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സ്‌കെച്ചിനുണ്ട്. ജനുവരി 12 ന് തന്നെയാണ് സ്‌കെച്ചും റിലീസ് ചെയ്യുന്നത്.

ഗുലിബെഗവാലി

വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് ചിത്രത്തിലേക്ക് മടങ്ങിയെത്തിയ പ്രഭു ദേവയുടെ രണ്ടാമത്തെ ചിത്രമാണ് ഗുലിബെഗവാലി. ആക്ഷന്‍ കോമഡി ചിത്രത്തില്‍ പ്രഭവുദേവയുടെ കലക്കന്‍ ഡാന്‍സ് നമ്പറുകളും ഉണ്ടാവും. ഹന്‍സിക നായികയായെത്തുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ രേവതി അവതരിപ്പിയ്ക്കുന്നു. ഇതേ പേരില്‍ പണ്ടൊരു എംജിആര്‍ ചിത്രം ഉണ്ടായിരുന്നു എന്നതാണ് തമിഴകത്തിന്റെ ആവേശം കൂട്ടുന്നത്. 12 ന് ഗുലിബെഗവാലിയും റിലീസ് ചെയ്യും

ഭാസ്‌കര്‍ ഒരു റാസ്‌ക്കല്‍

മലയാളത്തില്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭാസ്‌കര്‍ ഒരു റാസ്‌ക്കല്‍. സിദ്ധിഖ് തന്നെയാണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്. അരവിന്ദ് സ്വാമിയും അമല പോളും നായികാ നായകന്മാരായി എത്തുന്നു. മീനയുടെ മകള്‍ നൈനിക അമല പോളിന്റെ മകളായി ചിത്രത്തിലുണ്ട്. പൊങ്കല്‍ മത്സരത്തിന് ഭാസ്‌കര്‍ ഒരു റാസ്‌കലുമുണ്ട്.

മധുര വീരന്‍

നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്തിന്റെ മകന്‍ ഷണ്‍മുഖ പാണ്ഡിയന്റെ അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയോടെയാണ് മധുര വീരനെ തമിഴകം കാണുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ പിജി മുത്തയ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജല്ലിക്കട്ടിനെ കുറിച്ച് പറയുന്ന ചിത്രവും പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി ജനുവരി 12 ന് റിലീസ് ചെയ്യും

ജയ് സിംഹ

നന്ദമൂരി ബാലകൃഷ്ണയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ജയ് സിംഹ. കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക് ആക്ഷന്‍ ഗണത്തില്‍ പെടുന്നു. ജനുവരി 12 ന് തന്നെ ജയ് സിംഹയും റിലീസിനെത്തും

ടച് ചേസ് ചൂടു

രവി തേജ മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രമാണ് ടച് ചേസ് ചൂടു. വിക്രം സിരികൊണ്ട സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാശി ഖന്നയാണ് നായിക. ജനുവരി 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ടകരു

കന്നട സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാര്‍ നായകനാകുന്ന ചിത്രമാണ് ടകരു. ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധുനിയാ സൂരിയാണ്. ഈ ആഴ്ച ടകരുവും റിലീസിനെത്തും

https://youtu.be/scekni9K2Mg

1921

വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് 1921. സറീന ഖാനും ഖാന്‍ കുന്ദറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജനുവരി 12 ന് തിയേറ്ററുകളിലെത്തും.

ഡൗണപ് ദ എക്‌സിറ്റ് 796

ജയ്മിന്‍ ബാല്‍ ആണ് ഡൗണ്‍ ദ എക്‌സിറ്റ് 796 എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. യാതിന്‍ കരിയകര്‍, വിനായക് മിഷ്‌റ, കൃതി സ്വോലെ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ജനുവരി 12 ന് തിയേറ്ററുകളിലെത്തും

കാലകാണ്ടി

സിനിസ്ടന്‍ കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണ് കാലകാണ്ടി. അക്ഷത് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സയ് അലി ഖാന്‍, ഇഷ തല്‍വാര്‍, ഷെനസ്, അക്ഷയ് ഒബരിയോ, വിീജയ് റാസ്, ദീപക് ദൊബരിയല്‍, ശോബിത ദുലിപാല്‍ തുടങ്ങിയ ഒരു വന്‍താരനിര തന്നെയുണ്ട്.

https://youtu.be/RsfUZe606LQ

മുഖാബസ്

അനുരാഗ കുഷ്യപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുഖാബസ്. വിനീത് കുമാര്‍ സിംഗും, രവി കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഇറോസ് ഇന്റര്‍നാഷണലാണ് നിര്‍മിയ്ക്കുന്നത്. ജനുവരി 12 ന് ചിത്രം റിലീസ് ചെയ്യും.

ദ കമ്യൂട്ടര്‍

ഹോളിവുഡിലും വെള്ളിയാഴ്ച നല്ല ദിവസമാണ്. ജൂമെ കല്ലറ്റ് സെറയുടെ ദ കമ്യൂട്ടര്‍ എന്ന ചിത്രവും ജനുവരി 12 വെള്ളിയാഴ്ചയാണ് തിയേറ്ററിലെത്തുന്നത്. ലെയ്മ നീസണ്‍, വിര ഫാര്‍മിക, പാട്രിക് വില്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍

പ്രൗഡ് മേരി

ബാബക് നജഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൗഡ് മേരി. സ്‌ക്രീന്‍ ജിംസിന്റെ ബാനറില്‍ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ടരാജി പി ഹെന്‍സണ്‍, ബില്ലി ബ്രൗണ്‍, മര്‍ഗരന്റ് അവരി എന്നിരാണ് കേന്ദ്ര കഥാപാത്രങ്ങള്‍

ഫ്രീക് ഷോ

ട്രുഡി സ്റ്റൈലറാണ് ഫ്രീക് ഷോ ഒരുക്കുന്നത്. അലക്‌സ് ലോതര്‍, അബിഖയില്‍ ബ്രേസിലിന്‍, അന്ന സോഫിയ റോബ് തുടങ്ങിയവര്‍ കേന്ദ്ര കഥാ പാത്രമായി എത്തുന്ന ചിത്രം ജനുവരി 12 ന് തന്നെ റിലീസല് ചെയ്യും.

source: filmi beat