ഉപഭോക്താക്കളിൽ നിന്ന് പണം തട്ടിയെടുക്കാൻ പുതിയ തന്ത്രവുമായി ബാങ്കുകൾ

ഇന്ന് പല പേരിലും പണം തട്ടിയെടുക്കുന്നതിന്റെ പേരിൽ ജനരോഷം കൂടുന്നതിനിടെയാണ് ബാങ്കിന്റെ പുതിയ റ്റീരുമാനം.അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പണം എണ്ണി തിട്ടപ്പെടുത്തുന്നതിനും ഇനി ജനം ബാങ്കിന് കൂലി നൽകണം. എണ്ണല്‍കൂലി തത്സമയം അക്കൗണ്ടില്‍നിന്ന് ഈടാക്കുന്ന സോഫ്റ്റ്‌വേറാണ്…

ഇന്ന് പല പേരിലും പണം തട്ടിയെടുക്കുന്നതിന്റെ പേരിൽ ജനരോഷം കൂടുന്നതിനിടെയാണ് ബാങ്കിന്റെ പുതിയ റ്റീരുമാനം.അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പണം എണ്ണി തിട്ടപ്പെടുത്തുന്നതിനും ഇനി ജനം ബാങ്കിന് കൂലി നൽകണം.

എണ്ണല്‍കൂലി തത്സമയം അക്കൗണ്ടില്‍നിന്ന് ഈടാക്കുന്ന സോഫ്റ്റ്‌വേറാണ് പ്രവര്‍ത്തനം തുടങ്ങിയത്. അക്കൗണ്ടിലേക്കിടുന്ന പണത്തിന്റെ അളവും നോട്ടിന്റെ മൂല്യവും ഇടപാടിന്റെ എണ്ണവും അനുസരിച്ച്‌ കൂലി വ്യത്യാസപ്പെടും. ‘കാഷ് ഹാന്‍ഡ്‌ലിങ് ചാര്‍ജ്’ എന്നപേരിലാണ് ഇത് ഈടാക്കുന്നത്. എണ്ണുന്നത് യന്ത്രമാണെങ്കലും കൂലി കൃത്യമായി ബാങ്ക് വാങ്ങും.

റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശമോ ഉത്തരവോ ഇല്ലാതെയാണ് ഇത് ഈടാക്കുന്നത്. അതിനാല്‍ ഓരോ ബാങ്കിനും കാഷ് ഹാന്‍ഡ്‌ലിങ് ചാര്‍ജ് വ്യത്യസ്തമാണ്. കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്ക് ഒരുദിവസം 100 നോട്ടുവരെ എണ്ണുന്നതിന് കൂലി ഈടാക്കില്ല. നൂറിനുമുകളില്‍ നോട്ടുകളുണ്ടെങ്കില്‍ ഓരോ 100 നോട്ടിനും 10 രൂപയാണ് ചാര്‍ജ്. നൂറുനോട്ടിന് മുകളിലുണ്ടെങ്കില്‍ ആദ്യ 100 നോട്ടും സൗജന്യമായി എണ്ണില്ല. അതിനും ചാര്‍ജ് ഈടാക്കും.വലിയ ഇടപാടുകാര്‍ക്ക് നിലവില്‍ ഒരുമാസം ഒരു ലക്ഷംരൂപവരെ 100 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് എണ്ണല്‍കൂലി ഇല്ല. അത് കവിഞ്ഞാല്‍ ഓരോ 1000 രൂപയ്ക്കും ഒന്നേമുക്കാല്‍ രൂപവീതം കൂലി ഈടാക്കും.

എന്നാൽ ബാങ്കുകളുടെ ഈ പുതിയ നീക്കത്തിനെതിരെ ജനങ്ങൾ വ്യാപകമായ പ്രതിഷേധം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്,ജനങ്ങൾക്കെതിരെയുള്ള ബാങ്കുകാരുടെ കൊള്ള അവസാനിപ്പിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.