ഉറക്കം മൂലം ജീവിതം നഷ്ടപെട്ടുകൊണ്ടിരിക്കുന്ന പെണ്‍കുട്ടി

സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം’ എന്ന് അറിയപ്പെടുന്ന  രോഗാവസ്ഥയാണ് ഒരു പെണ്‍കുട്ടിയുടെ  ജീവിതം   നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.  സ്ലീപ്പിങ് ബ്യൂട്ടിയുടെ കഥയും അവളെപ്പോലെ ഉറങ്ങാന്‍ ആഗ്രഹിച്ചിരുന്നവരാകണം നമ്മളില്‍ ചിലര്‍.  ഒരു ദിവസം ഈ അവസ്ഥയിലുള്ളവര്‍ 22 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങിപ്പോയേക്കാം. റോഡാ റോഡ്റിഗസ് ഡയസ് മൂന്ന് ആഴ്ചകള്‍ തുടര്‍ച്ചയായി ഉറങ്ങിപ്പോയതു…

സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം’ എന്ന് അറിയപ്പെടുന്ന  രോഗാവസ്ഥയാണ് ഒരു പെണ്‍കുട്ടിയുടെ  ജീവിതം   നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.  സ്ലീപ്പിങ് ബ്യൂട്ടിയുടെ കഥയും അവളെപ്പോലെ ഉറങ്ങാന്‍ ആഗ്രഹിച്ചിരുന്നവരാകണം നമ്മളില്‍ ചിലര്‍.  ഒരു ദിവസം ഈ അവസ്ഥയിലുള്ളവര്‍ 22 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങിപ്പോയേക്കാം.

റോഡാ റോഡ്റിഗസ് ഡയസ് മൂന്ന് ആഴ്ചകള്‍ തുടര്‍ച്ചയായി ഉറങ്ങിപ്പോയതു കാരണം പരീക്ഷ പോലും എഴുതാനായില്ല .വര്‍ഷത്തെ പരീക്ഷ എഴുതാനാകാത്തതിനാല്‍ രണ്ടാം വര്‍ഷ പരീക്ഷയില്‍ അവള്‍ തോല്‍ക്കുകയും ചെയ്തു. കഴിഞ്ഞ സെപ്തംബറിലാണ് അവള്‍ക്ക് Kleine-Levin Syndrome ആണെന്ന് കണ്ടെത്തുന്നത്.

ജീവിതം മുഴുവനായും ഈ രോഗത്തിന് വിട്ടുകൊടുക്കാന്‍ എനിക്കാഗ്രഹമില്ല. ഉണര്‍ന്ന് കഴിയുമ്പോഴേക്കും ജീവിതത്തിലെ ഒന്നോ രണ്ടോ ആഴ്ചകള്‍ നഷ്ടപ്പെടുക എന്നത് അത്ര നല്ല കാര്യമല്ലെന്നും അവള്‍ പറയുന്നു. അതെന്നെ അത്രയേറെ അലട്ടുന്നുണ്ട്.

പക്ഷെ, ചില സമയത്ത് താന്‍  നിസ്സഹായ ആണെന്നാ’ണ് റോഡാ പറയുന്നത്.  ഇതറിയാതെ പലരും മടിച്ചി എന്ന് വിളിക്കാറുണ്ട്. അത് തന്നെ വേദനിപ്പിക്കാറുണ്ട്. ഈ ഉറക്കത്തിന്‍റെ ഫലം ഭീകരമാണ്, അവള്‍ പറയുന്നു.