എന്ത് ചെയ്തിട്ടും നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ തീരുന്നില്ലേ? ഈ വഴികള്‍ ഒന്ന് പരീക്ഷിച്ച് നോക്കു

നമ്മളില്‍ ചിലര്‍ ഒരുപാട് ധനം സംബാധിക്കുന്നവര്‍ ആകാം. പക്ഷെ ചിലര്‍ക്ക് അത് അനുഭവിക്കാനുള്ള യോഗം ഉണ്ടാകാറില്ല. കിട്ടുന്ന പണം കടലില്‍ കായം കലക്കുന്ന പോലെ നഷ്ടപ്പെട്ട് പോകുന്നുണ്ടോ? വാസ്തുശാസ്ത്ര പ്രകാരം ഹേമദ്രുമ യോഗം   ഉണ്ടായാലേ അതിനു…

നമ്മളില്‍ ചിലര്‍ ഒരുപാട് ധനം സംബാധിക്കുന്നവര്‍ ആകാം. പക്ഷെ ചിലര്‍ക്ക് അത് അനുഭവിക്കാനുള്ള യോഗം ഉണ്ടാകാറില്ല. കിട്ടുന്ന പണം കടലില്‍ കായം കലക്കുന്ന പോലെ നഷ്ടപ്പെട്ട് പോകുന്നുണ്ടോ? വാസ്തുശാസ്ത്ര പ്രകാരം ഹേമദ്രുമ യോഗം   ഉണ്ടായാലേ അതിനു സാധ്യമാകു. വാസ്തുപ്രകാരം ധനം നില നിര്‍ത്താനാകുന്ന  വഴികളാണ് ഇവിടെ  പറയുന്നത്.

താമസിക്കുന്ന ഭവനത്തിലെ ഐശ്വര്യം നിലനിര്‍ത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. രാവിലെയും വൈകിട്ടും വീട് വൃത്തിയാക്കി സൂക്ഷിക്കുന്നത് വളരെ ഉത്തമമാണ്.

ഉപയോഗമില്ലാത്ത സാധനങ്ങള്‍ വീട്ടില്‍ ഒരിക്കലും കൂട്ടിയിടരുത്. പൊട്ടിയ പാത്രങ്ങള്‍, പൊട്ടിയ കണ്ണാടി, ഉപയോഗശൂന്യമായ മരുന്നുകള്‍ ഇവയെല്ലാം വീട്ടില്‍ നിന്നും നീക്കുന്ന്നതാണ് ഉത്തമം.

സന്ധ്യാസമയത്ത് വീട്ടില്‍ നിലവിളക്ക് കൊളുത്തുമ്പോള്‍ പലരും ശ്രേധിക്കാത്ത ഒരു കാര്യം ഉണ്ട്, പലതരം നിലവിളക്കുകള്‍ ലഭ്യമാണ്. ഓരോന്നിനും ഓരോ പ്രത്യേകതകള്‍ ഉണ്ട്.  കൂമ്പുളള  നിലവിളിക്ക് സാധാ നിലവിളക്ക്,   ഇവയെല്ലാം ശാസ്ത്രം പറഞ്ഞ  രീതിയില്‍   മാത്രം തെളിയിക്കുക. സാധാരണയായി ഇരട്ടത്തിരി ഇട്ട് കിഴക്കും പടിഞ്ഞാറും കത്തിക്കുക, അതില്‍ തന്നെ കിഴക്കോട്ടുള്ള തിരി രാവിലെ ആദ്യം കത്തിയ്ക്കുക, പടിഞ്ഞാറോട്ടുള്ള തിരി വൈകീട്ട് കത്തിയ്ക്കുക.

കിഴക്കു വടക്കു ഭാഗത്തായിരിക്കണം വീട്ടിലെ കിണറിന്റെ സ്ഥാനം. പൊതുവേ ജലത്തിന്‍റെ ഉറവിടം ഐശ്വര്യദായകമാണെന്ന് കാണുന്നത്.

വീടിന്‍റെ കിഴക്കു തെക്കുഭാഗത്തായി അക്വേറിയം വയ്ക്കാം.പൊതുവേ വാസ്തു പറയുന്ന രീതിയാണ് എട്ടു ഗോള്‍ഡ് ഫിഷും ഒരു കറുപ്പു മീനും വളര്‍ത്തുന്നത് വഴി ധനം വരുമെന്നത്