എന്നാൽ എന്റെ ജീവിതത്തിൽ 5 മണിക്കൂർ കൊണ്ട് ഉണ്ടായ മാറ്റം അതാണ് അന്ന് കുടജാദ്രിയിൽ സംഭവിച്ചത്

രചന : jomon George

ഇപ്പോ എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ല, ഒരു പക്ഷേ ഏതെങ്കിലും സിനിമാ കഥ പോലെ തോന്നിയെക്കാം. എന്നാൽ എന്റെ ജീവിതത്തിൽ 5 മണിക്കൂർ കൊണ്ട് ഉണ്ടായ മാറ്റം അതാണ് അന്ന് കുടജാദ്രിയിൽ സംഭവിച്ചത്. എതൊരു നഷ്ടപ്രണയവും കാമുകന്റെ മനസ്സിൽ ബാക്കിയാക്കി വയ്ക്കുന്ന ഒരു ചിന്ത, നഷ്ടപ്രണയനിയെ സ്നേഹിച്ചത് പോലെ മറ്റൊരുവളെ സ്നേഹിക്കാൻ കഴിയില്ല എന്ന ചിന്ത എന്നെയും കഴിഞ്ഞ 4 വർഷമായി ബാധിച്ചിരുന്നു. അത് കൊണ്ട് “ഇനി ഒരു വിവാഹം വേണ്ടേ വേണ്ട” എന്ന് മനസിൽ ഉറപ്പിച്ചിരുന്നു, ഒരു മിന്നാമിനുങ്ങ് പോലെ എന്റെ ജീവിതത്തിലെക്ക് അവൾ കടന്നു വന്ന് വെളിച്ചം വിതറി പോകുന്നത് വരെ. എന്നത്തെയും പോലെ സംഘർഷഭരിതമായ മനസ്സുമായി ഇരിക്കുമ്പോൾ ആണ് കുടജാദ്രിയിൽ പോകാം എന്ന് തിരുമാനിച്ചത്, വേറെ ആരുമില്ലാത്തത് കൊണ്ട് ഒറ്റയ്ക്ക് ആയിരുന്നു യാത്ര ഞായറാഴ്ച്ച വെളുപ്പിന് 6 മണിക്ക് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നിന്ന് കുടജാദ്രിലോട്ട് ജീപ്പ് കാത്തുനിൽക്കുമ്പോൾ ആണ് അവർ രണ്ടു പേരുടെയും വരവ്,

ഇപ്പോൾ വായ്നോട്ടം ഇല്ലാത്തതിനാൽ ഞാൻ കാര്യമായി മൈൻഡ് ചെയ്യാൻ പോയില്ല, വേറെ 4 ചേട്ടന്മാരും ഞാനും പിന്നെ അവർ രണ്ട് പേരും, മീരയും ലക്ഷ്മിയും (പേരുകൾ തികച്ചും സാങ്കൽപികം ) കൂടെ കുടജാദ്രിയിലോട്ട് പുറപ്പെട്ടു.അങ്ങനെ പരസ്പരം അറിയില്ലാത്ത 6 പേരുമായി പ്രകൃതി രമണീയമായ കാടും കാറ്റും ആസ്വദിച്ച് ഞാൻ പോകുമ്പോൾ ഒപ്പം ഉണ്ടായിരുന്നവർ അവരെ പറ്റി കൂടുതൽ അറിയാൻ ഓരോന്ന് ചോദിക്കുന്ന ണ്ടായിരുന്നു, അവരുടെ മറുപടിയിൽ നിന്ന് എനിക്ക് മനസിലായി 2 ഉം കട്ട ജാഡ ടീം ആണെന്ന്. അവരോടൊപ്പം യാത്ര ചെയ്യാൻ തീരുമാനിച്ച നിമിഷത്തെ പഴിച്ചു കൊണ്ട് മിണ്ടാതെ പ്രകൃതി ആസ്വദിച്ച് ഞാൻ ജീപ്പിന് റ പുറകിൽ ഇരുന്നു. അപ്പോൾ ഞാൻ ഒരിക്കലും അറിഞ്ഞില്ല 1 മണിക്കൂറിന് ശേഷം നടക്കുവാൻ പോകുന്നത് ദൈവം തീരുമാനിച്ച മറ്റു കാര്യങ്ങൾ ആണെന്ന്. അങ്ങനെ 1 മണിക്കൂർ യാത്ര കഴിഞ്ഞ് കുടജാദ്രിയിൽ ജീപ്പ് പാർക്ക് ചെയ്ത് ഞങ്ങളെ ഇറക്കി 2 മണിക്കൂറിനുള്ളിൽ തിരിച്ച് വരണമെന്ന വ്യവസ്ഥയോടെ ജീപ്പേട്ടൻ യാത്രയാക്കി. ബാക്കിയുള്ള 4 ചേട്ടന്മാരുടെ ഒപ്പം മല കയറാം എന്ന എന്റെ പ്രതീക്ഷയിൽ അവസാന ആണിയും അടിച്ച് അവർ ചോദിച്ചു അവരും കൂടെ കൂടിക്കോട്ടെ എന്ന് ?,

എനിക്കൊഴികെ എല്ലാർക്കും അത് താല്പര്യവുമായിരുന്നു, മനസില്ലാമനസ്സോടെ ഞാൻ അത് സമ്മതിച്ചു.അങ്ങനെ മല കയറി തുടങ്ങിയപ്പോൾ മുതൽ ലക്ഷ്മിയുടെ കൈ പിടിച്ചാണ് മീര കയറിയത്.5 മിനിറ്റ് ആകുന്നതിന് മുന്നെ കുഞ്ഞി (മീരയ്ക്ക് ഞങ്ങൾ ഇട്ട പേരാണ് കുഞ്ഞി ) പറഞ്ഞു ഞാൻ ഇവിടെ വല്ല ചേട്ടന്മാരെയും വായിനോക്കി ഇരുന്നോളാം നിങ്ങൾ പോയിട്ട് വരാൻ. അപ്പോ എവിടെ നിന്നോ എങ്ങനെ എന്നോ എനിക്ക് അറിയില്ല ആരോ എന്നോട് പറയുന്നത് പോലെ അവളെ കുടജാദ്രി കാണിക്കണം അവളുടെ ആദ്യത്തെ ട്രൈക്കിംഗ് ആണിത് എന്ന്. അങ്ങനെ അപരിചിതരായ പെൺകുട്ടികളോട് പുഛ ഭാവം മാത്രം കാട്ടിയിരുന്ന ഞാൻ അന്ന് ആ മലയിലെ ആരെയും സൂക്ഷിച്ചു നിന്നില്ലെങ്കിൽ ആഗാതമായ മലയടിവാരത്തിലെക്ക് പറത്തികൊണ്ട് പോകുന്ന കാറ്റത്ത് ഞാൻ പറഞ്ഞു, മല കയറാൻ വന്നാൽ കയറിട്ട് പോകണം എന്ന്. ഇതിനിടയിൽ 5 ഓ 6 ഓ മലകൾ കയറി ഇറങ്ങിയ പരിചയം വെച്ച് ആണ് ഞാൻ അങ്ങനെ പറഞ്ഞത്. ആദ്യമായി വീട്ടിൽ പറയാതെ വന്നത് കൊണ്ടാകാം മുഖം ചുവന്ന സ്ക്രാഫ് കൊണ്ടവൾ മറച്ചിരുന്നു.അങ്ങനെ ഓളുടെ കൈയ്യും പിടിച്ച് മല കയറ്റം തുടങ്ങി ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയുടെ ഒപ്പം അതും പരിചയമില്ലാത്ത ഒരുവ ളുടെ ഒപ്പം മല കയറുന്നത്. ഇപ്പോൾ അടിക്കുന്ന കാറ്റിന് ശക്തി കുറഞ്ഞതായി അനുഭവപ്പെട്ടു തുടങ്ങി, ആ കൈയും പിടിച്ച് മല മുകളിൽ സർവ്വജ പീഠം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ഇടക്കിടയ്ക്ക് കുഞ്ഞിയ്ക്ക് വയ്യാ എന്ന് എന്നോട് പറയുന്നുണ്ടെങ്കിലും എന്തോ കൈ വിടാൻ എനിക്ക് തോന്നിയില്ല .ഒടുവിൽ ഞാൻ അവളുടെ ഡീറ്റേൽസ് ചോദിച്ചു പേര് മീര എന്ന് മാത്രം പറഞ്ഞു, ഏതാണ് ജില്ല എന്ന് പറഞ്ഞെങ്കിലും ഞാൻ ഓർക്കുന്നില്ല, കോയമ്പത്തൂരിൽ Navi Schoolil ആണ് പഠിക്കുന്നത് എന്നാണ് പറഞ്ഞത് (ഈ കാര്യങ്ങൾ ശരിയാണോ എന്ന് പോലും എനിക്ക് അറിയില്ല) .അങ്ങനെ ഇളംകാറ്റും തണുപ്പ് കൊണ്ട് ഓളുടെ കൈയും പിടിച്ച് ഞാൻ നടന്നു.

ഇതിനിടയിൽ ഞാൻ എന്റെ ജോലിയും മുമ്പ് കയറിയ മലകളെ കുറിച്ച് അവളോട് പറഞ്ഞു. കൊച്ചു കുട്ടിയെ പോലെ അവളത് കേട്ടു. പെട്ടെന്ന് ശക്തിയായി ഒരു കാറ്റടിച്ചു അപ്പോൾ ആണ് ഞാൻ ആദ്യമായും അവസാനമായും അവളുടെ മുഖം കണ്ടത്. തട്ടത്തിൽ മറയത്ത് നിവിൻ പറയുന്നത് പോലെ എന്റെ സാറെ…….! അങ്ങനെ ഒടുക്കം ഒരു വിധത്തിൽ അവളെയും വലിച്ച് കയറ്റി ഞാൻ സർവ്വജ്ഞപീo എത്തി. ഇനി അടുത്തതായി പോകണ്ടത് ചിത്രമൂലയിൽ ആണെന്ന് ലക്ഷമി പറഞ്ഞു, അപ്പോളെ കുഞ്ഞി പറഞ്ഞു ഞാൻ എന്തായാലും ഇല്ല മല ഇറക്കം പേടിയാണ് പോലും. ആ ശബ്ദത്തിലെ ഭയം മനസിലാക്കിയത് കൊണ്ട് അവളുടെ കൈയ്യിൽ മുറുക്കി പിടിച്ച് കൊണ്ട് ഞാൻ പറഞ്ഞു ഞാൻ ഉണ്ട് കൂടെ ഇറങ്ങുവാണെങ്കിൽ നമ്മൾ രണ്ടും ഒരുമിച്ചിറങ്ങും എന്ന്, എന്റെ ആ ഉറപ്പിന്റെ ബലത്തിൽ പാതി മനസോടെ ഇറങ്ങി തുടങ്ങി.അതിനിടയിൽ ആണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത് മല കയറി തുടങ്ങിയപ്പോൾ മാക്സിമം ലക്ഷ്മിയോടെപ്പം അവളുടെ കൈ പിടിച്ച് നടക്കാൻ തുടങ്ങിയ കുഞ്ഞി ഇപ്പോ എന്റെ കൈ വിടുന്നില്ല. ഒരു പ്രണയം ആണ് അതെന്ന് എനിക്ക് ഇതു വരെ തോന്നിയിട്ടില്ല. എന്റെ കൈ പിടിക്കുമ്പോൾ അവൾക്ക് കിട്ടുന്ന സുരക്ഷിതത്വം അതാവാം. അങ്ങനെ ചിത്രമൂലയിലോട്ട് ഇറങ്ങിയപ്പോൾ ആണ് Height കുറവായത് കൊണ്ട് അവളുടെ വിഷമം ഞാൻ അറിഞ്ഞത്. ഒരു കല്ലിന്റെ പുറത്ത് നിന്ന് കാല് വച്ചാൽ അടുത്ത കല്ലിൽ കാലെത്തുന്നില്ല. അത് പറഞ്ഞ് അവൾ സങ്കടപ്പെട്ടു.

ഉടൻ വന്നു തത്തമ്മ പറയുന്നത് പോലെ ഞാനിവിടെ ഇരിക്കാം നിങ്ങൾ പോയിട്ട് വാ. ഒടുവിൽ കൊച്ചു കുഞ്ഞിനെ ആദ്യമായി നടത്തം പഠിപ്പിക്കുന്നത് പോലെ കാലിൽ പിടിച്ച് ഒരോ സ്റ്റെപ്പും വയ്പ്പിക്കുമ്പോൾ അവൾ കൂറെ താങ്ക്സ് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു സഹയാത്രകാരോട് ഒരിക്കലും നന്ദി പറയരുത്. അങ്ങനെ പോകുന്നതിനിടയിൽ ആണ് അവളുടെ കാലൊന്ന് തെന്നിയത് ഞാൻ വല്ലാണ്ട് പേടിച്ചെങ്കിലും അവളെ പിടിക്കാൻ കഴിഞ്ഞു. ഒരു നിമിഷം ഞാൻ വൈകി ഇരുന്നെങ്കിൽ ചിലപ്പോൾ??? 15 മിനിറ്റ് വേണ്ടി വന്നു അവളെ പറഞ്ഞു മനസിലാക്കാൻ. അങ്ങനെ എന്റെ കൈയ്യിലെ പിടുത്തം ഒന്നുകൂടി മുറുക്കിയതിന് ശേഷം നടക്കുന്നതിനിടയിൽ ആണവൾ പറഞ്ഞത് വിട്ടിൽ ഒരു ചെറിയ ഏണി കയറിയാൽ പോലും തല കറങ്ങുമെന്ന്. അങ്ങനെ വിഴാതെ തപ്പി തടഞ്ഞ് ഒരോ പൂല്ലും കല്ലും കൊമ്പും പിടിച്ച് അവൾ നടന്നു ചിത്രമൂലയിൽ എത്തി. അവിടെ വന്നിട്ടുള്ളവർക്ക് അറിയാം ഏകദേശം 15 അടി ഉയരത്തിൽ ഒരു കയറിൽ തൂങ്ങി വേണം അതിന് മുകളിൽ കയറാൻ .അത് കണ്ടപ്പോളെ കുഞ്ഞിയുടെ പകുതി ബോധം പോയി മാത്രമല്ല അവിടെ ഒത്തിരി ആൾക്കാരും ഉണ്ടായിരുന്നു. അവർ അവളെ പ്രോൽസാഹിപ്പിക്കാൻ ഉച്ചപാടും കൈ തട്ടലുമായി ഒരു 90% അവൾ കയറി ഒരു കാൽ വെച്ചാൽ മുകളിൽ എത്താം, പക്ഷേ അവളെ കൊണ്ട് അത് കഴിഞ്ഞില്ല. എന്തായാലും കുറച്ച് കഴിഞ്ഞ് അവർ പോയപ്പോൾ ഞാൻ അവളോട് കയറി യേ പറ്റൂ ഞാൻ പിടിക്കാം എന്ന് പറഞ്ഞു അങ്ങനെ മുന്നിൽ അവളും പുറകെ ഞാനും നിർത്തി അവളെ വലിച്ചു കയറി. അത് കഴിഞ്ഞപ്പോൾ അവളുടെ കണ്ണിൽ കണ്ട പ്രകാശം എനിക്ക് വല്ലാണ്ട് ഇഷ്ടമായി. ഒടുവിൽ ഞാനറിഞ്ഞു എനിക്ക് മറ്റൊരുവളെ എന്റെ ഭാര്യയാക്കാൻ കഴിയുമെന്ന്. എന്റെ നഷ്ട പ്രണയം അവളോട് പറയണമെന്നുണ്ടായിരുന്നു, പക്ഷേ കഴിഞ്ഞില്ല. അല്ലെങ്കിലും അവളുടെ ഒരു പേര് മാത്രം അതും ഓർജി നൽ ആണോ എന്ന് അറിയാത്തത്. പിന്നീട് തിരിച്ച് കയറുമ്പോൾ ഞങ്ങൾ ഒത്തിരി സംസാരിച്ചു ഞാൻ ട്രൈക്കിംഗ് പോയ കഥകളും മറ്റും, ഇടയ്ക്കിടെ എന്റെ നംമ്പർ വേണം whatsappil Pic ആയച്ചു തരണം എന്ന് പറയുന്നുണ്ടായി.

ഞാൻ ഓക്കെ പറഞ്ഞു. തിരിച്ചിറങ്ങുമ്പോൾ അവളുടെ കൂട്ടുകാരിയുടെ കൈയിൽ അല്ലാ എന്റെ കയ്യിൽ ആയിരുന്നു അവൾ. അങ്ങനെ തിരിച്ചിറങ്ങി അവളുടെ കൂട്ടുകാരി എല്ലാവർക്കും shake hand തന്നു. പക്ഷേ അവൾ മൗനമായിരുന്നു. അതെന്താണ് എന്നെനിക്ക് അറിയില്ല. ബാക്കിയുള്ള 4 പോരോട് യാത്ര പറഞ്ഞു തിരിഞ്ഞു നോക്കുമ്പോളെക്കും അവൾ എന്നിൽ നിന്ന് അകന്ന് എങ്ങോ പോയിരുന്നു. ഒരിക്കൽ കൂടി അവളുടെ മുന്നിൽ പോയി നിൽക്കണം, ചെയ്തു തന്ന ഉപകാരത്തിന് നന്ദി പറയണം. അവളെ propose ചെയ്യാൻ കഴിയില്ല. കാര്യം ഇത്രയും സുന്ദരി ആയ അവൾ കമിറ്റഡ് ആയിരിക്കും. എങ്ങനെ എങ്കിലും fb യിലൂടെ കണ്ടെത്താം എന്ന് കരുതിയാൽ fb യിൽ ഇല്ല എന്നവൾ പറഞ്ഞു. അത് നുണയാണെങ്കിൽ തന്നെ അവളുടെ അച്ഛന്റെ പേരു പോലുമറിയാതെ എങ്ങനെ .

മോഹൻലാലിന്റെ വന്ദനം സിനിമയുടെ കൈമാക്സിനെ ഞാൻ ഒത്തിരി കളിയാക്കിയിരുന്നു. അതിന്റെ ശാപമായിരിക്കും. അല്ലാതെ ഇങ്ങനെ വരുമോ? ഞാന്നി എഴുതിയത് അവൾ വായിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ആരെങ്കിലും fb – ലോ whats appilo Share ചെയ്ത് അവളുടെ കൈയ്യിൽ എത്തിയിരുന്നെങ്കിൽ ???? അവൾക്കും അവളുടെ കൂട്ടുകാരിയ്ക്കും മാത്രമേ ഈ കഥ അറിയാൻ കഴിയൂ. ഒരിക്കലും അവളുടെ പേര് പരസ്യപ്പെടുത്താൻ എനിക്ക് കഴിയില്ല. മാത്രമല്ല ചിലർ നമ്മുടെ ജീവിതത്തിലോട്ട് കടന്നു വരുന്നത് മിന്നാമിനുങ്ങിനെ പോലെയായിരിക്കും എപ്പോൾ വേണമെങ്കിലും പ്രകാശം പരത്തി കടന്നു പോകാം. അത് കൊണ്ട് എനിക്ക് പറ്റില്ല അബദ്ധം ആർക്കും പറ്റരുത് എന്ന പ്രാർത്ഥനയോടെ നിറുത്തുന്നു. നന്ദി കുഞ്ഞി നന്ദി ………………..

Devika Rahul