എന്നെ കള്ളിയെന്നു വിളിക്കല്ലേ ; കണ്ണുകളെ ഈറനണിയിക്കും ഈ കുഞ്ഞു മോളുടെ കഥ കേട്ടാല്‍

ചെറുപ്പം മുതലേ കുട്ടികളെ നല്ല കാര്യങ്ങള്‍ നമ്മള്‍ ശീലിപ്പിക്കണം ജീവിത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കണം. അതവരുടെ മുന്നെട്ടുള്ള ജീവിതത്തില്‍ സഹായിക്കും. കുട്ടികള്‍ക്ക് നാം പറഞ്ഞു കൊടുക്കന്ന നല്ല കാര്യങ്ങളില്‍ ഒന്നാണ് കളവ് പാടില്ല. അതായത്…

ചെറുപ്പം മുതലേ കുട്ടികളെ നല്ല കാര്യങ്ങള്‍ നമ്മള്‍ ശീലിപ്പിക്കണം ജീവിത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കണം. അതവരുടെ മുന്നെട്ടുള്ള ജീവിതത്തില്‍ സഹായിക്കും. കുട്ടികള്‍ക്ക് നാം പറഞ്ഞു കൊടുക്കന്ന നല്ല കാര്യങ്ങളില്‍ ഒന്നാണ് കളവ് പാടില്ല. അതായത് മറ്റൊരാളുടെ സാധനം നമ്മള്‍ കൈക്കലാക്കാന്‍ പാടില്ല എന്നുള്ളത്. അഥവാ നമുക്ക് നിലത്ത് കിടന്ന് എന്തെങ്കിലും കിട്ടിയാലോ അത് നമ്മള്‍ അതിന്റെ അവകാശികളെ ഏല്‍പ്പിക്കണം.

ജിഎംബി ആകാശ് എന്നാ ഫോട്ടോഗ്രാഫര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത മിം എന്നാ പത്തു വയസ്സ്കാരിയുടെയും അവളുടെ അമ്മയുടെയും ചെറിയ ജീവിതം എല്ലാ മാതാപിതാക്കള്‍ക്കും പാഠമാകേണ്ടവയാണ്.

മിംന്‍റെ വാക്കുകള്‍ നമുക്ക് കേള്‍ക്കാം “ഞാന്‍ ഇന്നലെ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് നിന്ന് ഒരു പിങ്ക് ടിഫിന്‍ ബോക്സ്‌ മോഷ്ടിച്ച്. അത് കാണാന്‍ നല്ല രസമുള്ള ടിഫിന്‍ ബോക്സ്‌ ആയിരുന്നു. ഏതാണ്കിലും കുട്ടി മറന്നു വച്ച് പോയ ടിഫിന്‍ ബോക്സ്‌ ആകാം അത്.ആരെങ്കിലും ആ ബോക്സ്‌ എടുക്കാന്‍ തിരക്കി വരുന്നുണ്ടോ എന്നറിയാന്‍ ഒരു മണിക്കൂറോളം ഞാന്‍ അവിടെ ഇരുന്നു. പിന്നെ പതിയെ അതിനടുത്തെത്തി അതെടുത്തു.

ഇത് വരെ ഞാന്‍ ഇങ്ങനെയൊന്നും ചെയ്തട്ടില്ല. ഞാനതുമായി പോയപ്പോള്‍ തെരുവിലെ കുട്ടികള്‍ എന്നോട് ചോദിച്ചു ഇതെവിടെ നിന്നാണ് കിട്ടിയതെന്ന് ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. നീ ഇത് മോഷ്ടിച്ചതല്ലേ എന്ന് ഫലാന്‍ ചോദിച്ചപ്പോള്‍ ഞാന്‍ അവനോട് ദേഷ്യപ്പെട്ടു.

അമ്മയുടെ കൂടെ വീട്ടിലേയ്ക്ക് പോകുമ്പോള്‍ എന്‍റെ കുഞ്ഞനുജന്‍ ഭക്ഷണത്തിനായി കരയുകയായിരുന്നു അന്ന് നല്ല മഴയായതിനാല്‍ അമ്മയ്ക്ക് ഭിക്ഷയൊന്നും കിട്ടിയില്ലായിരുന്നു. എന്‍റെ കയ്യിലെ ടിഫിന്‍ ബോക്സ്‌ കണ്ടയുടനെ അമ്മ ചോദിച്ചു ഇതെവിടെ നിന്ന് കിട്ടിയതാണെന്ന്, അമ്മ എന്നെ കള്ളിയെന്ന് വിളിച്ചപ്പോള്‍ ഞാന്‍ കരയാന്‍ തുടങ്ങി. അത് വളരെ മനോഹരമായ ടിഫിന്‍ ബോക്സ്‌ ആയിരുന്നു.

സ്കൂളില്‍ പോകുന്ന കുട്ടികള്‍ കൊണ്ട് പോകുന്നതായിരിക്കാം. പക്ഷെ എനിക്കുത്തരം ഒന്നുമില്ലായിരുന്നു. എന്‍റെ അച്ഛന്‍ മരിച്ചു പോയതാണ് എനിക്ക് വാങ്ങി തരാന്‍ ആയി ആരുമില്ല. അച്ഛന്‍ മരിച്ചതില്‍ പിന്നെ സ്കൂളില്‍ പോകാന്‍ കഴിയാതെയായി. അമ്മ ഭിക്ഷ യാചിക്കാന്‍ പോകും ആരെങ്കിലും എന്തെങ്കിലും ഓടുതല്‍ കിട്ടി.

ഇന്നലെ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അച്ഛനെ വളരെയധികം മിസ്സ്‌ ചെയ്യുന്നു. അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ടിഫിന്‍ ബോക്സ്‌ വാങ്ങി തന്നേനെ, അപ്പോള്‍ എനിക്ക് മോഷ്ടിക്കെണ്ടാതായി വരില്ലായിരുന്നു. ഇന്നലെ അമ്മ പിന്നെ എന്നോട് മിണ്ടിയിട്ടെയില്ല. ഇന്ന രാവിലെ തന്നെ ആ ടിഫിന്‍ ബോക്സ്‌ ഇരുന്ന ബെഞ്ചില്‍ തന്നെ കൊണ്ട് വച്ചു.

എന്നാലും തെരുവിലെ കുട്ടിഅല്‍ എന്നെ നോക്കി ചിരിക്കുകയാണ്. അത് സാരമില്ല, ഞാന്‍ വലുതായിട്ട് തുണി ഫാക്ടറിയില്‍ ജോലിക്ക് പോയി അനിയനെയും അനിയത്തിയെയും പഠിപ്പിക്കും ഞാനവര്‍ക്ക് ഒരുപാട് സാധനങ്ങള്‍ വാങ്ങിച്ചു കൊടുക്കും മനോഹരമായ അത് പോലത്തെ ടിഫിന്‍ ബോക്സും.