‘എന്റമ്മോ എന്തൊരു ഡാൻസാഡോ പോക്കിരി സൈമാ ; ഡി ക്യുവിന്റെ സിമ്പിൾ മറുപടി

സണ്ണി വെയ്ന്‍ നായകനാകുന്ന പോക്കിരി സൈമണ്‍ തിയേറ്ററുകളിലെത്താനിരിക്കെയാണ്. തിരുവനന്തപുരത്തെ ഒരു കോളനിയിലെ വിജയ് ആരാധകരുടെ കഥയാണ് സിനിമ പറയുന്നത്. പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലെ സണ്ണി വെയിന്റെ ഡാന്‍സ് കണ്ട് മലയാളികള്‍ ഒന്നടങ്കം അന്തവിട്ടിരിക്കുകയാണ്.…

സണ്ണി വെയ്ന്‍ നായകനാകുന്ന പോക്കിരി സൈമണ്‍ തിയേറ്ററുകളിലെത്താനിരിക്കെയാണ്. തിരുവനന്തപുരത്തെ ഒരു കോളനിയിലെ വിജയ് ആരാധകരുടെ കഥയാണ് സിനിമ പറയുന്നത്.

പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലെ സണ്ണി വെയിന്റെ ഡാന്‍സ് കണ്ട് മലയാളികള്‍ ഒന്നടങ്കം അന്തവിട്ടിരിക്കുകയാണ്. അതിനിടയിലാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റെത്തിയത്. എന്റമ്മോ എന്തൊരു ഡാന്‍സ് ആടോ പോക്കിരി സൈമാ എന്നാണ് ഡി ക്യു ഫേസ്ബുക്കില്‍ കുറിച്ചത്.

 പോസ്റ്റിനൊപ്പം സണ്ണിയുടെ ഡാന്‍സ് ഷെയര്‍ ചെയ്യാനും ദുല്‍ഖര്‍ മറന്നില്ല. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറും സണ്ണി വെയ്‌നും സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.
നെടുമുടി വേണു, പ്രയാഗ മാര്‍ട്ടിന്‍, സൈജു കുറുപ്പ്, അപ്പാനി ശരത്, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാപ്പിനുവാണ് ക്യാമറ.