എന്റെ അമ്മവയറ്റിൽ ഒരു ഉണ്ണിയുണ്ടെല്ലോ… പുതിയ അതിഥിയെ സ്വീകരിക്കാനൊരുങ്ങി അമ്പിളി ദേവിയും ആദിത്യനും

ജീവിതത്തിലേക്ക് കടന്നു വരുന്ന പുതിയ അതിഥിയെ സ്വീകരിക്കാനുള്ള സന്തോഷത്തിലാണ് നടിയും നർത്തകിയുമായ അമ്പിളി ദേവിയും ഭർത്തവും നടനുമായ ആദിത്യനും മൂത്ത മകൻ അമർനാഥും. വിഷു ദിനമായ ഇന്നലെ ആരാധകർക്ക് വിഷു ആശംസകൾ നേരുന്നതിനൊപ്പമാണ് താരം…

ജീവിതത്തിലേക്ക് കടന്നു വരുന്ന പുതിയ അതിഥിയെ സ്വീകരിക്കാനുള്ള സന്തോഷത്തിലാണ് നടിയും നർത്തകിയുമായ അമ്പിളി ദേവിയും ഭർത്തവും നടനുമായ ആദിത്യനും മൂത്ത മകൻ അമർനാഥും. വിഷു ദിനമായ ഇന്നലെ ആരാധകർക്ക് വിഷു ആശംസകൾ നേരുന്നതിനൊപ്പമാണ് താരം തങ്ങളുടെ പുതിയ വിശേഷവും പങ്കുവെച്ചത്. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹം കൂടി ആണിത്. ആദിത്യൻ ജയന്റെ കുറിപ്പ് ഇങ്ങനെ, 

“എന്റെ അമ്മവയറ്റിൽ ഒരു ഉണ്ണിയുണ്ടെല്ലോ ! ദൈവം എനിക്കുതന്ന സമ്മാനം ! ഇന്നുമുതൽ എന്റെ കുഞ്ഞുവാവയ്ക്കായുളള കാത്തിരുപ്പ് ! എനിക്കും എന്റമ്മയ്ക്കും അച്ഛനും ഞങ്ങടെ ഉണ്ണിവാവയ്ക്കും വേണ്ടി എല്ലാരും പ്രാർത്ഥിക്കണേ… ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ😘😘😘😘😘😘😘😘”

https://www.facebook.com/adhithyan.jayan/posts/2181680871909201