എല്ലാം പെട്ടെന്ന് മറന്നു വൃത്തിയായി ചിരിക്കുന്ന ഈ ലോകത്തിന് പ്രിയദര്‍ശിനി ടീച്ചര്‍ ഒരു കൗതുകം മാത്രം .

തലശ്ശേരിയിലെ പ്രസിദ്ധമായ ഒരു സ്വകാര്യ വിദ്യാലയത്തിലെ അധ്യാപികയായിരുന്നു പ്രിയദര്‍ിനി. ഊര്‍ജസ്വലയായ ടീച്ചര്‍ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരും അയിരുന്നു. അതിനിടയില്‍ മാനേജുമെന്‍റുമായി ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ടീച്ചര്‍ ജോലി രാജിവെക്കുന്നു.ഈ കാലത്താണ് മയ്യഴിയില്‍ ഒരു സ്വകാര്യവിദ്യാലയം…

തലശ്ശേരിയിലെ പ്രസിദ്ധമായ ഒരു സ്വകാര്യ വിദ്യാലയത്തിലെ അധ്യാപികയായിരുന്നു പ്രിയദര്‍ിനി. ഊര്‍ജസ്വലയായ ടീച്ചര്‍ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരും അയിരുന്നു. അതിനിടയില്‍ മാനേജുമെന്‍റുമായി ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ടീച്ചര്‍ ജോലി രാജിവെക്കുന്നു.ഈ കാലത്താണ് മയ്യഴിയില്‍ ഒരു സ്വകാര്യവിദ്യാലയം ആരംഭിക്കുന്നത്. മയ്യഴിയില്‍ തുടങ്ങിയ ആദ്യ സ്വകാര്യ വിദ്യാലയം. അവിടെ പ്രിയദര്‍ശിനി അധ്യാപികയാവുന്നു.

മൂന്നുവര്‍ഷത്തോളം അവര്‍ അവിടെ അധ്യാപനം നടത്തുന്നു.ഒരു എല്‍.എെ.സി.ഉദ്യോഗസ്ഥനുമായുള്ള ടീച്ചറുടെ വിവാഹം ഈ കാലത്താണ് നടക്കുന്നത്.കണ്ണൂരുകാരനായ ഭര്‍ത്താവുമൊന്നിച്ചു പ്രിയദര്‍ശിനി മൂന്നു വര്‍ഷത്തോളം ആനന്ദപൂര്‍ണമായ ഒരു കുടുംബജീവിതം നയിക്കുന്നു്.അവര്‍ ഏറെ ആഹ്ലാദിച്ചിരുന്ന കാലം.പെട്ടെന്നാണ് വിധിയുടെ കൈകള്‍ ആ ശാന്തമായ ജീവിതത്തെ തകര്‍ത്തു കളയുന്നത്.

ഹൃദയാഘാതം പ്രിയതമനെ ടീച്ചറില്‍ നിന്നും തട്ടിയെടുക്കുന്നു.ഈ ആഘാതം ആ പാവം സ്ത്രീക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു .ദിവസങ്ങളോളം അവര്‍ മൗനത്തില്‍ തന്‍റെ സംഘര്‍ഷങ്ങളുമായി കഴിഞ്ഞുകൂടുന്നു.ആ സംഘര്‍ഷങ്ങള്‍ അവരുടെ മനോനില തകര്‍ക്കുന്നു.ദിവസങ്ങളോളം ആശുപത്രി വാസം.പക്ഷെ മരുന്നുകള്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല.

തന്നെ അപായപ്പെടുത്താനും പ്രിയതമനില്‍ നിന്നും അകറ്റുവാനുമാണ് ഇതൊക്കെ എന്ന് അവര്‍ വിശ്വസിക്കുന്നു.ഭയവും നിരാശയും സംന്ത്രാസവും അവരെ പൂര്‍ണമായും തകര്‍ക്കുന്നു.
പിന്നീടാണ് നഗരത്തിലൂടെയുള്ള അലഞ്ഞു നടത്തം ആരംഭിക്കുന്ന്.എന്തിനോടോ ഉള്ള വാശി പോലെ.തലയുയര്‍ത്തി നടക്കുന്നു.നഗരത്തിന്‍റെ പൊടിയും പുകയും ആനന്ദങ്ങളും സങ്കടങ്ങളും ആ മുഖത്തെ വലിച്ചു മുറുക്കുന്നു.

അവര്‍ നടക്കുകയാണ് .അവരുടെ മാത്രം ലോകത്ത്.തന്‍റെ പ്രിയപ്പെട്ടവന്‍റെ ഓര്‍മകളോടൊപ്പം… പ്രണയം തീഷ്ണമാണ്.അതിന്‍റെ ഓര്‍മകള്‍ മാരകവും…
എല്ലാം പെട്ടെന്ന് മറന്നു വൃത്തിയായി ചിരിക്കുന്ന ഈ ലോകത്തിന് പ്രിയദര്‍ശിനി ടീച്ചര്‍ ഒരു കൗതുകം മാത്രം .