എസി വേണ്ട, പകരം ചാണകം മതി! ആഡംബര കാറിൽ ചാണകം മെഴുകി ഡോക്ടറും.

ഗുജറാത്ത് സ്വദേശിനിയായ സേജല്‍ ഷാ എന്ന യുവതി ചൂടിൽ നിന്ന് ആശ്വാസം നേടാൻ തന്റെ കാറിൽ ചാണകം മെഴുകിയ വാർത്ത ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ മുഴുവൻ. ഇപ്പോഴിതാ സേജൽ ഷാ യുടെ…

ഗുജറാത്ത് സ്വദേശിനിയായ സേജല്‍ ഷാ എന്ന യുവതി ചൂടിൽ നിന്ന് ആശ്വാസം നേടാൻ തന്റെ കാറിൽ ചാണകം മെഴുകിയ വാർത്ത ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ മുഴുവൻ. ഇപ്പോഴിതാ സേജൽ ഷാ യുടെ പിറകെ തന്റെ ആഡംബര കാറിൽ ചാണകം മെഴുകി മുംബൈയിലെ ടാറ്റ കാൻസർ ആശുപത്രിയിലെ സീനിയർ ഡോക്ടർ നവനാദ് ദുദ്ഹലും രംഗത്തെത്തിയിരിക്കുകയാണ്. തന്‍റെ മഹീന്ദ്ര XUV 500നു മേലെയാണ് ഡോക്ടർ ചാണകം മെഴുകിയിരിക്കുന്നത്. 

പണ്ട് കാലത് മൺവീടുകളിൽ ചൂടിനെ തുരത്തുന്നതിനും തണുപ്പ് നിലനിർത്തുന്നതിനുമായി ചാണകം പൂശിയിരുന്നു. ആ വിദ്യ തന്നെയാണ് ഇവിടെ കാറിലും പ്രയോഗിച്ചിരിക്കുന്നതെന്നാണ് ഡോക്ടർ പറയുന്നത്. അത് കൊണ്ട് തന്നെ എസി യുടെ ഉപയോഗം കുറയ്ക്കാനും പ്രകൃതിക്ക് ദോഷമുണ്ടാക്കാതെ കാറിൽ തണുപ്പ് നിലനിർത്താൻ ഇത് സഹായിക്കുകയും ചെയ്യുന്നു. ഇതിനായി മൂന്നു കോട്ട് ചാണകം വാഹനത്തിൽ പൂശി.

ഒരുമാസം ഈ കോട്ടിങ് നിൽക്കുമെന്നും ഇതു കാറിനകത്തെ ചൂട് 5 മുതൽ 7 ഡിഗ്രിവരെ കുറയ്ക്കുമെന്നുമാണ് ഡോക്ടറുടെ വാദം. ചാണകം പൂശുന്നതുകൊണ്ട് വാഹനത്തിന്റെ നിറത്തിന് ഒരുകുഴപ്പവും സംഭവിക്കില്ലെന്നും ദുർഗന്ധം കുറച്ചു സമയത്തിനു ശേഷം മാറുമെന്നും ഇദ്ദേഹം പറയുന്നു.