ഏട്ടാ.. ഞാനിപ്പോൾ പഴയപോലെ ഒന്നുമല്ല. പ്രായപൂർത്തി ആയി

രചന: ഫസ്ന റാഷിദ്.

“ഏട്ടാ.. ഞാനിപ്പോൾ പഴയപോലെ ഒന്നുമല്ല. പ്രായപൂർത്തി ആയി” “മോളെ.. കിങ്ങിണിക്കുട്ടി. എന്താ ഈ പറയുന്നത് ” “മനസിലായില്ലേ. എങ്കിൽ തെളിയിച്ചു പറയാം. അടുത്ത് കിടക്കാനും താലോലിക്കാനും ഞാൻ പഴയ കിങ്ങിണി അല്ല എന്ന് ” “മോളെ.. ” “ഏട്ടനൊന്നും തോന്നരുത്. എന്റെ അനുവാദംകുടാതെ എന്റെ മുറിയിൽ കയറരുത്. അതും ഞാൻ ഇവിടെ ഉള്ളപ്പോൾ ” തിരിച്ചൊന്നും പറയാൻ കഴിയാതെ മുറി വിട്ട് പോരാനെ കഴിഞ്ഞുള്ളൂ. കിങ്ങിണി. അച്ഛനും അമ്മയും മരിച്ചപ്പോൾ പിന്നെ അവൾക്കു ഞാനാ അച്ഛനും അമ്മയും എല്ലാം. ഞാൻ അടുത്തില്ലാതെ ഉറങ്ങില്ല. ഞാൻ വന്നു വിളിക്കാതെ രാവിലെ എഴുന്നേൽക്കില്ല. ചായ കുടിക്കില്ല. കുളിക്കാൻ ചൂടുവെള്ളം എടുത്ത്‌ കൊടുക്കണം ഡ്രസ്സ്‌ എടുത്ത്‌ കൊടുക്കണം. മുടി ചീകികൊടുക്കണം. എല്ലാം ഈ ഏട്ടൻ ചെയ്യണം.

ഇല്ലെങ്കിൽ അവളൊന്നും ചെയ്യില്ല. ഏതെങ്കിലും ഒന്ന് മുടങ്ങിപ്പോയാൽ അന്ന് മുഖവും വീർപ്പിച്ചു നിൽക്കും. പിന്നെ മിണ്ടിക്കിട്ടണമെങ്കിൽ അവൾക്കു ഇഷ്ട്ടപ്പെട്ട പാട്ടുകൾ പാടണം വയലിൽ പോവണം മാങ്ങാക്കാലമാണെങ്കിൽ പഞ്ചാര മാങ്ങ പെറുക്കികൊടുക്കണം. ചിലപ്പോൾ സെക്കെന്റഷോക്കും പോകേണ്ടി വരും. ഏട്ടന്റെ കുറുമ്പിപെണ്ണാണവൾ. എന്നിട്ടും എന്തെ ഇപ്പൊ ഇങ്ങനെ. ഹൃദയം തകർന്നു കൊണ്ടാണ് മുറിയിൽ നിന്നും പുറത്തിറങ്ങിയത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഭാവം.

“ദൈവമെ എന്തുപറ്റി എന്റെ കിങ്ങിണിക്കുട്ടിക്ക് അവൾക്കു ഏട്ടനില്ലാതെ ഉറങ്ങാൻ കഴിയില്ല. ഈ ഏട്ടനും അങ്ങനെ തന്നെ ആണെന്ന് അവൾക്കറിയാം. എന്നിട്ടും എന്തെ എന്റെ കിങ്ങിണി… ” അച്ഛനുമമ്മയും പോയതിൽ പിന്നെ വേറിട്ട് കിടന്നിട്ടേയില്ല. ഏട്ടന്റെ പാട്ടു കേൾക്കാതെ അവൾക്കു ഉറങ്ങാൻ കഴിയില്ല. ഈ ഏട്ടന് പാടാതെ ഉറക്കം വരികയും ഇല്ല. പിന്നെ എങ്ങനെ ഇന്ന് നേരം വെളുപ്പിക്കും. ദൈവമേ.പീഡനങ്ങ ആവർത്തിക്കുകയാണെങ്കിൽ പവിത്രമായ ബന്ധങ്ങൾ തകർന്നടിയും. തീർച്ച…!

Devika Rahul