ഏപ്രിൽ ,മെയ്യ് മാസങ്ങളിൽ ഉണ്ടാകുന്ന ഇടിമിന്നലിനു തീവ്രതയേറും ; ജാഗ്രത പാലിക്കണമെന്ന് കെ എസ് ഇ ബി

ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽ മഴയ്ക്കൊപ്പം ലഭിക്കുന്ന ഇടിമിന്നലിന്റെ തീവ്രത വർധിക്കുമെന്നതിനാൽ ജാഗ്രത പുലർത്തണമെന്നു കെഎസ്ഇബി. മുൻകരുതൽ വഴി അത്യാഹിതങ്ങൾ ഒഴിവാക്കാമെന്നു ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.എച്ച്.മുഹമ്മദ്, കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.നാഗരാജൻ…

ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽ മഴയ്ക്കൊപ്പം ലഭിക്കുന്ന ഇടിമിന്നലിന്റെ തീവ്രത വർധിക്കുമെന്നതിനാൽ ജാഗ്രത പുലർത്തണമെന്നു കെഎസ്ഇബി. മുൻകരുതൽ വഴി അത്യാഹിതങ്ങൾ ഒഴിവാക്കാമെന്നു ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.എച്ച്.മുഹമ്മദ്, കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.നാഗരാജൻ എന്നിവർ അറിയിച്ചു. അപകടങ്ങളുടെ പ്രധാന കാരണം അശ്രദ്ധയാണ്.

മുൻകരുതൽ 

∙ ബഹുനില കെട്ടിടങ്ങളിൽ ഇടിമിന്നലിനെ പ്രതിരോധിക്കുന്ന സുരക്ഷാ ചാലകം സ്ഥാപിക്കുക

∙ ഇടിമിന്നൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉപകരണങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം

∙ മെയിൻ സ്വിച്ച് ഓഫാക്കുന്നതും നല്ലതാണ്

∙ സ്വർണം, വെള്ളി പോലുള്ള ആഭരണങ്ങൾ ഊരിവയ്ക്കുക

∙ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുത്

∙ വൈദ്യുത ഉപകരണങ്ങളും മൊബൈൽ ഫോണും ഉപയോഗിക്കരുത്

∙ ഇരുമ്പു സാധനങ്ങളുമായുള്ള സ്പർശം ഒഴിവാക്കണം

∙ ഉയരമുള്ള മരങ്ങൾ, ടവറുകൾ, വേലികൾ, ടെലിഫോൺ, വൈദ്യുത ലൈനുകൾ എന്നിവയിൽ നിന്ന് അകലം പാലിക്കുക

∙ ലോഹ നിർമിത ഏണിപ്പടികളിൽ കയറുന്നതും അപകടകരമാണ്

∙ വെള്ളത്തിലൂടെ ഇടിമിന്നൽ വൈദ്യുത തരംഗങ്ങൾ പെട്ടെന്നു പ്രവഹിക്കുമെന്നതിനാൽ ജലാശയങ്ങളിൽ നിന്നു മാറി നിൽക്കുക

. ഈ സമയത്തെ കുളിയും ഒഴിവാക്കാം

∙ ഇടിമിന്നലുള്ളപ്പോൾ കേബിൾ ബന്ധം വിച്ഛേദിക്കാൻ ശ്രമിക്കരുത്

∙ റിങ് കണ്ടക്ടറുകൾ സ്ഥാപിച്ചാൽ ഉയരമുള്ള വൃക്ഷങ്ങളിലൂടെ വീടിനകത്തേക്ക് പ്രവേശിക്കുന്ന മിന്നൽ പിണരുകളിൽ നിന്നു രക്ഷ നേടാം

∙ വൈദ്യുത ഉപകരണങ്ങളെ മിന്നലിൽ നിന്നു രക്ഷിക്കാനുള്ള പ്രതിരോധ സംവിധാനങ്ങളും ലഭ്യമാണ്

∙ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് അംഗീകരിച്ച നിബന്ധനങ്ങൾക്ക് അനുസൃതമായിട്ടായിരിക്കണം മിന്നൽ സുരക്ഷാചാലകങ്ങൾ സജീകരിക്കേണ്ടത്

∙ ഈ ചാലകങ്ങളിൽ പതിക്കുന്ന മിന്നലിന്റെ ഊർജം എർത്തിങ് സംവിധാനം വഴി പുറത്തേക്കു പ്രവഹിക്കുന്നതുവഴിയാണു കെട്ടിടം സുരക്ഷിതമാകുന്നത്