ഐശ്വര്യ ലക്ഷ്മിക്ക് കത്രീനയോടു ഇത്രക്ക് അസൂയയോ ?!

എല്ലാത്തിനും എന്തിനാ കത്രീനയെ വിളിക്കുന്നെ എന്നെ വിളിച്ചുകൂടെ എന്ന് ചിന്തിച്ച്‌ അസൂയപ്പെട്ട പെൺകുട്ടി ഇപ്പോൾ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് , ഐശ്വര്യ ലക്ഷ്മി മോഡലിംഗ് ചെയ്തിരുന്ന ഒരു കാലം , റോഡിലൂടെ ബസിൽ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ …

എല്ലാത്തിനും എന്തിനാ കത്രീനയെ വിളിക്കുന്നെ എന്നെ വിളിച്ചുകൂടെ എന്ന് ചിന്തിച്ച്‌ അസൂയപ്പെട്ട പെൺകുട്ടി ഇപ്പോൾ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് , ഐശ്വര്യ ലക്ഷ്മി മോഡലിംഗ് ചെയ്തിരുന്ന ഒരു കാലം , റോഡിലൂടെ ബസിൽ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ  കത്രീനയുടെ ഫ്ലക്സ് കണ്ട്  അസൂയപ്പെട്ടു ചിന്ദിച്ചതാണ് ഇത്.

 

കത്രീന കൈഫ് എന്ന പെൺകുട്ടി   എറണാകുളം വൈറ്റില ജംക്‌ഷനിലെ വലിയ  ഫ്ലക്സ് ബോർഡുകളിൽ തുണിക്കടയുടെയും സ്വർണക്കടയുടെയുമെല്ലാം പരസ്യത്തിൽനിറഞ്ഞു നിൽക്കുന്ന കാലം. എന്നും അതുവഴി ബസിൽ കോളജിൽ പോയിരുന്ന ഒരു പെൺകുട്ടി ചെറിയ അസൂയയോടെ മനസ്സിൽ പറഞ്ഞു – എല്ലാത്തിലും എന്തിനാണ് കത്രീന? എന്നെപ്പോലുള്ള ചെറിയ മോഡലുകളെക്കൂടി ഇവർക്കു വിളിച്ചുകൂടേ..?

ആ അസൂയപ്പെട്ടു ചിന്തിച്ച പെൺകുട്ടി ഇപ്പോൾ ഇവിടെ വരെ എത്തി.പതിവുപോലെ താൻ  എന്നും പോകുന്ന വഴി  ബസിലൂടെ സഞ്ചരിച്ചു , ആലുവ  പാലം കയറിത്തുടങ്ങി. പാലത്തിനപ്പുറം വലിയ ബോർഡിൽ ചുവന്ന സാരിയുടുത്തൊരു പെൺകുട്ടി, മോഡലിന്റെ സാരിയാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. നല്ല പരിചയം തോന്നുന്നു. പിന്നെയാണു മുഖം നോക്കിയത്. അതു താനാണെന്നറിഞ്ഞു കുട്ടിയുടെ മനസ്സിൽ തുടർച്ചയായി ലഡുവിന്റെ മാലപ്പടക്കം പൊട്ടി. സാരിയുടെ പരസ്യത്തിനു മോഡൽ ചെയ്തിരുന്നുവെങ്കിലും അത് ഇത്ര വലിയ ബോർഡായി വരുമെന്നു സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല. അടുത്ത സ്റ്റോപ്പിലിറങ്ങി. വേറൊരു ബസിൽ കയറി പാലത്തിലൂടെ തിരിച്ചുവന്ന്, അതു താൻ തന്നെയാണെന്നുറപ്പുവരുത്തി.

ആ കുട്ടി ഇപ്പോൾ കേരളത്തിലെ എത്രയോ ബോർഡുകളിൽ നിറഞ്ഞു നിൽക്കുന്നു. കുട്ടിയുടെ കൂടെ സെൽഫിയെടുക്കാൻ ആരാധകർ പുറകേ നടക്കുന്നു.! ‍ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളിലെല്ലാം നായികയായി ഐശ്വര്യ ലക്ഷ്മി എന്ന  ആ പെൺകുട്ടി. പട്ടുസാരികൾ, തുണിക്കട, ചപ്പൽ, കുട, വീട്, ഫ്ളാറ്റ്, ഹെയർ ഓയിൽ തുടങ്ങിയ പല ഉൽപന്നങ്ങളും എന്നെ മോഡലാക്കി. ഒരേ ഉൽപന്നത്തിന്റെ രണ്ടു കമ്പനികളുടെ മോഡലായി ഒരേ സമയം വന്നു.ഒരുകാലത്ത്  വനിതയുടെ കവർ ഗേൾ ആകാൻ വേണ്ടി ആഗ്രഹിച്ചിരുന്നതാണ്. അതിനുവേണ്ടി എടുത്ത ഫോട്ടോ കണ്ടാണ് എന്നെ പലരും മോഡലാക്കിയത്. പഠിക്കുന്ന കാലത്ത് അതൊരു വരുമാനവുമായെന്ന് ഐശ്വര്യ പറയുന്നു.