ഒന്നരവയസുകാരി പത്താംനിലയില്‍ നിന്നും കാറിന് മുകളിലേക്ക് വീണു, അത്ഭുതമായി ജീവിതത്തിലേക്ക് മടങ്ങുന്ന ആ മാലാഖ ഇപ്പോള്‍ ഇങ്ങനെയാണ്

റാസല്‍ഖൈമ:- തവാം ആശുപത്രിയില്‍ നിന്നും വരുന്നത്  ഒന്നര വയസുകാരി കുഞ്ഞ് ലീനിനായി പ്രാര്‍ത്ഥനയോടെ കാത്തിരുന്നവ‍ര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. പത്താംനിലയില്‍ നിന്നും വീണ് പരിക്കുകളേറ്റ മാലാഖ ജീവിതത്തിലേക്ക് തിരിച്ചെത്തി. കുഞ്ഞ് ലീന്‍ സന്തോഷത്തോടെ ഓടിച്ചാടി  നടക്കുന്ന വീഡിയോ ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഫെബ്രുവരി 17…

റാസല്‍ഖൈമ:- തവാം ആശുപത്രിയില്‍ നിന്നും വരുന്നത്  ഒന്നര വയസുകാരി കുഞ്ഞ് ലീനിനായി പ്രാര്‍ത്ഥനയോടെ കാത്തിരുന്നവ‍ര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. പത്താംനിലയില്‍ നിന്നും വീണ് പരിക്കുകളേറ്റ മാലാഖ ജീവിതത്തിലേക്ക് തിരിച്ചെത്തി.

കുഞ്ഞ് ലീന്‍ സന്തോഷത്തോടെ ഓടിച്ചാടി  നടക്കുന്ന വീഡിയോ ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഫെബ്രുവരി 17 നാണ്  റാസല്‍ഖൈമയിലെ അപ്പാര്‍ട്ട്മെന്‍റിലെ പത്താം നിലയില്‍ നിന്നും ലീന്‍ വീണത്. തുടര്‍ന്ന് കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

ലീനിന്‍റെ പിതാവ് മുഹമ്മദ് മകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച  എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സന്തോഷം പങ്കുവെച്ചരിക്കുകയാണ്.  ദുരിതകാലത്ത് കൂടെ നിന്ന എല്ലാവരോടും കടപ്പെട്ടിരിക്കുന്നതായും മകള്‍ സുഖം പ്രാപിച്ച് വരുന്നതായും മുഹമ്മദ് പറഞ്ഞു.  അമ്മയുടെ കണ്ണ് തെറ്റിയ സമയത്ത് ലീന്‍ ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു.

കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ പിന്‍ ഗ്ലാസിലേക്കാണ് കുട്ടി വീണത്. ജനലിലൂടെ പുറത്തേക്ക് നോക്കാന്‍ തുടങ്ങുന്ന കുഞ്ഞിനെകണ്ട് അമ്മ ഓടിയെത്തിയെങ്കിലും താഴേക്ക് വീഴുകയായിരുന്നു. കോമയെ അതിജീവിച്ച ലീന്‍ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും തവാം ആശുപത്രി പീഡിയാട്രിക് ഐസിയു ഹെഡ് ഡോക്ടര്‍ നദാല്‍ അല്‍ ഹഷൈക പറഞ്ഞു.