ഒരുപാട് കുറുമ്പും ..അതിലുമുപരി കുസൃതിയും ഉള്ള കുഞ്ഞാറ്റ.

രചന : നാദിറ അനാർക്കലി ഇവിടെ ഞാൻ പരിചയപ്പെടുത്തുന്നത് കുഞ്ഞാറ്റയെ ആണ്.. ഒരുപാട് കുറുമ്പും ..അതിലുമുപരി കുസൃതിയും ഉള്ള കുഞ്ഞാറ്റ.. അച്ഛൻ എപ്പോഴും പറയും അച്ഛന്റെ രാജകുമാരി ആണെന്ന്..അപ്പോൾ ‘അമ്മ പറയും അമ്മയുടെ മാലാഖ…

രചന : നാദിറ

അനാർക്കലി ഇവിടെ ഞാൻ പരിചയപ്പെടുത്തുന്നത് കുഞ്ഞാറ്റയെ ആണ്.. ഒരുപാട് കുറുമ്പും ..അതിലുമുപരി കുസൃതിയും ഉള്ള കുഞ്ഞാറ്റ.. അച്ഛൻ എപ്പോഴും പറയും അച്ഛന്റെ രാജകുമാരി ആണെന്ന്..അപ്പോൾ ‘അമ്മ പറയും അമ്മയുടെ മാലാഖ ആണെന്ന്.. കുഞ്ഞാറ്റക്ക് സ്വർഗം പോലെ മനോഹരമായിരുന്നു ജീവിതം അച്ഛന്റെ കുട്ടി എണീറ്റോന്നുള്ള ചോദ്യം കേട്ടിട്ടാണ് എന്നും അവൾ ഉണരാറ്..പാട്ടു പാടിയും കഥകൾ പറഞ്ഞും..ഒപ്പം കളിച്ചും കൂടെ നിഴലായി നടക്കുന്നത് അച്ഛനാണ്.. ‘അമ്മ നല്ല ഡാൻസർ ആണ്..അതുകൊണ്ട് തന്നെ കുഞ്ഞാറ്റയെ ഒരു ഡാൻസർ ആക്കണമെന്ന് എപ്പോഴും പറയും..കാലിൽ ചിലങ്കകെട്ടി ‘അമ്മ അതിന്റെ താളത്തിൽ ചുവടു വെക്കുന്നത് കാണാനും ഒരു പ്രത്യേക ഭംഗിയാണ്..നോക്കിയിരിക്കാൻ തോന്നും.. കുഞ്ഞാറ്റയെ ഒരുക്കുന്നതും പൊട്ടുവെക്കുന്നതും എല്ലാം അമ്മയും അച്ഛനും ചേർന്നാണ്… വീട്ടുകാരെ എതിർത്ത് സ്നേഹിച്ചു വിവാഹം കഴിച്ചതുകൊണ്ട് ഒറ്റപ്പെട്ടുപോയ അവർക്ക് ദൈവം കൊടുത്ത സമ്മാനമായിരുന്നു കുഞ്ഞാറ്റ..അവളുടെ ചിരിയും കൊഞ്ചലുമാണ് അവരുടെ വിഷമങ്ങളെ പുഞ്ചിരിയാക്കി മാറ്റിയത്.. കുഞ്ഞാറ്റയുടെ 1ാം പിറന്നാൾ വന്നെത്തിയ ആ ദിവസം..പുത്തൻ ഉടുപ്പും,ചോക്ലേറ്റും,കേക്കുമായി അച്ഛൻ പതിവിലും നേരത്തെയാണ് വന്നത് ‘അമ്മ അടുക്കളയിലാണ് പുതിയ രുചിക്കൂട്ടുകൾ തേടി…

കുഞ്ഞാറ്റ ഇപ്പോഴും നല്ല ഉറക്കമാണ്..അമ്മേടെ മോള് ഇനി ഉറങ്ങല്ലേ നമുക്ക് അമ്പലത്തിൽ പോകണ്ടേ ,പുതിയ ഉടുപ്പൊക്കെ അച്ഛൻ കൊണ്ടുവന്നല്ലോ..എണീറ്റെട വാവേ..’അമ്മ കുഞ്ഞാറ്റയെ എടുത്തു കുളിപ്പിച്ച് ചുന്ദരികുട്ടിയായി ഒരുക്കി.. അന്ന് ആദ്യമായിട്ടാണ് വീട് അത്രയും അലങ്കരിച്ചത്.. അമ്പലത്തിൽ പോയി അമ്മയും അച്ഛനും ദൈവത്തോട് നന്ദി പറഞ്ഞു ഒറ്റപ്പെട്ടുപോയ ജീവിതത്തിലേക്ക് കുഞ്ഞാറ്റയെ തന്നതിന്.. തിരിച്ചെത്തി ആ കുഞ്ഞി കൈ പിടിച്ചു അച്ഛനും അമ്മയും കേക്ക് മുറിപ്പിച്ചു..മധുരം കുറച്ചു വായിൽ കിട്ടിയപ്പോൾ കുഞ്ഞാറ്റ ഹാപ്പി ആയി..അന്ന് ആദ്യമായിട്ടാണ് കുഞ്ഞാറ്റ പായസത്തിന്റെ രുചി അറിഞ്ഞത്..അമ്മയുടെ സ്നേഹത്തിന്റെ സ്വാദ്.. ദൈവത്തിന് പോലും അസൂയ തോന്നിയിരിക്കാം അവരുടെ ജീവിതം കണ്ടിട്ട്…അമ്മയുടെ വലിയ ആഗ്രഹമാണ് ഒരു ഡാൻസ് സ്കൂൾ..അന്നൊരു ഞാഞ്യാറാഴ്ചയാണ് ഇപ്പോഴും ഓർമയുണ്ട്..അമ്മക്ക് ഒരു സർപ്രൈസുമായിട്ടാണ് അച്ഛൻ വന്നത്… ഡാൻസ് സ്കൂളിനുള്ള പേപ്പേർസ്‌ എല്ലാം ക്ലിയർ ആയത്രേ…അമ്മക്ക് സന്തോഷം കൊണ്ടാണോ കണ്ണ് നിറഞ്ഞത് എനിക്കറിയാം..ഇതെല്ലം കുഞ്ഞാറ്റയുടെ ഐശ്വര്യം ആണ്..അമ്മ ഓടി വന്ന് കുഞ്ഞാറ്റക്ക് ഒരു ചക്കര ഉമ്മ കൊടുത്തു.. ഡാൻസ് സ്കൂളിന് പേരും കണ്ടു വെച്ചു അമ്മ..’നന്ദനം’ അച്ഛന് എതിർപ്പൊന്നും ഉണ്ടായില്ല..വീടുപേക്ഷിച്ചു തന്നോടൊപ്പം വന്നതല്ലേ..അമ്മയുടെ സന്തോഷമാണ് അച്ഛന് വലുത് ഉമ അടുത്ത വീട്ടിലെ ചേച്ചിയാണ്..അച്ഛൻ ജോലിക്ക് പോയി കഴിഞ്ഞാൽ പിന്നെ അമ്മക്ക് കൂട്ട് ചേച്ചിയാണ്.. നമുക്ക് കുഞ്ഞാറ്റയെ ഡാൻസ് പഠിപ്പിച്ചു ഗുരുവായൂരിന്ന് അരങ്ങേറ്റം നടത്തണം ‘അമ്മ പറഞ്ഞു അവൾ ആദ്യം ഒന്ന് വീഴാതെ നടക്കാൻ പഠിക്കട്ടെ നന്ദൂ ഒരു വയസ്സല്ലേ ആയുള്ളൂ അച്ഛൻ അമ്മയെ കളിയാക്കി..വാ പോകാം വേഗം തിരിച്ചു വരണ്ടേ.. കുഞ്ഞാറ്റക്ക് ഉമ്മയൊക്കെ കൊടുത്തു അവളെ ഉമ ചേച്ചിയെ ഏൽപിച്ചു അവർ യാത്രയായി അവരേം കാത്ത് കുഞ്ഞാറ്റ ഒരുപാടുനേരം നോക്കിയിരുന്നു..അവളെ തിരഞ്ഞു പിന്നെ ഒരിക്കലും അമ്മയും അച്ഛനും തിരികെ വന്നില്ല..പകരം വന്നത് വെള്ള പുതച്ച രണ്ടു തുണികെട്ടുകൾ ആയിരുന്നു..കുഞ്ഞാറ്റക്ക് അന്ന് ഒന്നുമറിയാത്ത പ്രായമല്ലേ.അമ്മയേം അച്ഛനേം ദൈവം കൊണ്ടുപോയതാ..

അത്ര മാത്രമേ ഉമ ചേച്ചി പറഞ്ഞുതന്നിട്ടുള്ളൂ അച്ഛന്റേം അമ്മയുടേം വീട്ടുകാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.. പിന്നീടുള്ള കുഞ്ഞാറ്റയുടെ ജീവിതം അനാഥാലയത്തിൽ ആയിരുന്നു ആ നാല് ചുവരുകൾക്കുള്ളിൽ..സന്തോഷം നിറഞ്ഞ ജീവിതം തട്ടിതെറിപ്പിച്ച ദൈവത്തോട് ദേഷ്യമായിരുന്നു അവൾക്ക് അനാഥാലയത്തിലെ കുട്ടികളൊക്കെ അവൾക്ക് കൂടെപ്പിറപ്പായി..പിന്നെ അതായിരുന്നു അവളുടെ ലോകം..ഇണങ്ങിയും പിണങ്ങിയും അവൾ അവിടെ സന്തോഷം കണ്ടെത്തി..5വർഷം കുറുമ്പും കൂട്ടുമായി അവിടെ ജീവിച്ചു…2002 ജനുവരി 2ാം തിയ്യതി..കുഞ്ഞാറ്റയുടെ പിറന്നാൾ ദിവസം അന്നേക്ക് 6 വയസ്സ്… കുഞ്ഞാറ്റയെ കാണാൻ വിസിറ്റേഴ്സ് ഉണ്ടെന്ന് സിസ്റ്റർ വന്നു പറഞ്ഞു.. പുറത്തിറങ്ങി നോക്കിയപ്പോൾ ആരെയും പരിചയം ഇല്ല..അവരുടെ കയ്യിൽ ഉടുപ്പുകളും ചോക്ലേറ്റുകളും ഉണ്ട്..കൂടെ ഉണ്ടായിരുന്ന ആന്റി അവളുടെ അടുത്ത് പോയി അതൊക്കെ കൊടുത്തിട്ട് കെട്ടിപിടിച്ചു ഒരുപാട് ഉമ്മ വെച്ചു..ഒരുനിമിഷം എവിടെയോ നഷ്ട്ടമായ അമ്മയുടെ വാത്സല്യം അനുഭവപെട്ടു..അറിയാതെ കണ്ണൊക്കെ നിറഞ്ഞു..അങ്കിളിനെ കണ്ടപ്പോൾ അച്ഛനെപോലെ തോന്നി..അതെ മുഖപരിചയം..മുൻപ് കഴിഞ്ഞു പോയ പിറന്നാളിന് എപ്പോഴും സങ്കടം മാത്രമേ ഉണ്ടായിട്ടുള്ളൂ..ഇത് ആദ്യമായിട്ടാണ്..അവൾക്ക് മറക്കാൻ പറ്റാത്ത ഒരു അനുഭവം അന്ന് രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല ആരായിരിക്കും അവർ..ഇനി വരുമോ..ചിന്തകൾ അങ്ങനെ കാട്കയറിയ ഏതോ നിമിഷത്തിൽ അവൾ ഉറങ്ങിപോയി.. അടുത്ത ദിവസം അവൾ ഓടിപ്പോയത് നേരെ ഓഫീസിലെക്കാണ്..അവിടെ മദർ ഇരിക്കുന്നുണ്ട്..ഇന്നലെ തന്നെ കാണാൻ വന്നത് ആരാണെന്നുള്ള ചോദ്യത്തിന് മദർ ഒന്നും പറഞ്ഞില്ല..ഒടുവിൽ അവളുടെ നിർബന്ധത്തിനും കണ്ണുനീരിനും മുമ്പിൽ അവർക്ക് അത് പറയേണ്ടി വന്നു..തന്റെ അച്ഛന്റെ ചേട്ടനായിരുന്നു അതത്രെ..അങ്ങനെ വരുമ്പോൾ വലിയച്ഛനും വല്യമ്മയും… അവർ എന്തിനാവും വന്നത്.. ഇനി വരുമോ..വന്നാൽ ഒന്ന് വല്യച്ചാന്നും വല്യമ്മേന്നും വിളിക്കണം അവൾ ഓർത്തു.. പിന്നീടുള്ള ദിവസങ്ങളിൽ അവൾ കാത്തിരുന്നു..പക്ഷെ ആരും വന്നില്ല.. ഏപ്രിൽ മാസത്തിൽ എല്ലാരും പിക്നിക് പോവ്വാണ്..അന്ന് ആദ്യമായിട്ടാണ് അവൾ ഓര്മവെച്ചതിന് ശേഷം പുറത്ത് പോകുന്നത്..ശെരിക്കും അത്ഭുതാമായിരുന്നു പുറത്തുള്ള ലോകം..സമയപരിധി കാരണം കാഴ്ചകളോട് തല്ക്കാലം യാത്രപറഞ്ഞു തിരികെ വന്നപ്പോൾ നേരം ഇരുട്ടി….റൂമിലേക്ക്പോകും മുൻപ് മദർ അവളെ വിളിപ്പിച്ചു..

വല്യച്ചനും വല്യമ്മയും ഉണ്ടായിരുന്നു അവിടെ..തന്നെ കണ്ടതും വല്യമ്മ വാരി പുണർന്നു..വല്യമ്മേന്ന് വിളിക്കണം എന്ന് തോന്നിയെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ലായിരുന്നു.. ഇവർ മോളെ കൊണ്ടുപോകാൻ വന്നതാണ്..മദർ തുടർന്നു..പോകുന്നുണ്ടോ കൂടെ നിയമപരമായി ദത്തെടുക്കാൻ ഇവർക്ക്..ആഗ്രഹം ഉണ്ടെന്ന്..കേട്ടപ്പോൾ എനിക്കും തോന്നി ശെരിയാണെന്ന്… എന്ത് പറയണമെന്ന് കുഞ്ഞാറ്റക്ക് അറിയില്ലായിരുന്നു.. വല്യമ്മേ..അങ്ങനെ വിളിച്ചെങ്കിലും ശബ്ദം ഇടറുന്നുണ്ടായിരുന്നു.. വല്യമ്മ അല്ലാ’അമ്മ’ അങ്ങനെ വിളിച്ചാൽ മതി മോള്..അവളുടെ കണ്ണുകൾ നിറഞ്ഞു അവള്പോലും അറിയാതെ… നിയമപരമായി അവർ കുഞ്ഞാറ്റയെ ദത്തെടുത്തു…ഇപ്പൊ കുഞ്ഞാറ്റക്ക് അമ്മേം അച്ഛനും ഉണ്ട്..കൂടെ എല്ലാമെല്ലാമായി ഒരു ഏട്ടനും..തനിക്ക് നഷ്ട്ടമായതൊക്കെ തിരിച്ചു കിട്ടിയത് പോലെ തോന്നി അവൾക്ക്…. ചെറുപ്പത്തിലേ അച്ഛനേം അമ്മയേം നഷ്ടമായത് തന്റെ ദോഷം കൊണ്ടാണെന്ന് പറഞ്ഞ ലോകത്തോട് തനിക്ക് ഒരമ്മയേം അച്ഛനേം കിട്ടിയെന്ന് ഉറക്കെ പറയണമെന്ന് തോന്നി അവൾക്ക്..ഈ കഴിഞ്ഞ ജനുവരി 2ന് അവളുടെ22ാം പിറന്നാൾ ആയിരുന്നു.. ഉറക്കം വരാത്ത രാത്രികളിൽ ഇപ്പോഴും ആകാശത്തുനോക്കിയാൽ കാണാം തനിക്ക് കൂട്ടായി കണ്ണുചിമ്മുന്ന രണ്ട് നക്ഷത്രങ്ങളെ…. ലോകം ഭാഗ്യദോഷിയെന്നു പറഞ്ഞു വിഷമിപ്പിച്ചില്ലേ അത് വേറെ ആരെയും അല്ല എന്നെത്തന്നെയാണ്.. ദേവേട്ടന്റേം..ദേവേട്ടന്റെ സ്വന്തം നന്ദുവിന്റേം മകൾ ദേവനന്ദ എന്ന കുഞ്ഞാറ്റ.. സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…