ഒരു അപകടമുണ്ടായെന്നറിഞ്ഞു അവിടെ എത്തും വരെ ഓരോ ഉദ്യോഗസ്ഥരുടെയും ഞെഞ്ചിൽ കനലാണ് . അഗ്നിശമനസേനാ ഉദ്യോഗസ്ഥന്‍റെ ഹൃദയസ്പർശിയായ കുറിപ്പ്

നാട്ടിൽ എവിടെ ഒരു അപകടം സംഭാവിച്ചാലും ഞൊടിയിടയിൽ ഓടിയെത്തുന്ന ഒരു കൂട്ടം മനുഷ്യർ ഉണ്ട്. അതെ, അഗ്നിശമനസേനാ ഉദ്യോഗസ്ഥർ. ചിലപ്പോഴെക്കെ ഒന്ന് എത്താൻ വൈകി പോയാൽ നാട്ടുകാർ കൈ വെക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നമ്മുടെ ഓരോരുത്തരുടെയും…

നാട്ടിൽ എവിടെ ഒരു അപകടം സംഭാവിച്ചാലും ഞൊടിയിടയിൽ ഓടിയെത്തുന്ന ഒരു കൂട്ടം മനുഷ്യർ ഉണ്ട്. അതെ, അഗ്നിശമനസേനാ ഉദ്യോഗസ്ഥർ. ചിലപ്പോഴെക്കെ ഒന്ന് എത്താൻ വൈകി പോയാൽ നാട്ടുകാർ കൈ വെക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ഒരു സൂപ്പർ ഹീറോസിന്റെ സ്ഥാനമാണ് ഇവർക്ക്. ഇവർ വന്നാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഉറപ്പാണ്. ഏതു പ്രതിസന്ധിയിലും ഇവർ രക്ഷാ പ്രവർത്തനം നടത്തുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു സൂപ്പർ ഹോറോസിന്റെ പരിവേഷം ഇവർക്കു കിട്ടുന്നത്. ചിലപ്പോഴെക്കെ കാണികൾക്ക് വളരെ എളുപ്പമായി തോന്നുന്ന സാഹചര്യങ്ങളിലാകാം ഇവർ അങ്ങേയറ്റം പരിശ്രമിച്ചു പണി ചെയ്യുന്നത്. നിത്യ വൃത്തിക്കുള്ള വഴികണ്ടെത്താനുള്ള വഴി മാത്രമായിട്ടല്ല ഇവർ ഈ തൊഴിലിനെ കാണുന്നത്. ഒരു ജീവന് പോലും ആപത്തുണ്ടാകരുതെന്ന അതിയായ ആത്മാർത്ഥതയോടെ ആണ് ഇവർ ജോലി പൂർത്തിയാക്കുന്നത്. 

അങ്ങനെയുള്ള ഇവരുടെ മനസ്സ് മനസിലാക്കുന്ന ജനങ്ങൾ കുറവാണു. ഇവിടെ അത് പോലൊരു അനുഭവക്കുറിപ്പാണ് അഗ്നിശമനസേനാ ഉദ്യോഗസ്ഥനായ അബ്ദുള്‍ സലാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

ഇന്ന് (2-4-2019 ന് ) ഉച്ചയ്ക്ക് മഞ്ചേരി അഗ്നി രക്ഷാ നിലയത്തിൽ നിന്നും ആനക്കയം പഞ്ചായത്തിലെ ചേപ്പൂരിൽ ഒരു ഫോറസ്റ്റ് ഫയർഅറ്റന്റ് ചെയ്യാൻ പോയിരുന്നു…… വാഹനം കടന്ന് ചെല്ലാൻ നിർവ്വാഹമില്ല. ചെങ്കുത്തായ പ്രദേശത്ത് ഒരു കിലോമീറ്റർ നടന്ന് കയറിയെത്താൻ തന്നെ വളരെ പ്രയാസപ്പെട്ടു…. നാട്ടുകാർ കുറച്ചു പേരുണ്ടായിരുന്നു കൂട്ടിന്. അക്കൂട്ടത്തിലൊരാൾ വളരെ ആവേശത്തോടെ ഞങ്ങൾക്കൊപ്പം മലകയറാനെത്തി. അഗ്നിശമന പ്രവർത്തനങ്ങളിൽ വളരെ സജീവമായി പങ്കാളിയായി… സഹപ്രവർത്തകരിൽ ചിലർക്ക് ആളെ എവിടെയോ കണ്ടപരിചയം….. തീ പൂർണ്ണമായും അണഞ്ഞ് കഴിഞ്ഞപ്പോൾ അയാൾ മെല്ലെ അടുത്തുവന്നു…. ആരോപരിചയപ്പെടുത്തി….. ഊരക്കോട്ടിൽ മുഹമ്മദ്അഷ്റഫ്….. “ദാനം കിട്ടിയ ഒരു ജീവിതമാണ് എന്റേത്…. നിങ്ങളുടെ വാഹനം അവിചാരിതമായി കണ്ടപ്പോൾ കൂടെ വരാതിരിക്കാൻ തോന്നിയില്ല…. നിങ്ങൾക്കോർമ്മയുണ്ടോ എന്നറിയില്ല…. കഴിഞ്ഞ വർഷം ഏതാണ്ടിതേ സമയത്ത് പന്തല്ലൂരിനടുത്ത് തേക്ക് മരംമുറിക്കുന്നതിനിടയിൽ പരിക്കേറ്റ് തലകീഴായിക്കിടന്നത് ഞാനായിരുന്നു…. ” “അന്ന് നിങ്ങളെത്തി യില്ലായിരുന്നെങ്കിൽ….. “

ഞങ്ങളെത്തിയില്ലെങ്കിലുംആരെങ്കിലും അഷ്റഫിനെ താഴെ ഇറക്കുമായിരുന്നു. പക്ഷേ ഈ രൂപത്തിൽ താനുണ്ടാവുമായിരുന്നില്ലെന്ന് അഷ്റഫ് ഉറച്ച് വിശ്വസിക്കുന്നു…. ഇതു പോലെ ചിലരെ കണ്ടുമുട്ടുക എന്നതാണ് ഈ ജോലി നൽകുന്ന ഏറ്റവും വലിയ സംതൃപ്തി….. ജീവിതവൃത്തിയ്ക്കപ്പുറം ഒരുപുണ്യ പ്രവർത്തിയായി ഞങ്ങളുടെ തൊഴിലിനെ മുഹമ്മദ് അഷ്റഫ് എങ്കിലും വിലയിരുത്തുന്നു…. നന്ദി… പ്രിയ അഷ്റഫ് താങ്കളെ പോലുള്ളവരുടെ വാക്കുകൾകർമ്മ വീഥിയിൽഞങ്ങൾക്ക് പകർന്ന്തരുന്ന ഊർജ്ജം പറഞ്ഞറിയിക്കാനാവാത്തതാണ്…. കടന്ന് ചെല്ലുക വിപൽഘട്ടങ്ങളിൽ ഒരു കൈത്താങ്ങായി ഇനിയും….. നന്ദിവാക്കിന്റെ ഒരു ചെറു തിരിനാളമായി നിങ്ങളുടെ മുഖം എന്നുമുണ്ടാകും ഇനി മുതൽ ഞങ്ങളുടെ മനസ്സിൽ !

https://www.facebook.com/abdulsaleemek.edavanamkunnath/posts/2233453126895222