ഒരു കല്ലറ തേടി

രണ്ടു വർഷം മുൻപാണ്, പത്രത്തിൽ ഒരു ലേഖനം വായിക്കാനിടയായി. അത് തലശ്ശേരി ബ്രണ്ണൻ കോളേജ് സ്ഥാപകനായ ഇ oഗ്ലീഷ്ക്യാപ്റ്റൻ ബ്റ ണ്ണനെ കുറിച്ചുള്ളതായിരുന്നു. ക്യാപ്റ്റൻ ബ്റ ണ്ണൻ അവിവാഹിതനായിരുന്നു എന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷേ, തലശ്ശേരിക്കാരിയായ…

രണ്ടു വർഷം മുൻപാണ്, പത്രത്തിൽ ഒരു ലേഖനം വായിക്കാനിടയായി. അത് തലശ്ശേരി ബ്രണ്ണൻ കോളേജ് സ്ഥാപകനായ ഇ oഗ്ലീഷ്ക്യാപ്റ്റൻ ബ്റ ണ്ണനെ കുറിച്ചുള്ളതായിരുന്നു. ക്യാപ്റ്റൻ ബ്റ ണ്ണൻ അവിവാഹിതനായിരുന്നു എന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷേ, തലശ്ശേരിക്കാരിയായ സ്ത്രീയിൽ അദ്ദേഹത്തിന് ഒരു മകളുണ്ടായിരുന്നെന്ന് ബ് റണ്ണനെ കുറിച്ച് പഠനം നടത്തിയ ആ കോളേജിലെ പ്രൊഫസർ (ക്ഷമിക്കണം പേര് ഓർക്കുന്നില്ല) കണ്ടെത്തിയിരിക്കുന്നു.ആ കുട്ടിയുടെ പേര് ഫ്ളോറ ബ്രണ്ണൻ എന്നായിരുന്നു, 1847 മെയ് 10ന് ഊട്ടിയിൽ വെച്ചാണ് മരണപ്പെട്ടതെന്നും അപ്പോൾ 16 വയസാണ് (എന്റെ ഓർമ ശരിയാണെങ്കിൽ ) എന്നുമായിരുന്നു ആ ലേഖനത്തിൽ…

ഫ്ളോറ ബ്രണ്ണന്റെ ശവകുടീരവും തേടി യു ള്ള പ്രൊഫസറുടെ യാത്ര അവസാനിച്ചത് ഊട്ടി നഗരത്തിന്റെ ഹൃദയഭാഗത്ത്‌ ള്ള സെന്റ് സ്റ്റീഫൻസ് ചർച്ചിലായിരുന്നു.1830 ൽ സ്ഥാപിതമായത്.പക്ഷേ അതിന് മുൻപുളള കല്ലറകളും സെമിത്തേരിയിലുണ്ട്. ഈസ്റ്റിന്ത്യ കമ്പനിയുടെ ജീവനക്കാരും ഓഫീസർമാരുമായിരുന്ന നിരവധി യൂറോപ്യൻ മാരുടെ കല്ലറകളുള്ള സ്റ്റീഫൻസ് ചർച്ചിന്റെ സെമിത്തേരിയിൽ പ്രൊഫസർ ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള ഫ്ളോറയുടെ കല്ലറ കണ്ടെത്തുന്നു.

Leave a Reply