ഒരു ട്രാൻസ്ജെൻഡറായത് കൊണ്ട് ഒരു പക്ഷെ ഞാനും നമ്മുടെ നാട്ടില്‍ കൊല്ലപ്പെട്ടേക്കാം, ട്രാൻസ്ജെൻഡര്‍ യുവതിയുടെ വൈറലായ പോസ്റ്റ്‌

ഈയിടെ കൊല്ലപ്പെട്ട ട്രാൻസ്ജെൻഡറുടെ വാര്‍ത്തകള്‍ക്ക് ശേഷം സുകന്യ എന്ന ട്രാൻസ്ജെൻഡറുടെ ഫേസ്ബുക് പോസ്റ്റ്  നമ്മുടെ സമൂഹത്തിനു പറഞ്ഞു  തരുന്നത് നമ്മളെ പോലെ  തന്നെ  അവര്‍ക്കും ഇവിടെ ജീവിക്കാന്‍ അര്‍ഹതയുണ്ട് പക്ഷെ നമ്മുടെ സമൂഹം  അവരുടെ ജീവിക്കാനുള്ള അവകാശത്തെ …

ഈയിടെ കൊല്ലപ്പെട്ട ട്രാൻസ്ജെൻഡറുടെ വാര്‍ത്തകള്‍ക്ക് ശേഷം സുകന്യ എന്ന ട്രാൻസ്ജെൻഡറുടെ ഫേസ്ബുക് പോസ്റ്റ്  നമ്മുടെ സമൂഹത്തിനു പറഞ്ഞു  തരുന്നത് നമ്മളെ പോലെ  തന്നെ  അവര്‍ക്കും ഇവിടെ ജീവിക്കാന്‍ അര്‍ഹതയുണ്ട് പക്ഷെ നമ്മുടെ സമൂഹം  അവരുടെ ജീവിക്കാനുള്ള അവകാശത്തെ  പോലും വെല്ലുവിളിക്കുകയാണ് എന്ന് കാട്ടിതരുകയാണ്‌.

എന്നാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ മറ്റുള്ളവരെ പോലെ ജീവിക്കാനുള്ള അവകാശം തങ്ങൾക്ക് കിട്ടുക? സുകന്യ ചോദിക്കുന്നു.  മൂന്ന് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളാണ് കഴിഞ്ഞ വര്‍ഷങ്ങളിലായി പൊതുവിടങ്ങളില്‍ കൊല്ലപ്പെട്ടത്.  ദൈവത്തിന്റെ സ്വന്തം നാട്ടിലെ ട്രാൻസ് ജീവിതങ്ങൾ അത്രത്തോളം അരക്ഷിതമാണ് .

കൊല്ലത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്വീറ്റ് മരിയയുടെയും ആലുവയില്‍ കൊല്ലപ്പെട്ട ഗൗരിയുടേയും ശാലുവിന്‍റെ പേര് കൂടി ചേര്‍ത്തിരിക്കുന്നു. രാജഭരണം പോലൊരു ഭരണമാണ് ഇന്നും ഇവിടെ നിലനില്‍ക്കുന്നത്. ജനാധിപത്യമുണ്ടാ വുമ്പോഴേക്കും നമ്മളൊക്കെ ജീവനോടെയുണ്ടാകുമോ എന്ന സുകന്യ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ്‌  ചുവടെ:-

https://www.facebook.com/Sukanyeah/posts/2097365270313198