ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഭക്ഷണം നല്‍കാന്‍ ഇല്ലാത്തതിനാല്‍ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച് അമ്മ

29കാരിയായ യുവതി തന്‍റെ അഞ്ചാമത്തെ കുഞ്ഞിനെ ആഹാരമോ വസ്ത്രമോ നല്‍കാന്‍ ഇല്ലാത്തതിനാല്‍ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു. ശേഷം ബൈക്കില്‍ പാഞ്ഞുപോകുന്ന അമ്മയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. തായ്‌ലന്‍ഡിലെ സമുത് പ്രകാനിലാണ് സംഭവം  നടന്നത്. യുവതിയുടെ അഞ്ചാമത്തെ കുഞ്ഞിനെയാണ്  ഈ വിദം ഉപേക്ഷിച്ചത്. അടുത്ത നഗരത്തിലെത്തിയ യുവതി വഴിയരുകിലുള്ള…

29കാരിയായ യുവതി തന്‍റെ അഞ്ചാമത്തെ കുഞ്ഞിനെ ആഹാരമോ വസ്ത്രമോ നല്‍കാന്‍ ഇല്ലാത്തതിനാല്‍ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു. ശേഷം ബൈക്കില്‍ പാഞ്ഞുപോകുന്ന അമ്മയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. തായ്‌ലന്‍ഡിലെ സമുത് പ്രകാനിലാണ് സംഭവം  നടന്നത്.

യുവതിയുടെ അഞ്ചാമത്തെ കുഞ്ഞിനെയാണ്  ഈ വിദം ഉപേക്ഷിച്ചത്. അടുത്ത നഗരത്തിലെത്തിയ യുവതി വഴിയരുകിലുള്ള ഒരു ചവറുതൊട്ടിയില്‍ കുഞ്ഞിനെ ഒരു കറുത്ത ബാഗിലാക്കി  ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ചവറെടുക്കുന്നവരാണ് പിന്നീട് ചവറ്റുകുട്ടയില്‍ കിടന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നത്.

അമിതമായി രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ യുവതിയെ പൊലീസും ആശുപത്രിയിലെത്തിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നത് താനാണെന്നും  വളര്‍ത്താന്‍ നിവര്‍ത്തിയില്ലാതെയാണ് അങ്ങനെ ചെയ്തതെന്നും  യുവതി പറയുന്നു. ഡ്രൈവറായാണ് തന്‍റെ ഭര്‍ത്താവ് ജോലി ചെയ്യുന്നതെന്നും പറഞ്ഞു.

തങ്ങള്‍ക്ക് ഒരു കുഞ്ഞിനെ കൂടി വളര്‍ത്താന്‍ നിവര്തിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും യുവതി പറയുന്നു.  ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചത് കുഞ്ഞിനെ ആരെങ്കിലും എടുത്ത് വളര്‍ത്തിക്കോട്ടെയെന്ന് കരുതിയാണ് എന്നും പോലീസിനോട് വെളിപ്പെടുത്തി.