ഒരു നിമിഷം ഇതൊന്നു വായിക്കൂ..ഇങ്ങനെ ഒരു അവസ്ഥ ഇനി ആർക്കും ഉണ്ടാകാതിരിക്കട്ടെ…..

എന്റെ പേര് ജുബിത ആണ്ടി. വളരെ അധികം വിഷമത്തോടും ദേക്ഷ്യത്തോടും കൂടിയാണ് ഞാൻ  ഈ കുറുപ്പ് എഴുതുന്നത്. എനിക്ക് ഉറപ്പുണ്ട് എന്നെപ്പോലെ നൂറു ജുബിതമാർ നേരുത്തെ ഉണ്ടായിട്ടുണ്ടന്ന്. എന്നാൽ ഇനി ആർക്കും ഇങ്ങനെ ഒരു…

എന്റെ പേര് ജുബിത ആണ്ടി. വളരെ അധികം വിഷമത്തോടും ദേക്ഷ്യത്തോടും കൂടിയാണ് ഞാൻ  ഈ കുറുപ്പ് എഴുതുന്നത്. എനിക്ക് ഉറപ്പുണ്ട് എന്നെപ്പോലെ നൂറു ജുബിതമാർ നേരുത്തെ ഉണ്ടായിട്ടുണ്ടന്ന്. എന്നാൽ ഇനി ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത് …

അന്നന്നത്തെ ചിലവിനായി അന്നന്ന് തന്നെ പണം കണ്ടെത്തിയിരുന്ന ഒരു സാദാരണ കുടുംബമാണ് എന്റേത്. കുറച്ച്‌ നാളുകൾക്ക് മുൻപ് എന്റെ അമ്മക്ക് ഒരു വയറു വേദന  വന്നതിനെ തുടർന്ന് ഞാനും അമ്മയും കൂടി വീടിനടുത്തുള്ള ഒരു ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയി. അമ്മക്ക് സഹാക്കാവുന്നതിലും അപ്പുറമായിരുന്നു ആ വേദന. എന്നാൽ അവർ ആ വേദന ഒട്ടും കാര്യമാക്കാതെ ഒ പി  യിൽ കാണിക്കൂ എന്ന് പറഞ്ഞു ഞങളെ തിരിച്ചയച്ചു.  അമ്മക്ക് വേദന കൊണ്ട് നില്ക്കാൻ പോലും വയ്യായിരുന്നു. സഹികെട്ട ‘അമ്മ രോഗവിവരം പറഞ്ഞു ഒരു മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി കഴിച്ചു.

ആദ്യമൊക്കെ അമ്മയെ ഞാൻ ഒപ്പിയിൽ  കാണിച്ചു. ഗവണ്മെന്റ് ഹോസ്പിറ്റലിലെ കാര്യം ഞാൻ പറയാതെ തന്നെ എല്ലാ സാദാരണ കാർക്കും  അറിയാവുന്നതാണ്. വളരെ ചുരുക്കം  ഡോക്ടേഴ്സിൽ നിന്ന്  മാത്രമേ നല്ലൊരു ബിഹേവിങ് പോലും ഉണ്ടാകു. ലേഡി ഡോക്ടർ പൊതുവെ പട്ടിയെപ്പോലെ ആട്ടും. അങ്ങനെയുള്ള  എത്രയൊ അനുഭവം നമുക്ക് ചുറ്റും ഉണ്ട്. അത്കൊണ്ട് അമ്മയെ പ്രൈവറ്റ് ഹോസ്പിറ്റലിലോ ഡോക്ടർസിന്റെ വീട്ടിലോ പോയി കാണിക്കാൻ തീരുമാനിച്ചു.  അങ്ങനെ ഞാനും അമ്മയും കാലിക്കറ്റ്‌ നാഷണൽ ഹോസ്പിറ്റലിൽ എത്തി. അവിടെ ഗെയ്‌നക്കോളജിസ്റ്റ് വസന്ത കുമാരി മാഡത്തിനെ കാണിക്കാൻ തീരുമാനിച്ചു 190-ആണ്‌ ഒരു നോട്ടത്തിനുള്ള ഫീസ്. അതടച്ചു. മാഡം അമ്മയെ പരിശോധിച്ചു സ്കാനിംഗ് വേണമെന്ന് പറഞ്ഞു. അമ്മ അടുത്തുള്ള ലാബിൽ പോയിട്ടു ചെയ്യാ എന്ന് പറഞ്ഞു.  വേണ്ട ഇവിടെ ചെയ്താൽ മതിയെന്ന് ഡോക്ടർപറഞ്ഞു. പിന്നെ 9- ബ്ലഡ് ടസ്റ്റിനും എഴുതി. സ്കാനിംഗ് ചെയ്തു 9.ടെസ്റ്റ്കളും ചെയ്തു റിസൾട്ട് കാണിച്ചു. അപ്പോൾ അമ്മയുടെ വയറ്റിൽ രണ്ടു മുഴ ഉണ്ടന്നും അതെടുക്കണം അല്ലെങ്കിൽ അത് അമ്മയുടെ ജീവന്  ആപത്താണെന്നും പറഞ്ഞു. പന്ത്രണ്ടായിരം വേണം അതിനുള്ള ചികിൽത്സാ ചിലവിനെന്നും പറഞ്ഞു. ഞങ്ങൾ ആകെ വിഷമിച്ചു. ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്നും ബാക്കി ചികിത്സ ചെയ്യാം എന്നും  ഞങ്ങൾ കഴിവില്ലാത്തവരാണ് എന്നും ‘അമ്മ ആ ഡോക്ടറിനോട് തുറന്നു പറഞ്ഞു. പിന്നീട് ഡോക്ടർ പറഞ്ഞു എങ്കിൽ 400(നാനൂറു )രൂപയുടെ ഒരു ടെസ്റ്റ്‌ ഉണ്ട് അത് ചെയ്യാം കുറഞ്ഞ നിരക്കായത് കൊണ്ട്  മയക്കില്യ കുറച്ച് നേരത്തേക്ക് ചെറിയ വേതന ഉണ്ടാവും വേറെ പ്രോബ്ലം ഇല്ല്യ എന്നൊക്കെ. അമ്മ അപ്പോൾ ചോദിച്ചു ഈ 400 രൂപയിൽ ഒന്നും കൂടില്ല്യാലോ ഡോക്ടറെ എന്ന്. ഡോക്ടർ അപ്പോൾ തന്നെ അവരുടെ ആശുപത്രിയിൽ  വിളിച്ചു ഉറപ്പു വരുത്തി 400രൂപ മാത്രമേ ആവു എന്ന് ഉറപ്പു പറഞ്ഞു. അങ്ങനെ ഞങ്ങൾ സമ്മതിച്ചു. നാളെ വരുമ്പോൾ ഫുഡ്‌ ഒന്നും കഴിക്കരുത് എന്ന് പ്രത്യേകം പറഞ്ഞു.

അങ്ങനെ പിറ്റേന്ന് ഫുഡ്‌ കഴിക്കാതെ അമ്മയും ഞാനും കൂടി  ഹോസ്പിറ്റലിൽ പോയി. അപ്പോഴും അമ്മ ചോദിച്ചു ഡോക്ടർ 400. രൂപയിൽ ഒന്നും പൈസ കുടില്ല്യാലോ ഇല്ല്യ?  കാരണം 400 രൂപയെ ഞങ്ങൾ കരുതിയിരുന്നുള്ളു. പിന്നെ  പോവാനും വരാനും ഉള്ള അത്യാവശ്യ കാശും. അങ്ങനെ അമ്മയെ ലേബർ റൂമിലേക്ക്‌ കൊണ്ടുപോയി കുറെ കഴിഞ്ഞു നേഴ്സ് വന്നു പറഞ്ഞു, അമ്മയ്ക്ക് വേതന ഉണ്ട് തരിപ്പിചിട്ടില്ല എന്ന്( മുഴ കുത്തി പരിശോധിക്കാൻ ). എനിക്കാകെ വിഷമവും കരച്ചിലും വന്നു. സത്യത്തിൽ അമ്മയോട് ഡോക്ടർ സൂചി കുത്തുമ്പോൾ പറഞ്ഞത് ചെറിയ വേതന എന്നാണ് but വേതന സഹിക്കാനാവാതെ എന്റെ അമ്മ കുഴഞ്ഞുപോയി. ഇതു അമ്മ പുറത്തു വന്നു പറയുമ്പോഴാണ് ഞാൻ അറിയുന്നത്. അമ്മ വിശപ്പു വേദനയും സഹിച്ചു. ഡോക്ടറോട്  വേതന സഹിക്കാൻ വയ്യ എന്ന് പറഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞത് എന്താണെന്നോ, 400- രൂപയുടെ ടെസ്റ്റ്‌ അല്ലെ സാവിത്രി അപ്പോൾ നിഗളിതൊക്കെ സഹിക്കണ്ടെ എന്ന്. കരഞ്ഞു കൊണ്ട് ഇത് എന്നോട് പറഞ്ഞ എന്റെ അമ്മയുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല. അമ്മ അറിയാതെ അവർ എനിക്കു വേറെ ബില്ലുകൾ തന്നു. ടോട്ടൽ 2500. രൂപ ഞാൻ ബില്ല് അടച്ചു കുറെ കഴിഞ്ഞാണ്  അമ്മയെ വിട്ടത്. ‘അമ്മ പറഞ്ഞപ്പോഴാണ് ഞാൻ ഈ ക്രൂരതയെ പറ്റി അറിയുന്നത്. ക്യാഷ് അടയ്ക്കുന്നവരെ അവർ അമ്മയെ ഒരു തുള്ളി വെള്ളം കുടിക്കാൻപോലും പുറത്തു വിട്ടില്യ. അമ്മ ഒത്തിരി വേതന സഹിക്കും, ആരോടും പറയില്ല്യ അങ്ങനെയുള്ള എന്റെ പൊന്നു അമ്മ പൊട്ടിക്കരഞ്ഞു പറയുവാ ഇത്രയൊക്കെ പൈസ പറ്റിച്ചവർ വാങ്ങിയെങ്കിൽ ഒന്ന് മയക്കിട്ടു എന്നെ സൂചി കുത്താമായിരുന്നിലെ എന്ന്. ഇതു കേട്ടാൽ എതുമക്കൾക്കാണ് സഹിക്കുക? ഏത് മക്കളുടെയാണ് ഹൃദയം തകരാത്തത്‌ ?

ഞാൻ കണ്ണടച്ചാൽ അമ്മയുടെ വിങ്ങിപൊട്ടുന്ന മുഖമാണ് കാണുന്നത്. 400 രൂപ ഉള്ളു വേതന ചെറുതായി ഉണ്ടാവു എന്നൊക്കെ പറഞ്ഞത് കൊണ്ടാണ് ഞങ്ങൾ ഈ ടെസ്റ്റിന് സമ്മതിച്ചത് . 400 രൂപയാവു എന്ന ആശ്വാസത്തിലാണ്‌ പാവം എന്റെ അമ്മ വിശപ്പും ദാഹവും സഹിച്ചു ആ മുറിയിൽ ഇരുന്നത്. ഞാൻ പിന്നീട് വീട്ടിൽ വന്നിട്ടാണ് ആ ബില്ലൊക്കെ വായിച്ചു നോക്കിയത് 190 ഫീസ് അടച്ചതാണ് ആ ഡോക്ടറെ കാണാൻ പോയത്. അതിനു പുറമെ ലേബർ റൂമിൽ ഇതെ ഡോക്ടർക്കു 750 രൂപ ഫീസും, 759 രൂപ റൂമിനു വാടകയും. ഈ ബില്ല് കണ്ടപ്പോൾ ഞാൻ ഞെട്ടിപോയി ഈ ഡോക്ടറോട് എന്റെ അമ്മ പറഞ്ഞതാണ് 400ൽ കൂടുതൽ ക്യാഷ് ആവുമെങ്കിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ പൊയ്ക്കോളാം എന്നു. അവിടെആയിരുന്നെങ്കിൽ അവർ എന്റെ അമ്മയെ മരവിപ്പിച്ചതിനു ശേഷം മാത്രമേ  സൂചി കുത്തുമായിരുന്നുള്ളു.

അപ്പോൾ എത്ര കള്ളിയാണ് ഈ ഡോക്ടർ?  അവർക്കു സാദാരണ ഫീസ്  190 കൂടാതെ 750 ഫീസും. റൂമിനും750 ഇതൊക്കെ അറിഞ്ഞു കൊണ്ടാണല്ലോ അവർ വെറും നാനൂറു രൂപയെ ആകു എന്ന് പറഞ്ഞു അമ്മയെ പറ്റിച്ചത്? ഇവരും ഒരു സ്ത്രിയല്ലേ. ഇത് ചോദിക്കാൻ ചെന്നപ്പോൾ അവർ ലാസ്റ്റ് പറഞ്ഞതോ  എന്റെ ഹോസ്പിറ്റലിൽ അല്ല, എനിക്കറിയില്യ, പുറത്തു വേറെ പേഷ്യന്റ് ഉണ്ട്, മെല്ലെ സംസാരിക്കു എന്നും പറഞ്ഞു കയ്യൊഴിഞ്ഞു. ഞാനും അമ്മയും ആയതിനാൽ അവിടേ മാറ്റ് പ്രശ്നങ്ങൾ ഉണ്ടാക്കാൻ നിന്നില്ല. കാരണം ഞങ്ങൾ നിസ്സഹായരായിരുന്നു. എന്റെ മനസ്സിൽ ഇവരുടെ ഈ കള്ളത്തരം ലോകം അറിയാൻ ഫേസ് ബുക്കിനേക്കാൾ വലുതില്ല്യ എന്ന തോന്നി. ക്യാഷ് പറ്റിച്ചതും, അതിലുപരി എന്റെ അമ്മയെ കുത്തി വേദനിപ്പിച്ചതും എനിക്കു പൊറുക്കാൻ കഴിയില്ല്യ. ഒരു പക്ഷെ സ്വകാര്യാശുപത്രികളിലെ ഇത്തരം ക്രൂരതകളുടെ അവസാന ഇര ഞാനും എന്റെ അമ്മയും ആയിരിക്കട്ടെ. ഇനി ഒരു പാവപെട്ട കുടുംബത്തിനും ഈ ഗതി വരരുത്.

എന്ന്,

 ജുബിത ആണ്ടി, കാലിക്കറ്റ്‌.