ഒരു വൃശ്ചിക പുലരിയുടെ ഓർമ്മയ്ക്കായ്

മഞ്ഞിൻ കണങ്ങളാൽ പൊൻ പട്ടുനെയ്ത ഒരുവ്യശ്ചിക പുലരിയിലാണ് നാം ആദ്യമായ് കണ്ടത് നിൻ നെറ്റിതടത്തിലെ കുങ്കുമ കുറിയും കോടിമുണ്ടിൻ കരയുംചീകിയൊതുക്കിയ മുടിയും എന്തുകൊണ്ടോ എൻ കണ്ണുകൾ നിന്നിൽ ഉടക്കി നിന്നു, നിൻകണ്ണുകളിലെ തിളക്കവും ആദ്രതയും…

മഞ്ഞിൻ കണങ്ങളാൽ പൊൻ പട്ടുനെയ്ത ഒരുവ്യശ്ചിക പുലരിയിലാണ് നാം ആദ്യമായ് കണ്ടത് നിൻ നെറ്റിതടത്തിലെ കുങ്കുമ കുറിയും കോടിമുണ്ടിൻ കരയുംചീകിയൊതുക്കിയ മുടിയും എന്തുകൊണ്ടോ എൻ കണ്ണുകൾ നിന്നിൽ ഉടക്കി നിന്നു, നിൻകണ്ണുകളിലെ തിളക്കവും ആദ്രതയും നിൻ ശാലീന ഭാവവും,എൻ മനസ്സ്‌ നിൻ മുന്നിൽ ശിരസ്‌ കുനിച്ചു നിന്നു,അല്ല നിന്റെ ഇഷ്ടളോട് ഞാൻ ലയിക്കുകയായിരുന്നു മായ കാഴ്ചകളുടെ കിനാവുകളിൽ നിന്ന് നേർക്കാഴ്ചയുടെ ആഴങ്ങളിലേക്ക്‌ കണ്ണുകളെ അടർത്തിമാറ്റിയതും തോളറ്റം കിടന്ന പാറിപടർന്ന എൻ മുടിയിഴകളിൽ നിന്നും കാച്ചെണ്ണ മണക്കുന്ന തുളസിക്കതിരൊളിപ്പിച്ച നീണ്ടു വിടർന്ന മുടിയിഴകളെ സ്നേഹത്താൽ ദർശിക്കാൻ തുടങ്ങിയതും ആദ്യമായ് കസവു പാവാടയുടുത്തതും നിൻ ഒരു ചെറുനോക്കിനായ് ചുറ്റമ്പലത്തിനു പുറകിൽ മറഞ്ഞു നിന്നതും

നിന്നിലേക്ക് മാത്രമായ്‌ എൻ ലോകം ചുരുങ്ങാൻ തുടങ്ങിയപ്പോഴാകാം കാവും തൊടിയും കുളവും മഞ്ചാടിയും മയിൽ പീലിയും ദീപാരാധനയും തൃസന്ധ്യയും എല്ലാം എനിക്ക് പ്രിയപ്പെട്ടതായതും കാർത്തിക നാളിൻ കീർത്തിയാലൊ എൻ പ്രാർത്ഥന തൻ പുണ്യത്തിനാലൊ നീ വളർച്ചയുടെ ഉയരങ്ങൾ താണ്ടിയപ്പോഴും നമ്മുടെ കൗമാരമത്രയും ആവാഹിച്ച ഇടവഴികളും നിൻ ആദ്യചുമ്പനങ്ങൾക്കും എന്റെ പരിഭവങ്ങൾക്കും സാക്ഷിയായ കുളക്കടവുകളിലും ഞാനിപ്പോഴും നിൻ ഓർമകളുമായി യുദ്ധം ചെയ്യുന്നു എന്നോ കളഞ്ഞുപോയ പ്രണയലേഖനവും തിരഞ്ഞ് ഇന്നാ പ്രണയലേഖനത്തിനാൽ ആരോ കളിവള്ളം തീർത്തിരിക്കുന്നു എന്നോ എന്നിലെ പ്രണയം നീ കളിയാക്കി മാറ്റിയപോലെ…..

-Thasni Thasneem