ഒരേ സമയം 50 ൽ അധികം വീട്ടമ്മമാരെ തന്ത്രപരമായി പീഡിപ്പിച്ചുകൊണ്ടിരുന്ന വീരൻ: ഒടുവിൽ പിടിയിലായത് ഇങ്ങനെ

കോട്ടയം അരീപ്പറമ്പ് സ്വദേശി ഹരി എന്ന പ്രദീപ് കുമാറാണ്  വിരുതനെയാണ് ഏറ്റുമാനൂർ പോലീസ് തന്ത്രപൂർവം കുടുക്കിയത്. ഇയാൾ സ്ത്രീകളെ വശീകരിക്കുന്ന രീതി അറിഞ്ഞു പോലീസുകാർ വരെ ഞെട്ടി. ഒരേ സമയം നിരവധി വീട്ടമ്മമാരാണ് പ്രദീപ്…

കോട്ടയം അരീപ്പറമ്പ് സ്വദേശി ഹരി എന്ന പ്രദീപ് കുമാറാണ്  വിരുതനെയാണ് ഏറ്റുമാനൂർ പോലീസ് തന്ത്രപൂർവം കുടുക്കിയത്. ഇയാൾ സ്ത്രീകളെ വശീകരിക്കുന്ന രീതി അറിഞ്ഞു പോലീസുകാർ വരെ ഞെട്ടി. ഒരേ സമയം നിരവധി വീട്ടമ്മമാരാണ് പ്രദീപ് കുമാറിന്റെ വലയിൽ വീണുകൊണ്ടിരുന്നത്. ഇവരെയെല്ലാം പ്രദീപ് കുമാർ നിരന്തരമായി പീഡിപ്പിച്ചു വരുകയും ചെയ്തിരുന്നു. ഒടുവിൽ കൃത്രിമ ഫോട്ടോ കാണിച്ചു തന്നെ ലൈംഗീകമായി ചൂഷണം ചെയ്യാൻ ശ്രമിക്കുന്നുവെന്ന ഒരു വീട്ടമ്മയുടെ പരാതിയാണ് പ്രദീപ് കുമാറിനെ കുടുക്കിയത്. ഇതിൽ പ്രദീപിന്റെ ലാപ് ടോപ് പോലീസ് പരിശോധിച്ചപ്പോഴാണ് ഇയാൾ നിരവധി പേരെ ഈ രീതിയിൽ ചൂഷണം ചെയ്തു വരുകയായിരുന്നുവെന്ന സത്യം പുറത്തയത്. ഇയാൾ സ്ത്രീകളെ വശീകരിച്ചിരുന്നത് ഇങ്ങനെ,

ഇയാൾക്ക് താൽപ്പര്യം തോന്നുന്ന സ്ത്രീകളെ സ്വാഭാവികമെന്ന വണ്ണം അവർക്ക് സംശയം തോന്നാത്ത രീതിയിൽ പരിചയപെടും. ശേഷം തന്ത്രപരമായി അവരുടെ ഫോൺ നമ്പറും കൈലാക്കും. പതുക്കെ പതുക്കെ അവരുമായി കൂടുതൽ അടുക്കുകയും അവരുടെ കുടുംബ സ്ഥിതി, ഭർത്തവുമായുള്ള അടുപ്പം എങ്ങനെയാണെന്നും കുടുംബത്തിൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടോ എന്നൊക്കെ അറിയാനുള്ള ശ്രമവും തുടങ്ങും. ഭർത്തവുമായി വളരെ സ്നേഹത്തിൽ കഴിയുന്നവർ ആണെങ്കിൽ അവരുടെ ഭാര്തതാവിനു പരസ്ത്രീ ബന്ധം ഉണ്ടെന്നു സ്ഥാപിക്കാനുള്ള ശ്രമവും തുടങ്ങും. അതിനായി ഈ വിരുതൻ ഫേസ്ബുക്കിൽ സ്ത്രീകളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ തുടങ്ങുകയും ഇവരുടെ ഭർത്താതാക്കന്മാരുമായി ചാറ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്യും. ശേഷം ഈ ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ വീട്ടമ്മമാർക്ക് അയച്ചു കൊടുക്കുകയും അവരെ ഭർത്താക്കമാരിൽ നിന്നും അകറ്റുകയും ചെയ്യുന്നു. ഇതോടെ വീട്ടമ്മമാർക്ക് ഇയാളിൽ ഉള്ള വിശ്വാസം ഇരട്ടിയായുകയും ചെയ്യും.

ഈ അവസരം മുതലെടുത്ത് ഇയാൾ വീട്ടമ്മമാരെ വീഡിയോ ചാറ്റിലേക്ക് ക്ഷണിക്കും. ശേഷം ഇവരുടെ ചിത്രങ്ങൾ ശേഖരിച്ചു മോർഫ് ചെയ്ത് ഭീക്ഷണിപ്പെടുത്താനും തുടങ്ങും. ഒടുവിൽ ഗത്യന്തരം ഇല്ലാത്ത വീട്ടമ്മമാർ ഇയാൾക്ക് കീഴടങ്ങുകയും ചെയ്യും. ഇതായിരുന്നു ഇയാളുടെ രീതി. എന്നാൽ ഇയാൾ വലയിലാക്കിയിരിക്കുന്ന വീട്ടമ്മമാരുടെ എണ്ണം 50 എന്നുള്ളത് ഒരു ഏകദേശ കണക്ക് മാത്രമാണ്. കൂടുതൽ ചോദ്യം ചെയ്യലിനായി റിമാൻഡിൽ കഴിയുന്ന പ്രതിയെ പോലീസ് ഉടൻ കസ്റ്റഡിയിൽ എടുക്കും.