ഓച്ചിറ ടൗണിലെ സ്വകാര്യ ആശുപത്രിയിലെ അധികൃതരുടെ അനാസ്ഥയിൽ പൊലിഞ്ഞത് ദമ്പതികളിടെ 8 വർഷത്തെ കാത്തിരിപ്പ്

ഓച്ചിറ ടൗണിലെ സ്വകാര്യ ആശുപത്രി [ സ്റ്റാർ ഹോസ്പിറ്റൽ ] പ്രസവത്തെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ചു കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ ഹോസ്പിറ്റൽ ഉപരോധിച്ചു. ഇന്നലെ 12 ന് ആയിരുന്നു…

ഓച്ചിറ ടൗണിലെ സ്വകാര്യ ആശുപത്രി [ സ്റ്റാർ ഹോസ്പിറ്റൽ ] പ്രസവത്തെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ചു കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ ഹോസ്പിറ്റൽ ഉപരോധിച്ചു. ഇന്നലെ 12 ന് ആയിരുന്നു ഉപരോധം.

ഹരിപ്പാട് കരുവാറ്റ കല്ലുങ്കൽ വീട്ടിൽ റിയാസിന്റെ ഭാര്യ ഷാമിലയെയാണ് ഞായറാഴ്ച രാവിലെ 9.30 ഓച്ചിറയിലെ സ്വകാര്യ [ സ്റ്റാർ ഹോസ്പിറ്റൽ ]  ഹോസ്പിറ്റലിലെത്തിച്ചത്. രാത്രി 11.30 ന് പ്രസവം നടന്നു. തുടർന്ന് കുട്ടിയുടെ ആരോഗ്യം ഗുരുതരമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്ന് കുട്ടിക്ക് വിദഗ്ധ ചികിൽസക്കായി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ കൊണ്ടു പോകുകയായിരുന്നു. അവിടുത്തെ പരിശോധനയിൽ പ്രസവ സമയത്ത് പറ്റിയ കൈ പിഴയെ തുടർന്ന് കുട്ടിയുടെ തലച്ചോറിലെ ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചതാണ് കുട്ടിയുടെ  മരണത്തിന് കാരണം എന്ന് ഡോക്ടർ കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചു. വിവാഹം കഴിഞ്ഞ് 8 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് റിയാസിനും ഷാമിലയ്ക്കും കുഞ്ഞു പിറന്നത്.