കടം വാങ്ങിയ പണം തിരികെനൽകാൻ കഴിഞ്ഞില്ല. പകരം ആ അമ്മ ചെയ്‌തത്‌ ഒരമ്മയും സ്വന്തം മക്കളോട് ചെയ്യാത്ത ക്രൂരത.

കടം വാങ്ങിയ പണം തിരികെനൽകാൻ കഴിഞ്ഞില്ല. പകരം ആ അമ്മ ചെയ്‌തത്‌ ഒരമ്മയും സ്വന്തം മക്കളോട് ചെയ്യാത്തത്. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടയിലാണ് സംഭവം. ഗജ ചുഴലിൽ കാറ്റിൽ മരിച്ച ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾക്കായും കാറ്റിൽ…

കടം വാങ്ങിയ പണം തിരികെനൽകാൻ കഴിഞ്ഞില്ല. പകരം ആ അമ്മ ചെയ്‌തത്‌ ഒരമ്മയും സ്വന്തം മക്കളോട് ചെയ്യാത്തത്. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടയിലാണ് സംഭവം. ഗജ ചുഴലിൽ കാറ്റിൽ മരിച്ച ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾക്കായും കാറ്റിൽ നഷ്ട്ടപെട്ട വീട് പുതുക്കി പണിയുന്നതിനായും തഞ്ചാവൂരിലെ ഒരു വ്യാപാരിയുടെ കയ്യിൽ നിന്നും 36,000 രൂപ യുവതി കടം വാങ്ങിച്ചിരുന്നു. എന്നാൽ പറഞ്ഞ സമയത്ത് പണം തിരികെനൽകാൻ കഴിഞ്ഞില്ല.

പകരം യുവതി സ്വന്തം മകനെ വ്യാപാരിക്ക് പണയം വെച്ചു. 10 വയസ്സ് മാത്രം പ്രായമുള്ള ആ കുഞ്ഞിനെ പണം തിരികെ ഏൽപ്പിക്കും വരെ വ്യാപാരിയെ ഏൽപ്പിച്ചു. കുട്ടി അഞ്ചാം ക്ലാസിൽ പടിച്ചുകൊണ്ടിരിക്കെയായിരുന്ന് പണയം വെച്ചത്. അതോടെ പഠനം നിർത്തി വ്യാപാരിയുടെ ആടുവ്യവസായ കേന്ദ്രത്തിൽ ജോലി ആരംഭിച്ചു. ഏകദേശം 200 ഓളം ആടുകളെ ഈ പത്ത് വയസുകാരൻ ഒറ്റക്കായിരുന്നു നോക്കിയിരുന്നത്. ശേഷം ദിവസം ഒരുനേരം മാത്രം കിട്ടുന്ന കഞ്ഞി ആയിരുന്നു കുട്ടിക് ആകെയുള്ള ആഹാരം. ഉറക്കവും അവിടെത്തന്നെ.

ഈ ആടുവളർത്തൽ കേന്ദ്രത്തിൽ പത്ത് വയസുകാരൻ ജോലിചെയ്യുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ നോണ്‍-പ്രോഫിറ്റ് സംഘടനയുടെ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്താനായത്. തുടർന്ന് കുട്ടിയെ തഞ്ചാവൂരിലെ ചൈല്‍ഡ് ലൈന്‍ ഹോമിലേക്ക് മാറ്റി.