‘കടുവ’ എന്ന് പേരിട്ടത് രാജു!!! കണ്ട് ഇഷ്ടപെട്ടത് കൊണ്ടല്ലേ വിമര്‍ശിക്കുന്നത്….ഷാജി കൈലാസ്

ബോക്‌സോഫീസില്‍ തകര്‍ക്കുകയാണ് പൃഥ്വിരാജിന്റെ കടുവ. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള സംവിധായകന്‍ ഷാജി കൈലാസിന്റെ തിരിച്ചുവരവിനെ ഗംഭീരമായി തന്നെയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ സ്വീകരിച്ചിരിക്കുന്നത്. യഥാര്‍ഥ കഥാപാത്രവുമായുള്ള സാമ്യതകൊണ്ടും ചിത്രത്തിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള ഡയലോഗുകാരണവും ചിത്രം ഏറെ വിവാദത്തിലായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന് കടുവ എന്ന് പേരിടാനുണ്ടായ സാഹചര്യമാണ് സംവിധായകന്‍ ഷാജി കൈലാസ് വ്യക്തമാക്കുന്നത്. കടുവ എന്ന പേര് രാജുവാണ് നിര്‍ദേശിച്ചത്. വിമര്‍ശിക്കാന്‍ മനസുള്ളവര്‍ വിമര്‍ശിക്കുക മാത്രമേ ചെയ്യൂവെന്നും അദ്ദേഹം പറയുന്നു. ബിഹൈന്‍ഡ് വുഡ്സിനോടായിരുന്നു ഷാജി കൈലാസിന്റെ തുറന്നുപറച്ചില്‍.

‘ചിത്രത്തിന് കടുവ എന്ന് രാജുവാണ് പേര് ഇടുന്നത്. എന്നോട് ചോദിച്ചു, ചേട്ടാ കടുവ എന്ന് ഇട്ടാല്‍ കുഴപ്പമുണ്ടോ എന്ന്. കുഴപ്പമൊന്നുമില്ല നല്ലതാണെന്നാണ് പറഞ്ഞതെന്ന് ഷാജി കൈലാസ് പറയുന്നു.

ചിത്രത്തില്‍ കടുവയുടെ ശബ്ദം വരെ ഫൈറ്റ് സീനില്‍ കൊടുത്തിട്ടുണ്ട്. പാന്‍ ഇന്ത്യന്‍ ലെവലില്‍ വരുന്നതുകൊണ്ടാണ് അങ്ങനെ നല്‍കിയത്, അവിടെയുള്ളവരൊക്കെ ഇഷ്ടപ്പെടുന്നതും അങ്ങനെയാണ്. പക്ഷെ അതിനു വിമര്‍ശനങ്ങളും വരുന്നുണ്ടെന്നും ഷാജി കൈലാസ് പറഞ്ഞു.

ആദ്യം മൂന്നുപേരാണ് ഇതൊക്കെ പ്രശ്‌നമായി പറയുന്നത്. സാധാരണ ആളുകള്‍ക്ക് എല്ലാം ഇഷ്ടമാണ്. മാസിനു വേണ്ടി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ഇതില്‍ ചെയ്തിട്ടുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യലായി അപ്പര്‍ക്ലാസ് ആകുന്ന ആള്‍ക്കാരുണ്ട്. അവരാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. വിമര്‍ശിക്കാന്‍ മനസുള്ളവര്‍ക്ക് അതിനെ പറ്റൂ. നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. അവര്‍ക്കും കണ്ട് ഇഷ്ടപെട്ടത് കൊണ്ടല്ലേ ഇങ്ങനെ പറയുന്നത്,’ ഷാജി കൈലാസ്
ചോദിക്കുന്നു.

ആദ്യ നാല് ദിനങ്ങളില്‍ തന്നെ ചിത്രം വാരിക്കൂട്ടിയത് 25 കോടിയാണ്. പൃഥ്വിരാജിന്റ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷന്‍ ആണ് ഇത്. പൃഥ്വിരാജിന്റെ തന്നെ സമീപകാല ഹിറ്റ് ജനഗണമന എട്ട് ദിവസം കൊണ്ട് നേടിയ കളക്ഷനാണ് കടുവ ആദ്യ നാല് ദിനങ്ങളില്‍ തന്നെ മറികടന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Anu B