കട്ട ലോക്കൽ വില്ലനിൽ നിന്നും കള്ളനായ കായംകുളം കൊച്ചുണ്ണിയിലേക്കൊരു ശരത്തിന്റെ ഒരു യാത്ര !!!

അപ്പാനി രവി എന്ന ഒറ്റപ്പേരു മതി ശരത്കുമാർ എന്ന നടനെ മലയാളികൾക്ക് തിരിച്ചറിയാൻ .ഈ ഒരു ഒറ്റ കഥാപാത്രം കൊണ്ട് തന്നെ പ്രെസ്ക്ഷകരുടെ മനസിൽ ഇടം കണ്ടെത്തിയ നടനാണ് ശരത്കുമാർ എന്ന തിരുവനതപുരത്തുകാരൻ .മലയാള…

അപ്പാനി രവി എന്ന ഒറ്റപ്പേരു മതി ശരത്കുമാർ എന്ന നടനെ മലയാളികൾക്ക് തിരിച്ചറിയാൻ .ഈ ഒരു ഒറ്റ കഥാപാത്രം കൊണ്ട് തന്നെ പ്രെസ്ക്ഷകരുടെ മനസിൽ ഇടം കണ്ടെത്തിയ നടനാണ് ശരത്കുമാർ എന്ന തിരുവനതപുരത്തുകാരൻ .മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറിസ്’. ചിത്രത്തിലെ ഏവരുടേയും മനം കവര്‍ന്ന താരമായിരുന്നു വില്ലന്‍ വേഷത്തിലെത്തിയ ശരത് കുമാറിന്റെ അപ്പാനി രവിയെന്ന കഥാപാത്രം. ആദ്യ ചിത്രത്തിന് ശേഷം മോഹൻലാലിനൊപ്പം വെളിപാടിന്റെ പുസ്തകത്തിലും, ഒടിയനിലും മികച്ച വേഷങ്ങളിലെത്തുന്ന ശരത്കുമാർ, റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയിലും ഒരു മികച്ച വേഷത്തിൽ എത്തുന്നുണ്ടെന്ന് റിപോർട്ടുകൾ. ശ്രീ ഗോകുലം മൂവീസ് ഒരുക്കുന്ന ചിത്രം ഏതാണ്ട് 20 കോടി രൂപ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്.

 

ഒരു ചരിത്രഖ്യായികയായി ഒരുങ്ങുന്ന ചിത്രത്തിൽ ഏറെ പ്രധാനമുള്ള വേഷത്തിൽ ശരത് കുമാറും എത്തുന്നുണ്ടെന്നും അറിയാൻ കഴിയുന്നു .നേരത്തെ പഴശിരാജ എന്ന ചരിത്രത്തെ ആസ്പദമാക്കിയ ചിത്രത്തിലും ശരത്കുമാർ ഒരു മികച്ച വേഷം ചെയ്തിരുന്നു. കേരളം ചരിത്രത്തിലെ വിഖ്യാതനായ കള്ളൻ കൊച്ചുണ്ണിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ശ്രീലങ്കയിലാണ് പ്ലാൻ ചെയ്തിട്ടുള്ളത്. സ്പെറ്റംബറിൽ ഷൂട്ട് തുടങ്ങുമെന്നാണ് അറിയാൻ കഴിഞ്ഞത്.ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അമല പോൾ ആണ് നായികയാകുന്നത്. ഒരു നൂറ്റാണ്ടിനുമപ്പുറത്തെ കേരളം ചരിത്രത്തെ പറ്റി പറയുന്ന ചിത്രം ഒരുങ്ങുന്നത് രണ്ടു വർഷത്തെ ഗവേഷണ വിദ്യാർഥികളുടെ റിസേർച്ചിന്റെ ഫലമായി ആണ്.

മെലിഞ്ഞ ശരീരവും നീണ്ടുവളര്‍ന്ന താടിയും സ്ഥിരം കണ്ട മസില്‍മാന്‍ വില്ലന്മാരില്‍നിന്ന് ഏറെ വ്യത്യസ്തനാക്കുന്നു അപ്പാനി രവി. അങ്കമാലി ഡയറീസ് ശരത്തിന്റെ ജീവിതത്തിലെ വഴിത്തിരിവാണ്. സിനിമ സ്വപ്നമായി കൊണ്ടുനടന്ന കലാകാരന് ലഭിച്ച മികച്ച അവസരം. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശരത്കുമാര്‍ നാടകക്കളരിയിലെ സജീവസാന്നിധ്യമാണ്. സ്‌കൂള്‍വിദ്യാഭ്യാസകാലത്ത് ജിജി കലാമന്ദിര്‍ എന്ന കലാകാരന്റെ ശിക്ഷണത്തില്‍ നാടകരംഗ പ്രവേശം. പിന്നീട് മാനവീയം തെരുവോരക്കൂട്ടായ്മയുടെ ഭാഗമായി. കാവാലം നാരായണപണിക്കരുടെ ശിക്ഷണത്തില്‍ സോപാനത്തിനുവേണ്ടി നാല് സംസ്‌കൃത നാടകങ്ങളുടെയും ഭാഗമായി ശരത്. രണ്ട് നാടകങ്ങള്‍ സംവിധാനം ചെയ്തു. അഞ്ചുവര്‍ഷം മുന്‍പ് ഒരു സിനിമയില്‍ ചെറിയ വേഷം കിട്ടി. എന്നാല്‍ ചിത്രം റിലീസായപ്പോള്‍ ശരത്തിന്റെ വേഷമില്ല. ഇത് ഏറെ വിഷമിപ്പിച്ചെങ്കിലും നല്ല സിനിമയുടെ ഭാഗമാകണമെന്ന ആഗ്രഹത്തിന് ഒട്ടും കുറവ് വന്നില്ല.