കണ്ടിട്ടുപോലുമില്ലാത്ത ഒരാളുമായി എനിക്കത് ചെയ്യേണ്ടി വന്നു, വെളിപ്പെടുത്തലുമായി അതിഥി റാവു ഹൈദരി

അതിഥി റാവു ഹൈദരി സിനിമയുടെ ഒഡീഷനിടയില്‍ സംഭവിച്ച സംഭവം വെളിപ്പെടുത്തുകയാണ്. മുന്‍പരിചയമില്ലാത്ത ഒരാളെ ചുംബിക്കേണ്ടതായി വന്നുവെന്നാണ് അതിഥി റാവുവിന്റെ വെളിപ്പെടുത്തല്‍. തന്നോട് ചുംബനരംഗം അഭിനയിച്ചുകാണിക്കാൻ പറഞ്ഞു. യാതൊരു പരിചയവും ഇല്ലാത്തയാളെ അന്ന് ചുംബിക്കേണ്ടി വന്നു. ബോളിവുഡിലെ ആദ്യകാല അനുഭവത്തെക്കുറിച്ച് നടി പറയുന്നത് ഇങ്ങനെയാണ്. സിനിമയിൽ…

അതിഥി റാവു ഹൈദരി സിനിമയുടെ ഒഡീഷനിടയില്‍ സംഭവിച്ച സംഭവം വെളിപ്പെടുത്തുകയാണ്. മുന്‍പരിചയമില്ലാത്ത ഒരാളെ ചുംബിക്കേണ്ടതായി വന്നുവെന്നാണ് അതിഥി റാവുവിന്റെ വെളിപ്പെടുത്തല്‍. തന്നോട് ചുംബനരംഗം അഭിനയിച്ചുകാണിക്കാൻ പറഞ്ഞു.

യാതൊരു പരിചയവും ഇല്ലാത്തയാളെ അന്ന് ചുംബിക്കേണ്ടി വന്നു. ബോളിവുഡിലെ ആദ്യകാല അനുഭവത്തെക്കുറിച്ച് നടി പറയുന്നത് ഇങ്ങനെയാണ്. സിനിമയിൽ വേഷമിടുന്ന നടൻ അരുണോദയ് സിംഗാണെന്ന് പിന്നീടാണ് മനസ്സിലായത്. അത്ഭുതപ്പെട്ട നിന്ന എന്നോട് വളരെ സൗമ്യനായിട്ടാണ് അദ്ദേഹം പെരുമാറിയതെന്നും അതിഥി വ്യക്തമാക്കുന്നു.

നടൻ സത്യദീപ് മിശ്രയെ വിവാഹം കഴിക്കുന്നത് 21ാം വയസ്സിലായിരുന്നു. വിവാഹ മേചിതരാവുകയും ചെയ്തിരുന്നു.  ഡേറ്റിങ്ങിനെ കുറിച്ചും മറ്റും പല കാര്യങ്ങളും മനസ്സിലായത്  അതിനു ശേഷമാണ് അതിഥി പറയുന്നു.  താൻ വിവാഹത്തിന് മുൻപ് ഡേറ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്നു ഇവര്‍.

ഇതുവരെ ആരെയും ഡേറ്റ് ചെയ്തിട്ടില്ലെന്നും നടി പറഞ്ഞു. അതിഥി പറയുന്നത് 21ാം വയസില്‍ വിവാഹിതയായതിനാല്‍ താന്‍ ഡേറ്റിംഗ് ഗെയ്മിലൊന്നും പെട്ടില്ലെന്നാണ്. താരം സിനിമയിലേക്ക് വരുന്നത് വിവാഹമോചനം നേടിയതിന് പിന്നാലെയാണ് .