കണ്ണ് നനയിക്കുന്ന ഒരു പരസ്യമല്ല ഇത്. മാറാ വ്യാധി മൂലം ജീവിതത്തില്‍ ഒറ്റപെട്ടുപോയ നിഷ എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ്

ഇച്തിയോസിസ് എന്ന ത്വക് രോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണവുമായാണ്  വിക്സിന്‍റെ ഈ ക്യാമ്പയിന്‍ വീഡിയോ  ഇറങ്ങിയിരിക്കുന്നത്.  ഇച്തിയോസിസ് ബാധിച്ച നിഷ എന്ന പെണ്‍കുട്ടിയുടെയും അവളുടെ വീട്ടുകാരുടെയും അനുഭവമാണ് പരസ്യത്തില്‍. ജീവിതത്തില്‍ നിന്നെടുത്തിട്ടുള്ളതാണ് പരസ്യത്തിലെ കാര്യങ്ങള്‍. ഇച്തിയോസിസ് എന്നത് തൊലികള്‍ അടര്‍ന്ന് വീഴുന്ന അവസ്ഥയാണ്. പരസ്യത്തില്‍ നിഷ   നിഷയായി തന്നെയാണ് …

ഇച്തിയോസിസ് എന്ന ത്വക് രോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണവുമായാണ്  വിക്സിന്‍റെ ഈ ക്യാമ്പയിന്‍ വീഡിയോ  ഇറങ്ങിയിരിക്കുന്നത്.  ഇച്തിയോസിസ് ബാധിച്ച നിഷ എന്ന പെണ്‍കുട്ടിയുടെയും അവളുടെ വീട്ടുകാരുടെയും അനുഭവമാണ് പരസ്യത്തില്‍. ജീവിതത്തില്‍ നിന്നെടുത്തിട്ടുള്ളതാണ് പരസ്യത്തിലെ കാര്യങ്ങള്‍.

ഇച്തിയോസിസ് എന്നത് തൊലികള്‍ അടര്‍ന്ന് വീഴുന്ന അവസ്ഥയാണ്. പരസ്യത്തില്‍ നിഷ   നിഷയായി തന്നെയാണ്  അഭിനയിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ റോളുകള്‍ ചെയ്തിരിക്കുന്നത് അലോമ, ഡേവിഡ് ലോബോ എന്നിവരാണ്.  വീഡിയോയുടെ ദൈര്‍ഘ്യം മൂന്നുമിനിറ്റാണ്. ചെറുപ്പത്തിലേ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു നിഷ.

നിഷയെ ചേര്‍ത്തുപിടിച്ചത് അവളുടെ അമ്മയാണ്. പകരാത്ത രോഗമായിരുന്നുവെങ്കിലും കാണുന്നവര്‍ക്ക് ഭയമായിരുന്നു. കളിച്ചും ചിരിച്ചും മുറിവുകള്‍ കഴുകിത്തുടച്ചും അവര്‍ നിഷയുടെ ഒപ്പം തന്നെ നിന്നു. അവളുടെ ആത്മവിശ്വാസവും ജീവിതത്തോടുള്ള പ്രതീക്ഷയും തിരികെ വന്നു. ജീവിതത്തെ പ്രതീക്ഷയോടെ കാണാന്‍ അവള്‍ തുടങ്ങി.

തന്‍റെ അച്ഛനും അമ്മയും തന്നെ ദത്തെടുത്തതാണ്. ഇച്തിയോസിസ് ബാധിച്ച നിഷയെ ദത്തെടുത്ത് പൊന്നുപോലെ നോക്കുന്ന ഈ മാതാപിതാക്കളും സ്നേഹമേറ്റ് വാങ്ങുകയാണ് താന്‍ എന്നവള്‍ക്ക് മനസിലായി. അവള്‍ തന്‍റെ കഥ ലോകത്തോട് പറഞ്ഞത് അങ്ങിനെയാണ്.