‘കമല്‍ഹാസന്‍ 360 ഡിഗ്രിയില്‍ ഫയര്‍ ചെയ്യുന്നത് ഗംഭീര കാഴ്ച്ച’: അഭിനന്ദനവുമായി ശങ്കര്‍

വന്‍ വിജയത്തോടെ മികച്ച പ്രതികരണവുമായി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് കമല്‍ഹാസന്‍ ചിത്രം വിക്രം. ഇപ്പോള്‍ സംവിധായകന്‍ ശങ്കറും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കമല്‍ഹാസനെയും സംവിധായകന്‍ ലോകേഷ് കനക രാജിനെയും സംഗീത സംവിധായകന്‍ അനിരുദ്ധനെയും സംഘട്ടനം…

വന്‍ വിജയത്തോടെ മികച്ച പ്രതികരണവുമായി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് കമല്‍ഹാസന്‍ ചിത്രം വിക്രം. ഇപ്പോള്‍ സംവിധായകന്‍ ശങ്കറും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കമല്‍ഹാസനെയും സംവിധായകന്‍ ലോകേഷ് കനക രാജിനെയും സംഗീത സംവിധായകന്‍ അനിരുദ്ധനെയും സംഘട്ടനം നിര്‍വഹിച്ച അന്പറിവിനേയും അഭിനന്ദിച്ചുകൊണ്ടാണ് ശങ്കറിന്റെ വാക്കുകള്‍.

‘കമല്‍ഹാസന്‍ 360 ഡിഗ്രിയില്‍ ഫയര്‍ ചെയ്യുന്ന ചിത്രത്തിലെ കാഴ്ച്ച ഗംഭീരമായിരുന്നു. ഒരു യഥാര്‍ത്ഥ ലജ്ന്റിനെ പോലെയായിരുന്നു അത്. ലോകേഷ് കനക രാജിന്റെ സ്‌റ്റൈലും ശ്രമവും. അതിശയകരമായിരുന്നും അനിരുദ്ധ് രവി ചന്ദന്‍ യഥാര്‍ത്ഥ റോക്സ്റ്ററാണ്. അന്പറിവ് മാസ്റ്ററിനെയും ശങ്കര്‍ അഭിനന്ദിച്ചു. ഒപ്പം വിക്രമിലെ മറ്റ് അഭിനേതാക്കളെയും അണിയറയില്‍ പ്രവര്‍ത്തിച്ചവരേയും.

ശങ്കര്‍ ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റില്‍ കമല്ഹാസനെയും അനിരുദ്ധ്‌നെയും അന്പറിവിനെയും ടാഗ് ചെയ്തിട്ടുണ്ട്. ജൂണ്‍ 3നാണ് വിക്രം പ്രേക്ഷകരിലേക്കെത്തിയത്.

കേരളത്തിലുള്‍പ്പെടെ വിജയം കൊയ്യുന്ന ചിതറ്റം ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടിക്ക് മേല്‍ നേടിയിരിക്കുന്നത്. കമല്‍ഹാസന്റെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയല്‍ ആയിക്കഴിഞ്ഞു ചിത്രം. ചിത്രത്തെ വാഴ്ത്തി നിരവധി പ്രമുഖര്‍ രംഗത്തെത്തുന്നുണ്ട്.
കമല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു

വിജയ് നായകയായി എത്തിയ മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം കൂടിയാണ് വിക്രം. 110 ദിവസം ആയിരുന്നു വിക്രത്തിന്റെ ഷെഡ്യൂള്‍. അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.