കരക്കടിഞ്ഞത് വാലും പല്ലുമില്ലാത്ത കൂറ്റന്‍ മത്സ്യം, അന്തംവിട്ട്‌ ഗവേഷകര്‍

കരയ്ക്കടിഞ്ഞ മത്സ്യം ഹുഡ്വിങ്കര്‍ സണ്‍ഫിഷാണെന്ന് തിരിച്ചെറിഞ്ഞെങ്കിലും  ഭീമന്‍ മത്സ്യത്തെ ചൊല്ലിയുള്ള ദുരൂഹത അവസാനിക്കുന്നില്ല. കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറ കൗണ്ടി ബീച്ചില്‍ ആണ് മത്സ്യം   പ്രത്യക്ഷപ്പെട്ടത്.   ഗവേഷകലോകം അന്താളിപ്പിലാണ്, അതിന് വ്യക്തമായ കാരണവും ഉണ്ട്. ഗവേഷകരെ കുഴപ്പിക്കുന്നത് ദക്ഷിണാര്‍ധഗോളത്തില്‍ മാത്രം…

കരയ്ക്കടിഞ്ഞ മത്സ്യം ഹുഡ്വിങ്കര്‍ സണ്‍ഫിഷാണെന്ന് തിരിച്ചെറിഞ്ഞെങ്കിലും  ഭീമന്‍ മത്സ്യത്തെ ചൊല്ലിയുള്ള ദുരൂഹത അവസാനിക്കുന്നില്ല. കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറ കൗണ്ടി ബീച്ചില്‍ ആണ് മത്സ്യം   പ്രത്യക്ഷപ്പെട്ടത്.   ഗവേഷകലോകം അന്താളിപ്പിലാണ്, അതിന് വ്യക്തമായ കാരണവും ഉണ്ട്.

ഗവേഷകരെ കുഴപ്പിക്കുന്നത് ദക്ഷിണാര്‍ധഗോളത്തില്‍ മാത്രം കാണപ്പെടുന്ന ഹുഡ്വിങ്കര്‍ സണ്‍ഫിഷ് എങ്ങനെയാണ് അമേരിക്കന്‍ തീരത്ത് എത്തിയെന്നതാണ്. ഇത്തരം മത്സ്യങ്ങളെ ആദ്യമായി കണ്ടെത്തിയത് 2014 ല്‍  ആണ്. ഗവേഷകര്‍ ഇക്കാര്യം ഔദ്യോഗികമായി രേഖപ്പെടുത്തിയത്  2017-ലാണ്.

ഈ മീനിന്റെ പ്രത്യേകത ഏറ്റവും കൂടുതല്‍ എല്ലുകളും ഭാരവുമാണ്. ആദ്യമായി ഹുഡ്വിങ്കര്‍ സണ്‍ഫിഷിനെ തിരിച്ചറിഞ്ഞത് ഓസ്‌ട്രേലിയന്‍ സ്വദേശിനിയായ മരിയാനെ നയെഡാര്‍ഡ് എന്ന ഗവേഷകയാണ്. ഇതിന്‍റെ മറ്റൊരു പ്രത്യേകത  ഹുഡ്വിങ്കര്‍ സണ്‍ഫിഷിന് പല്ലും വാലും ഇല്ലെന്നാണ്.

സണ്‍ഫിഷ് വിഭാഗത്തില്‍പ്പെട്ട 150 മത്സ്യങ്ങളുടെ ഡിഎന്‍എ പരിശോധിച്ചിരുന്ന മരിയാനെ ഒരു ഡിഎന്‍എ മാത്രം വ്യത്യസ്തമായതും നിലവിലെ സണ്‍ഫിഷുകളുമായി യോജിക്കാത്തതുമാണെന്ന് കണ്ടെത്തി. സമുദ്രത്തില്‍ മറഞ്ഞിരുന്ന ഹുഡ്വിങ്കര്‍ മത്സ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയുന്നത് 2014-ല്‍ ന്യൂസിലാന്‍ഡില്‍ ഇത്തരത്തിലുള്ള മത്സ്യം കരയ്ക്കടിഞ്ഞതോടെയാണ്