കരുനാഗപ്പളിയെ പിടിച്ചു കുലുക്കിയ അപകടം…..ഞെട്ടൽ മാറാതെ പ്രദേശവാസികൾ..വീഡിയോ വൈറൽ!!

അപകടങ്ങള്‍ ഉണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്. കൊല്ലം കരുനാഗപ്പള്ളി ദേശിയപാതയില്‍ പുള്ളിമാന്‍ ജംഗ്ഷനില്‍ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തെറ്റായ ദിശയില്‍ അമിത വേഗത്തില്‍ നിയന്ത്രണം വിട്ട് പാഞ്ഞു വന്ന…

അപകടങ്ങള്‍ ഉണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്. കൊല്ലം കരുനാഗപ്പള്ളി ദേശിയപാതയില്‍ പുള്ളിമാന്‍ ജംഗ്ഷനില്‍ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തെറ്റായ ദിശയില്‍ അമിത വേഗത്തില്‍ നിയന്ത്രണം വിട്ട് പാഞ്ഞു വന്ന കാര്‍ രണ്ടു ബൈക്കുകളേയും ഒരു ഓട്ടോ റിക്ഷയേയും ഇടിച്ചു തെറിപ്പിച്ചു. ഇതില്‍ പത്തോളം പേര്‍ക്കു പരിക്കേറ്റിരുന്നു. മൂന്നു പേരുടെ നിലഗുരുതരമാണ്.

കാറിന്റെ വരവുകണ്ട് ഓടി മാറിയവരും, അപകടം കണ്ടു തരിച്ചു നില്‍ക്കുന്നവരും എല്ലാം വീഡിയോയില്‍ കാണാം. ദാരുണ രംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഒരു സ്ത്രീ ബോധരഹിതയായി നിലത്തുവീണ് ഉരുളുന്നതും കാണാം. എന്നാല്‍ കാര്‍ ഓടിച്ചവര്‍ക്കു നിസാര പരിക്കുകളേ ഉള്ളു എന്നു പറയുന്നു. ഗുരുതരമായ പരിക്കേറ്റതു ബൈയ്ക്കു യാത്രക്കാരായ സഹോദരങ്ങള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കുമാണ്.

https://www.youtube.com/watch?v=crG_0fFQlm8