കറുത്ത് ചുരുണ്ട് കിടന്ന ഭീകരജീവിയെ തൊട്ടുണര്‍ത്തിയ സഞ്ചാരികള്‍ ഞെട്ടി, വീഡിയോ

മെക്സിക്കോയിലെ അലാമോസിലെ കുന്നിന്‍ മുകളില്‍ ട്രക്കിങ്ങിന് എത്തിയ രണ്ട് പേരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. രണ്ട് സഞ്ചാരികള്‍ ഒരു മലയിടുക്കില്‍ നിന്നും പകര്‍ത്തിയ വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോയില്‍ ഒരാള്‍ പറയുന്നു രോമങ്ങളൊക്കെ ഉളള ഈ ജീവി എന്താണെന്ന്…

മെക്സിക്കോയിലെ അലാമോസിലെ കുന്നിന്‍ മുകളില്‍ ട്രക്കിങ്ങിന് എത്തിയ രണ്ട് പേരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. രണ്ട് സഞ്ചാരികള്‍ ഒരു മലയിടുക്കില്‍ നിന്നും പകര്‍ത്തിയ വീഡിയോ ആണ് പ്രചരിക്കുന്നത്.

വീഡിയോയില്‍ ഒരാള്‍ പറയുന്നു രോമങ്ങളൊക്കെ ഉളള ഈ ജീവി എന്താണെന്ന് അറിയില്ല. പക്ഷേ അത് കിടന്നുറങ്ങുകയാണെന്ന് തോന്നുന്നു. രോമമുള്ള ഏതോ ജീവി ചുരുണ്ടുകൂടി കിടന്നുറങ്ങുകയാണെന്ന് കരുതിയാണ് ആ വിനോദസഞ്ചാരികൾ അതിനെ വടികൊണ്ട് തട്ടിയുണർത്തിയത്.

അപ്പോഴാണ് ഒരുകൂട്ടം ചിലന്തികൾ അതിൽനിന്ന് പുറത്തുവരുന്നതായി കണ്ടത്. ചിലന്തികൾ കൂട് കൂട്ടിയ വലയായിരുന്നു അത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചുരുണ്ട് കിടന്നുറങ്ങുന്ന ഭീകരജീവി’ എന്ന അടിക്കുറിപ്പോടെയാണ്.

https://www.facebook.com/mollywoodmediaa/videos/772138849806277/