കല്ലടകളിൽ മാത്രമല്ല നമ്മുടെ കെഎസ്ആർടിസിയിലുമുണ്ട് ഗുണ്ടകൾ. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ…

കല്ലട ബസുകളിലെ ജീവനക്കാർ യാത്രക്കാരോട് ചെയ്ത ക്രൂമായ പെരുമാറ്റങ്ങളും മർദന വിവരങ്ങളുമെല്ലാം കഴിഞ്ഞ ഒരു ആഴ്ച മുതൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്കാണ് വഴി ഒരുക്കുന്നത്. കൂടാതെ ഇതരസംസ്ഥാന യാത്രക്കിടെ സ്വകാര്യ ബസ് ജീവനക്കാരിൽ…

കല്ലട ബസുകളിലെ ജീവനക്കാർ യാത്രക്കാരോട് ചെയ്ത ക്രൂമായ പെരുമാറ്റങ്ങളും മർദന വിവരങ്ങളുമെല്ലാം കഴിഞ്ഞ ഒരു ആഴ്ച മുതൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്കാണ് വഴി ഒരുക്കുന്നത്. കൂടാതെ ഇതരസംസ്ഥാന യാത്രക്കിടെ സ്വകാര്യ ബസ് ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി പേർ രംഗത്തും എത്തിയിരുന്നു. ഈ സാഹചര്യങ്ങളിൽ ഇതരസംസ്ഥാന യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതവും സൗകര്യവുമായി പോകാൻ പറ്റുന്ന വാഹനം നമ്മുടെ കെഎസ്ആർടിസി ആണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

കെഎസ്ആർടിസി ഒരു പരിധി വരെ യാത്രക്കാർക്ക് വേണ്ട സൗകര്യവും സുരക്ഷിതത്വവും ഉരുക്കുമെങ്കിലും നമ്മുടെ സർക്കാർ ബസുകളിലും ഉണ്ട് ഗുണ്ടകൾ. യാത്രക്കാരോട് വളരെ കഠിനമായി പെരുമാറുന്ന ജീവനക്കാരും കെഎസ്ആർടിസിയിൽ ഉണ്ട്. മുൻപ് നിരവധി പ്രശ്നങ്ങൾ യാത്രക്കാരുമായി ഉണ്ടായിട്ടുണ്ടങ്കിലും ഇപ്പോൾ മാത്രം പുറത്തു വരുന്ന ചില വാർത്തകളും അതിനു ഉദാഹരണമാണ്. മനഃസാക്ഷിയുള്ള നിരവധി ജീവനക്കാരുടെ ഇടയിൽ ഇത്തരത്തിൽ പെരുമാറുന്ന ഏതാനും ചില ജീവനക്കാർ കാരണം കെഎസ്ആർടിസിയുടെ സൽപ്പേരാണ് ഇല്ലാതാകുന്നത്. 

അതിനുദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന ഈ സംഭവം. യാത്രക്കാർക്ക് ടിക്കറ്റ് നൽകിയതിന് ശേഷം ബാലൻസ് തുക കണ്ടക്‌റ്റർ തിരികെ കൊടുത്തില്ല. ബാക്കി തുക ആവശ്യപ്പെട്ട യാത്രക്കാരോട് തരാമെന്ന് മറുപടിയും നൽകി. എന്നാൽ ബസ് ഇടക്ക് വെച്ച് കേടായതിനെ തുടർന്ന് യാത്രക്കാരെല്ലാം വേറെ ബസ് തേടി. ഈ സമയം ബാലൻസ് ആവശ്യപ്പെട്ടപ്പോൾ യാത്രക്കാരോട് കണ്ടക്ടർ ദേക്ഷ്യപെടുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുകയാണ്‌.

https://www.facebook.com/1265018563642048/videos/370677410238281/?t=2