കല്ലട ഇനി ഒരു ചോദ്യചിഹ്നം. ബസിന്റെ പെർമിറ്റ് റദ്ധാക്കി!

കഴിഞ്ഞ ദിവസം കാരണം കൂടാതെ യാത്രക്കാരെ മർദിച്ച കേസിൽ കല്ലട ബസിന്റെ പെർമിറ്റ് റദ്ധാക്കിയതായി പോലീസ് മേധാവികൾ അറിയിച്ചു. വസ്ഥകള്‍ ലംഘിച്ച്‌ ബസ് സര്‍വീസ് നടത്തിയതിനെ തുടർന്നും മനഃപൂർവം യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കിയതിനാലുമാണ് പെർമിറ്റ്…

കഴിഞ്ഞ ദിവസം കാരണം കൂടാതെ യാത്രക്കാരെ മർദിച്ച കേസിൽ കല്ലട ബസിന്റെ പെർമിറ്റ് റദ്ധാക്കിയതായി പോലീസ് മേധാവികൾ അറിയിച്ചു. വസ്ഥകള്‍ ലംഘിച്ച്‌ ബസ് സര്‍വീസ് നടത്തിയതിനെ തുടർന്നും മനഃപൂർവം യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കിയതിനാലുമാണ് പെർമിറ്റ് റദ്ധാക്കിയതെന്നാണ് ഗതാഗത കമ്മിഷണർ പറഞ്ഞത്.  ഈ സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്ന് ഗതാഗത കമ്മിഷണറോഡ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ആവിശ്യപെട്ടതായും പറഞ്ഞു.

കേസിലെ മുഖ്യ പ്രതികളായ സുരേഷ് കല്ലട ബസിലെ ജീവനക്കാരായ ജയേഷ്, ജിതിന്‍ എന്നിവരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച്‌ പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഉടന്‍ തന്നെ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബസിന്റെ മാനേജരെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് അറിയിച്ചു.

നിയാഴ്ച്ച പുലർച്ചെ തിരുവനന്തപുരത്തുനിന്ന് യാത്ര പുറപ്പെട്ട കല്ലട ബസ് ഹരിപ്പാട്ടെത്തിയപ്പോള്‍ തകരാറിലായി. ഏറെനേരം കഴിഞ്ഞിട്ടും ബസ് പുറപ്പെടാതിരുന്നപ്പോള്‍ യാത്രക്കാരായ യുവാക്കള്‍ ചോദ്യം ചെയ്തു. ഇത് തര്‍ക്കത്തിന് കാരണമായി. ശേഷം ഹരിപ്പാട് പോലീസെത്തിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ മറ്റൊരു ബസ് എത്തിച്ച്‌ യാത്ര തുടരാന്‍ സൗകര്യം ഒരുക്കിയത്. അപ്പോഴേക്കും രണ്ടര മണിക്കൂര്‍ പിന്നിട്ടിരുന്നു.

ബസ് വൈറ്റിലയിലെത്തിയപ്പോള്‍ ബസ് ഏജന്‍സിയുടെ വൈറ്റിലയിലെ ഓഫീസിലെ മൂന്ന് ജീവനക്കാരെത്തി ബസില്‍ കയറി യുവാക്കളെ മര്‍ദിക്കുകയും ഇറക്കി വിടുകയുമായിരുന്നു. ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് യുവാക്കള്‍ക്കു നേരെ നടന്ന അതിക്രമം പുറത്തറിയുന്നത്.  പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാര്‍ മര്‍ദിച്ച്‌ ബസില്‍നിന്ന് ഇറക്കിവിട്ടത്. അജയ് ഘോഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

https://www.facebook.com/Jacobphilip0/videos/10220404179880446/?t=1