കാത്തിരിപ്പുകൾക്കൊടുവിൽ ‘തല’യുടെ വിവേകം നാളെ തീയേറ്ററുകളിൽ

കാത്തിരിപ്പിനൊടുവില്‍ തമിഴകത്തിന്‍റെ  തല അജിത്തിന്റെ പുതിയ ചിത്രം വിവേകം വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. മുളകുപാടം ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത്. കേരളത്തില്‍ മാത്രം ചിത്രം മുന്നൂറു തിയേറ്ററുകളില്‍ റിലീസ് ചെയ്യും.  റെക്കോര്‍ഡ് റിലീസ് ആണ് ടോമിച്ചന്‍…

കാത്തിരിപ്പിനൊടുവില്‍ തമിഴകത്തിന്‍റെ  തല അജിത്തിന്റെ പുതിയ ചിത്രം വിവേകം വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. മുളകുപാടം ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത്. കേരളത്തില്‍ മാത്രം ചിത്രം മുന്നൂറു തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

 റെക്കോര്‍ഡ് റിലീസ് ആണ് ടോമിച്ചന്‍ ലക്ഷ്യമിടുന്നത്. അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം ആരംഭിച്ചു. ഫാന്‍സ് ഷോ രാവിലെ മുതല്‍ ആരംഭിക്കും. മറ്റൊരു ചിത്രം പോലും ആ ദിവസം തിയറ്ററുകളിലെത്തുന്നില്ല എന്നത് സിനിമയുടെ ഇനിഷ്യല്‍ കലക്ഷന്‍ വര്‍ധിപ്പിക്കും.

കേരളത്തിലെ ആദ്യദിന ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ വിവേകം തകര്‍ക്കുമെന്ന പ്രതീക്ഷയിലാണ് തല ആരാധകര്‍. 27 കോടിയാണ് ‘ബാഹുബലി 2’ ന്റെ ആദ്യദിന കേരള കളക്ഷന്‍. കേരളത്തില്‍ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ നേടിയ തമിഴ്ചിത്രം ഇപ്പോള്‍ രജനീകാന്തിന്റെ പാ.രഞ്ജിത്ത് ചിത്രം ‘കബാലി’യാണ്. മുന്നൂറോളം തീയേറ്ററുകളില്‍നിന്ന് ‘കബാലി’ നേടിയത് 4.27 കോടിയായിരുന്നു.

വേതാളം, വീരം എന്നീ അജിത് ചിത്രങ്ങള്‍ ഒരുക്കിയ ശിവ സംവിധാനം ചെയ്യുന്ന അജിത്തിന്റെ കരിയറിലെ 57ാം ചിത്രം. ബള്‍ഗേറിയയിലെ ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ അജിത്ത് ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി വില്ലനാകുന്നു. കാജല്‍ അഗര്‍വാള്‍ ആണ് നായിക.